പഞ്ചാബിൽ ബിജെപി പണി തുടങ്ങി; പാർട്ടയിലേക്ക് ഒഴുകി അകാലിദൾ നേതാക്കൾ
ചണ്ഡീഗഡ്; വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ശിരോമണി അകാലിദൾ എൻ ഡി എ ബന്ധം അവസാനിപ്പിച്ചത്. കേന്ദ്രസർക്കാർ നിയമം പിൻവലിച്ചെങ്കിലും പക്ഷേ ഇനി സഖ്യത്തിലേക്ക് ഇല്ലെന്ന് പാർട്ടി വ്യക്തമാക്കി. ഇക്കുറി പഞ്ചാബിൽ ബിഎസ്പിയുമായി അകാലിദൾ സഖ്യം പ്രഖ്യാപിക്കുകയും ചെയ്തു.
'ഇതൊക്കെ ഞാൻ തന്നെ കണ്ടുപിടിച്ച ഭാവങ്ങളാ'; ഭാവങ്ങൾ വാരി വിതറി മഞ്ജു വാര്യർ..വൈറൽ ചിത്രങ്ങൾ
അതേസമയം കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചതോടെ അകാലിദൾ നേതൃത്വത്തെ ഞെട്ടിച്ച് പഞ്ചാബിൽ നിന്ന് ബി ജെ പിയിലേക്ക് നേതാക്കൾ ഒഴുകുകയാണ്. ജലന്ധറില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സരബ്ജിത് സിംഗ് മക്കര്‍ സിംഗ് ആണ് ഏറ്റവും ഒടുവിലായി ബി ജെ പിയിൽ എത്തിയിരിക്കുന്നത്.

പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിധ്യത്തിലാണ് എസ്എഡി ജനറൽ സെക്രട്ടറിയായിരുന്ന മക്കാർ ബി ജെ പിയിൽ ചേർന്നത്. പഞ്ചാബ്, മഹാരാഷ്ട്ര മുൻ ഡിജിപി എസ് എസ് വിർക്ക്, രണ്ട് തവണ സഹകരണ ബാങ്കിന്റെ ചെയർമാനായിരുന്ന അവതാർ സിംഗ് സിറ, പഞ്ചാബിലെ വിവിധ മേഖലകളിൽ നിന്നുള്ള ഒരു ഡസനിലധികം നേതാക്കൾ എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. സിറയുടെ പിതാവ് എസ്എഡിയിൽ നിന്ന് പഞ്ചാബിൽ അഞ്ച് തവണ എംഎൽഎയും മുൻ മന്ത്രിയുമായിരുന്നു.
നേരത്തേ മറ്റൊരു മുതിർന്ന എസ്എഡി നേതാവും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമായ മഞ്ജീന്ദർ സിംഗ് സിർസ വ്യാഴാഴ്ച ബി ജെ പിയിൽ ചേർന്നിരുന്നു.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജലന്ധർ കന്റോൺമെന്റ് അസംബ്ലി സീറ്റിൽ നിന്ന് ജഗ്മീത് സിംഗ് ബ്രാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലുമായി മക്കർ അതൃപ്തിയിലായിരുന്നു. മണ്ഡലത്തിൽ നിന്നും ഇക്കുറി മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു മക്കർ.

അതേസമയം നേതാക്കളുടെ വരവ് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് ശെഖാവത്ത് പറഞ്ഞു. കോൺഗ്രസിലേയും എസ് എ ഡിയിലേയും മുതിർന്ന നേതാക്കൾ എല്ലാവരും തന്നെ മുപ്പിലാണ്. നിരവധി നേതാക്കൾ വരും ദിവസങ്ങളിൽ ബി ജെ പിയില് ചേരും. ബിജെപി നയങ്ങൾ നീതിപൂർവകവും പുരോഗമനപരവുമായ ഇന്ത്യയിലേക്ക് നയിക്കുമെന്ന് മനസ്സിലാക്കിയതിനാലാണ് മഞ്ജീന്ദർ സിംഗ് സിർസയെപ്പോലുള്ള ശക്തനായ നേതാവ് ബി ജെ പിയിൽ ചേരാൻ കാരണം. പഞ്ചാബിൽ അടുത്ത തിരഞ്ഞെടുപ്പിൽ ബി ജെ പി സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യുമെന്നും ശെഖാവത്ത് പറഞ്ഞു.

അതേസമയം മറ്റ് പാർട്ടിയിൽ നിന്നുള്ള നേതാക്കളെ ബിജെപിയിൽ എത്തിക്കാനുള്ള പദ്ധതികൾ നേതൃത്വം ആരംഭിച്ചതായി പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. 117 സീറ്റിലും തങ്ങൾ സ്ഥാനാർത്ഥികളെ നിർത്തും. ബി ജെ പിക്ക് ശക്തമായ സ്വാധീനം ഇല്ലാത്ത നിരവധി സീറ്റുകൾ ഫണ്ട്,ശക്തരായ സ്ഥാനാർത്ഥികളുടെ അഭാവവും പാർട്ടി നേരിടുന്നുണ്ട്. പാർട്ടിയിൽ ചേരുന്ന സിഖ് നേതാക്കൾക്ക് അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും പാർട്ടിക്ക് ആകെ ലഭിച്ച വോട്ടുകൾ വെറും 9.3 ശതമാനമായിരുന്നു. അതേസമയം കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസുമായി ബി ജെ പി സഖ്യത്തിലെത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ബിജെപിയുമായി കൈകോർക്കുമെന്ന് അമരീന്ദർ സൂചന നൽകുന്നുണ്ടെങ്കിലും ഇരു പാർട്ടികളും ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ കാർഷിക നിയമങ്ങളായിരുന്നു ഈ സഖ്യത്തിന് തടസം. എന്നാൽ നിയമങ്ങൾ പിൻവലിക്കപ്പെട്ടതോടെ സഖ്യം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications