ഷമി ഭാര്യയെ വധിക്കാന്‍ ശ്രമിച്ചു; വനത്തില്‍ കുഴിച്ചുമൂടാന്‍ പദ്ധതി!! ഉറക്കഗുളിക നല്‍കി, അന്വേഷണം

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്റെ നീക്കങ്ങള്‍ വളരെ ആസൂത്രണം നടത്തിയതിന് ശേഷമാണെന്ന് വ്യക്തമാകുന്നു. എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പാക്കാമെന്ന് ഷമി വ്യക്തമാക്കിയിട്ടും തയ്യാറല്ലെന്ന നിലപാടിലാണ് ഹസിന്‍ ജഹാന്‍. മകളെ ഓര്‍ത്ത് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന ഷമിയുടെ വാക്കുകള്‍ ഭാര്യ കാര്യമാക്കുന്നില്ല. മാത്രമല്ല അവര്‍ ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നതും. ഹസിന്‍ ജഹാന്‍ ഷമിക്കും കുടുംബത്തിനുമെതിരേ നല്‍കിയിരിക്കുന്ന പരാതിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഷമിക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഭാര്യ, തന്നെ കൊലപ്പെടുത്താന്‍ താരം പദ്ധതിയിട്ടതു സംബന്ധിച്ചും വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ താന്‍ കേട്ടിരുന്നുവെന്നാണ് ഹസിന്‍ ജഹാന്റെ ആരോപണം. ഹസിന്‍ ജഹാന്റെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് ഓഫീസര്‍ പറയുന്ന വിവരങ്ങള്‍ ഇങ്ങനെ...

തുടര്‍ച്ചയായ ആരോപണം

തുടര്‍ച്ചയായ ആരോപണം

എബിപി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസിന്‍ ജഹാന്‍ ആദ്യം ഷമിക്കെതിരേ ആരോപണം ഉന്നയിച്ചത്. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നായിരുന്നു ആദ്യ ആരോപണം. പിന്നീട് ഇതിന്റെ തെളിവുകള്‍ ഫേസ്ബുക്കില്‍ അവര്‍ പുറത്തുവിടുകയും ചെയ്തു. ഷമിയുടെ ചില യുവതികളും തമ്മില്‍ നടത്തിയ ചാറ്റ് എന്ന സൂചിപ്പിച്ചാണ് തെളിവുകള്‍ പുറത്തുവിട്ടത്. യുവതികള്‍ക്കൊപ്പമുള്ള ഷമിയുടെ ഫോട്ടോകള്‍ ഹസിന്‍ ജഹാന്‍ പുറത്തുവിട്ടു. ഷമിയുടെ മാതാവും സഹോദരനും തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. മാതാവ് രോഗബാധിതയായി കിടക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവും ഹസിന്‍ ജഹാന്‍ ഉന്നയിച്ചിട്ടുണ്ട്. അതിന് പുറമെയാണ് ഷമി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പറയുന്നത്.

വനത്തില്‍ കുഴിച്ചിടാന്‍

വനത്തില്‍ കുഴിച്ചിടാന്‍

ഹസിന്‍ ജഹാനെ കൊലപ്പെടുത്താന്‍ ഷമി സഹോദരനോട് പറഞ്ഞുവെന്നാണ് പരാതിയിലെ പ്രധാനപ്പെട്ട ആരോപണം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വനത്തില്‍ കുഴിച്ചിടാന്‍ പദ്ധതിയിട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. അമിതമായ അളവില്‍ ഉറക്കുഗുളിക നല്‍കി കൊലപ്പെടുത്താനായിരുന്നു നീക്കമെന്നും ഹസിന്‍ ആരോപിക്കുന്നു. പരാതിയിലെ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചുവരികയാണെന്ന് കൊല്‍ക്കത്ത ജോയിന്റ് പോലീസ് കമ്മീഷണര്‍ പ്രവീണ്‍ ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരമായ ആരോപണങ്ങളാണ് ക്രിക്കറ്റ് താരത്തിനെതിരേ ഭാര്യ ഉന്നയിച്ചിരിക്കുന്നതെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഓരോ കാര്യങ്ങളും അന്വേഷിച്ച ശേഷം മാത്രമായിരിക്കും അന്തിമ നടപടികളിലേക്ക് കടക്കുക എന്നും ത്രിപാഠി പറഞ്ഞു.

അഞ്ചുപ്രതികള്‍

അഞ്ചുപ്രതികള്‍

ഷമിക്ക് പുറമെ കുടുംബത്തിലെ നാലു പേരെയും പ്രതി ചേര്‍ത്താണ് കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനം, കൊലപ്പെടുത്താന്‍ ശ്രമം, ബലാല്‍സംഗം, കുറ്റകരമായ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഒരാളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമിതമായ അളവില്‍ മരുന്ന് നല്‍കി എന്നത് ഗുരുതരമായ ആരോപണമാണെന്ന് പോലീസ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നതെല്ലാം ആരോപണങ്ങളാണ്. ഇക്കാര്യത്തില്‍ വസ്തുതയുണ്ടോ എന്നാണ് തങ്ങള്‍ പരിശോധിക്കുന്നതെന്നും തെളിഞ്ഞാല്‍ താരത്തിനെതിരേ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

എങ്ങനെ വിശ്വസിക്കും

എങ്ങനെ വിശ്വസിക്കും

എന്നാല്‍ പുതിയ ആരോപണങ്ങളും പരാതിയുമൊന്നും ഷമിയുടെ ഉത്തര്‍ പ്രദേശിലെ നാട്ടുകാര്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് ഷമിയെയും ഭാര്യയെയും കുടുംബാഗങ്ങളെയും പറ്റി പറയാനുള്ളത് മറിച്ചുള്ള കാര്യങ്ങളാണ്. ഒരു മാസം മുമ്പാണ് ഷമിയെയും ഹസിന്‍ ജഹാനെയും ഒടുവില്‍ സഹാസ്പൂര്‍ ഗ്രാമീണര്‍ കണ്ടത്. രാജ്ഞിയെ പോലെയാണ് ഹസിന്‍ ജഹാനെ ഷമി നോക്കിയിരുന്നതെന്ന് അവര്‍ പറയുന്നു. അവര്‍ക്കിടയില്‍ ഒരു പ്രശ്‌നങ്ങളും ഉള്ളതായി ഇതുവരെ അറിയില്ലെന്നും ബന്ധു ആസ്മ ജഹാന്‍ പറയുന്നു. ആരോപണങ്ങള്‍ ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഷമിയുടെ ബാല്യകാല സുഹൃത്ത് ജാബിര്‍ ഹുസൈന്‍ പറഞ്ഞു. അതേസമയം, ഷമിയുടെ കുടുംബം കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ബന്ധുക്കളുമായി അടുപ്പമുള്ളവര്‍ പറഞ്ഞു. ഷമിയുടെ അമ്മാവനും സഹോദരനുമെല്ലാം ഇപ്പോള്‍ കൊല്‍ക്കത്തിലെത്തിയിട്ടുണ്ട്.
ഹസിന് വേണ്ടി പുതിയ സൗകര്യം.

മാതാവ് കിടപ്പില്‍

മാതാവ് കിടപ്പില്‍

ഹസിന്‍ ജഹാന്‍ അംറോഹയിലെ വീട്ടില്‍ വരുമ്പോള്‍ താമസിക്കാന്‍ ഷമി വീടിനോട് ചേര്‍ന്ന് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഹസിന്‍ ജഹാന്‍ സന്തോഷവതിയായിരിക്കണം എന്നത് മാത്രമായിരുന്നു ഷമിയുടെ ആഗ്രഹം. ഹസിന്‍ ജഹാനെ ഷമി പീഡിപ്പിച്ചുവെന്നും ആക്രമിച്ചുവെന്നും പറയുന്നത് ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഷമിയുടെ മറ്റൊരു ബന്ധു ഇര്‍ഫാന്‍ അഹ്മദ് പറഞ്ഞു. ഇദ്ദേഹമിപ്പോള്‍ ഷമിയുടെ വീട്ടിലാണ് താമസിക്കുന്നത്. ഷമിയും മാതാവും സഹോദരനും ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് ഹസിന്‍ ജഹാന്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മാതാവ് അന്‍ജുമാറ അസുഖ ബാധിതയാണ്. നിലവില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചില കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. സഹോദരന്റെ മുറിയിലേക്ക് ഷമി ഭാര്യയെ നിര്‍ബന്ധിച്ച് അയച്ചുവെന്ന ആരോപണങ്ങളെല്ലാം ആശ്ചര്യപ്പെടുത്തുന്നുവെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുസ്ലിംകള്‍ ഇവിടെ ജീവിച്ചിരുന്നില്ല; സൈനിക ക്യാംപുകള്‍!! പള്ളികള്‍ പൊളിച്ചുനീക്കി, ഏഴ് ലക്ഷം പേര്‍

18കാരിയും 35കാരിയായ ടീച്ചറും തമ്മിൽ പ്രണയം! സ്വവർഗപ്രണയത്തെ എതിർത്ത മാതാവിനെ കമിതാക്കൾ തല്ലിക്കൊന്നു

പതിനാല് പേരെ ചുട്ടുകൊന്ന് തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ.. രക്ഷാപ്രവർത്തനം തുടരുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Mohammed Shami, family tried to kill me, gave sleeping pills, complains Hasin Jahan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്