കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബർ 1 മുതൽ രാജ്യത്ത് അണ്‍ലോക്ക് 5.0, കൂടുതൽ ഇളവുകൾ, സിനിമാ തിയറ്ററുകൾ തുറക്കാൻ സാധ്യത

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിശക്തമായി തന്നെ തുടരുകയാണ്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു. അതിനിടെ ഒക്ടോബര്‍ ഒന്നിന് അഞ്ചാം ഘട്ട അണ്‍ലോക്ക് നിലവില്‍ വരികയാണ്.

അണ്‍ലോക്ക് ഇളവുകളുടെ അഞ്ചാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദമായി അറിയാം..

രാജ്യം അഞ്ചാം ഘട്ടത്തിലേക്ക്

രാജ്യം അഞ്ചാം ഘട്ടത്തിലേക്ക്

സെപ്റ്റംബര്‍ 30ന് നാലാം ഘട്ട അണ്‍ലോക്ക് അവസാനിക്കുന്നതോടെയാണ് രാജ്യം അഞ്ചാം ഘട്ടത്തിലേക്ക് ഒക്ടോബര്‍ ഒന്നിന് കടക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് അണ്‍ലോക്ക് 4.0 ആരംഭിച്ചത്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ മെട്രൊ റെയില്‍ സര്‍വ്വീസുകള്‍ക്ക് അടക്കം ഇളവ് നല്‍കി. ലോക്ക്ഡൗണ്‍ മാര്‍ച്ചില്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് മെട്രോയ്ക്ക് ഇളവ് നല്‍കിയത്.

 അണ്‍ലോക്ക് 5.0

അണ്‍ലോക്ക് 5.0

മാത്രമല്ല 9 മുതല്‍ 12 വരെയുളള ക്ലാസ്സുകള്‍ക്ക് ഭാഗികമായി സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. അണ്‍ലോക്ക് 5.0യില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച കൊവിഡ് രൂക്ഷമായ 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ എന്ന ആശയം പ്രധാനമന്ത്രി മുന്നോട്ട് വെച്ചിരുന്നു.

കൂടുതല്‍ ഇളവുകള്‍

കൂടുതല്‍ ഇളവുകള്‍

ആഘോഷ സീസണുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ ഇക്കുറി സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും എന്നാണ് കരുതുന്നത്. മാളുകളും സലൂണുകളും റെസ്റ്റോറന്റുകളും ജിമ്മുകളും അടക്കം തുറക്കാന്‍ നേരത്തെ തന്നെ അനുമതിയുണ്ട്. അഞ്ചാം അണ്‍ലോക്കില്‍ ഇത്തരത്തിലുളള കൂടുതല്‍ ഇടപാടുകള്‍ക്കുളള അനുമതിയുണ്ടായേക്കും.

തിയറ്ററുകള്‍ തുറന്നേക്കും

തിയറ്ററുകള്‍ തുറന്നേക്കും

മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നിരന്തരമായുളള ആവശ്യം പരിഗണിച്ച് സെപ്റ്റംബര്‍ 21 മുതല്‍ രാജ്യത്ത് ഓപ്പണ്‍ എയര്‍ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. അഞ്ചാം അണ്‍ലോക്കില്‍ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. ഇതിനായി പ്രത്യേക സീറ്റിംഗ് സംവിധാനവും നിര്‍ദേശിച്ചേക്കും എന്നാണ് സൂചന.

ഓരോ സീറ്റുകള്‍ ഒഴിവാക്കി

ഓരോ സീറ്റുകള്‍ ഒഴിവാക്കി

ഓരോ സീറ്റുകള്‍ ഒഴിവാക്കി വിട്ട് കൊണ്ട് സാമൂഹ്യ അകലം ഉറപ്പാക്കി തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാം എന്നുളള നിര്‍ദേശം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് സെക്രട്ടറിയായ അമിത് ഖാരെ സര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നു. ഒക്ടോബര്‍ 1 മുതല്‍ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നേക്കും

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നേക്കും

വിനോദ സഞ്ചാര രംഗത്തും കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നേക്കും. കൊവിഡ് ലോക്ക്ഡൗണ്‍ ഏറ്റവും മോശമായി ബാധിച്ച മേഖലകളില്‍ ഒന്നാണ് ടൂറിസം. അടുത്തിടെ താജ്മഹല്‍ അടക്കം സര്‍ക്കാര്‍ തുറന്ന് കൊടുത്തിരുന്നു. കൂടുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അണ്‍ലോക്ക് അഞ്ചാം ഘട്ടത്തില്‍ തുറന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രൈമറി ക്ലാസ്സുകള്‍ തുറന്നേക്കില്ല

പ്രൈമറി ക്ലാസ്സുകള്‍ തുറന്നേക്കില്ല

സെപ്റ്റംബര്‍ 21 മുതല്‍ വിവിധ സംസ്ഥാനങ്ങള്‍ 9 മുതല്‍ 12 വരെയുളള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത മാസവും ഇത് തുടര്‍ന്നേക്കും എന്നാണ് കരുതുന്നത്. അതേസമയം പ്രൈമറി ക്ലാസ്സുകള്‍ തുറന്നേക്കില്ല. സര്‍വ്വകലാശാലകളും കോളേജുകളുമടക്കം ഓണ്‍ലൈന്‍ വഴി പ്രവേശന നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

English summary
More relaxations to be allowed at Unlock 5.0 from October 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X