500 കൊടുത്താൽ ആധാര്‍ വിവരങ്ങൾ, 300 കൂടി നൽകിയാൽ സോഫ്റ്റ് വെയർ, വിവരങ്ങൾ പുറത്തുവിടുമെന്ന് ലേഖിക
ആധാർ വിവരങ്ങൾ ഏജന്റുമാർ പുറത്തു വിടുന്നു'' എന്നതിനെ കുറിച്ചു തങ്ങളുടെ മാധ്യമം നടത്തിയ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരം
ദില്ലി: ആധാർ വിവരം പുറത്തു വിൽക്കുന്നുവെന്നുള്ള വാർത്തയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ട്രിബ്യൂൺ പത്രപ്രവർത്തക രചന ഖൈര. മഞ്ഞു മലയുടെ ഒരു ഭാഗമാണ് പുറത്തത്. കൂടുതൽ വിവരങ്ങൾ ഉഇടൻ പുറത്തു വിടുമെന്നും രചന ഖൈര പറഞ്ഞു. ദേശിയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
''ആധാർ വിവരങ്ങൾ ഏജന്റുമാർ പുറത്തു വിടുന്നു'' എന്നതിനെ കുറിച്ചു തങ്ങളുടെ മാധ്യമം നടത്തിയ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരം പുറത്തു വിടുമെന്നും ഇവർ പറഞ്ഞു. അന്വേഷണത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് തനിയ്ക്ക് ലഭിച്ചത്. അത് പുറം ലോകത്തെ അറിയിച്ചതിന് തനിയ്ക്ക് കിട്ടിയത് ഒരു എഫ്ഐആർ ആണ്. എന്നാലും തന്റെ റിപ്പോട്ടിന്റെ ഫലമായി യുഐഡിഎഐ നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും രചന വ്യക്തമാക്കി. ആധാർ വിവരം സൂക്ഷിക്കുന്നതിൽ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവർ പറഞ്ഞു.

മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ്
ആധാർ വിവരം ആർക്കും ചോർത്താനാവില്ലെന്നുള്ള യുഐഡിഎഐയുടെ അവകാശവാദത്തെ പൊളിച്ചു കൊണ്ട് ആധാർ വിവരങ്ങൾ അജ്ഞാത ഏജന്റുമാർക്ക് വിൽക്കുന്നുവെന്നുള്ള വാർത്ത ആദ്യമായി പുറത്തു വിട്ടത് ട്രിബ്യൂൺ പത്രമാണ്. യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ പരാതിയെ തുടർന്ന് പത്രത്തിനും ലേഖിക രചന ഖൈരക്കുമെതിരെ ദില്ലി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവരെ കൂടാതെ റിപ്പോര്‍ട്ടില്‍ പരമാര്‍ശമുള്ള അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

മൂന്ന് വർഷം വരെ തടവ് ലഭിക്കാം
ആധാർ വിവരങ്ങൾ 10 മിനിറ്റിനുള്ളിൽ ചോർത്താമെന്നായിരുന്നു രചനയുടെ വാർത്ത. ഇവർക്കെതിരെ ആള്‍മാറാട്ടം, വഞ്ചന, കള്ള ഒപ്പിടുക, കൃത്രിമ രേഖയുണ്ടാക്കൽ , തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിനെതിരെയുള്ള ഐടി നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. ആധാര്‍ നിയമപ്രകാരം മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയതായി ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മിഷണര്‍ അലോക് വര്‍മ പറഞ്ഞു.

പത്ര റിപ്പോർട്ട് ഇങ്ങനെ
പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പേടിഎം വഴി 500 രൂപ നല്‍കിയാല്‍ വ്യക്തികളുടെ ആധാര്‍ വിവരങ്ങളും 300 രൂപ കൂടി നല്‍കിയാല്‍ കാർഡ് പ്രിൻറ് ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ്വെയറുമടക്കം ലഭിക്കുമെന്നായിരുന്നു മാധ്യമത്തിലെ വാർത്ത. മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുളള പോലീസിന്റെ കടന്നുകയറ്റമാണെന്ന് എഡിറ്റേഴ്‍സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രതികരിച്ചു.

ആധാർ ചോർത്തൻ കഴിയും
മാധ്യമത്തിൽ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് അധികൃതരുടെ വാദം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications