കള്ളപ്പണം വെളുപ്പിക്കൽ: അനിൽ ദേശ്മുഖിന് സമൻസ് അയച്ച് ഇഡി, രണ്ട് സഹായികള്‍ അറസ്റ്റില്‍
മുംബൈ: കള്ളപ്പണം വെളുപ്പില്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ഹാജരാകാനാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹത്തിന്റെ രണ്ട് സഹായികളെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ദേശ്മുഖിന്റെ പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് പാലന്‍ഡെ, പേഴ്‌സണല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്.

സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
9 മണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ രണ്ട് പേരെയും ഇന്ന് പ്രത്യേക കോടതിയില്‍ ഹാജരാക്കും. അതേസമയം, സഹായികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെ നാഗ്പൂരിലെ ദേശ്മുഖിന്റെ വസതിയിലും വോര്‍ലിയിലെയും മലബാര്‍ ഹില്ലിലെയും രണ്ട് വസതികളിലേക്കും ഇഡി അധികൃതര്‍ എത്തി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ അനില്‍ ദേശ്മുഖും അദ്ദേഹത്തിന്റെ ഒരു പുത്രനും അവരുടെ വോര്‍ലി വസതിയില്‍ ഉണ്ടായിരുന്നു.
അതേസമയം, റെയ്ഡില്‍ മുംബൈയിലെ 10 ബാറുടമകള്‍ ദേശ്മുഖിന് നാല് കോടി രൂപ കൈക്കൂലി കൊടുത്തതിന്റെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് ഇഡി അറിയിച്ചു. ദേശ്മുഖിനെതിരായ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്ന് ഇഡി വ്യക്തമാക്കുന്നു. 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെടുന്ന കേസിനോട് ചേര്‍ന്ന കള്ളപ്പണം വെളിപ്പിക്കല്‍ കേസിലാണ് ദേശ്മുഖിന്റെ സഹായികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മുംബൈ നഗരത്തിലെ ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും 100 കോടി രൂപ പിരിച്ച് നല്‍കണമെന്ന് മന്ത്രിയായിരുന്ന കാലത്ത് അനില്‍ ദേശ്മുഖ് പൊലീസിനോട് നിര്‍ദ്ദേശിച്ചിരുന്നതായി മുന്‍ മുംബൈ പൊലീസ് കമ്മിഷണര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്.
ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications