ഓക്‌സ്ഫാമും ജാമിയയും അടക്കം 12000ത്തോളം എന്‍ജിഒകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം, കാലാവധി പുതുക്കില്ല
ദില്ലി: മദര്‍ തെരേസ ഫൗണ്ടേഷനെതിരെ നടപടി വന്നത് പോലെ കൂടുതല്‍ എന്‍ജികള്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍. പന്ത്രണ്ടായിരത്തോളം എന്‍ജിഒകള്‍ക്ക് ഇനി വിദേശ സംഭാവനകള്‍ സ്വീകരിക്കാനാവില്ല. എഫ്‌സിആര്‍എ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്. ആറായിരത്തോളം എന്‍ജിഒകളും സംഖഘടനകളുടേയും വിദേശ സംഭാവന വാങ്ങുന്ന ലൈസന്‍സിന്റെ കാലാവധിയാണ് ഡിസംബര്‍ 31ഓടെ അവസാനിച്ചത്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ വ്യക്തമാക്കി. നേരത്തെ ആഭ്യന്തര മന്ത്രാലയം മദര്‍ തെരേസ മിഷണറീസ് ഓഫ് ചാരിറ്റിക്കും ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. ചില പ്രശ്‌നങ്ങള്‍ ഇവരുടെ അപേക്ഷയില്‍ ഉണ്ടായിരുന്നുവെന്നാണ് നേരത്തെ കേന്ദ്രം പറഞ്ഞിരുന്നത്.
അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള
വിദേശ സംഭാവന റെഗുലേഷന്‍ നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു എന്‍ജിഒയ്ക്കും ആവശ്യമാണ്. അതിലൂടെ മാത്രമേ വിദേശ സംഭാവനകളും മറ്റും സ്വീകരിക്കാന്‍ സാധിക്കൂ. മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ അംഗീകരിച്ചില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. 2021-21 ആദായനികുതി റിപ്പോര്‍ട്ട് പ്രകാരം 347 വ്യക്തികളില്‍ നിന്നായി 75 കോടി രൂപയാണ് സംഘടനയ്ക്ക് സംഭാവനയായി ലഭിച്ചത്. 27.3 കോടി രൂപ വിദേശ സംഭാവന അക്കൗണ്ടില്‍ ഇവര്‍ക്കുണ്ട്. മൊത്തം ബാലന്‍സ് 103.76 കോടി രൂപയാണ്.
അതേസമയം എന്‍ജിഒകളുടെ കുഴപ്പമാണ് ഇതെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ആറായിരത്തിലധികം എന്‍ജിഒകള്‍ ലൈസന്‍സ് പുതുക്കാനായി അപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രാലയം പറയുന്നു. അവസാന തിയതിക്ക് മുമ്പ് തീര്‍ച്ചയായും അപേക്ഷ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ പലരും അത് ചെയ്തിരുന്നില്ല. ഇങ്ങനൊരു സാഹചര്യത്തില്‍ അനുമതി എങ്ങനെയാണ് നല്‍കുകയെന്നും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു. മൊത്തത്തില്‍ പന്ത്രണ്ടായിരത്തില്‍ അധികം എന്‍ജിഒകള്‍ക്കാണ് ഇതോടെ കേന്ദ്രം പൂട്ടിട്ടത്. പ്രമുഖ സംഘടനകളായ ഓക്‌സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ലെപ്രസി മിഷന്‍ എന്നിവരുടെ ലൈസന്‍സ് എല്ലാം റദ്ദായിരിക്കുകയാണ്.
ഈ സംഘടനകള്‍ നിലനില്‍ക്കുന്നതിന് പ്രധാന കാരണം വിദേശ സംഭാവനകളാണ്. ഇന്ത്യയിലെ സാമൂഹ്യ സേവന മേഖല മുഴുവന്‍ നിശ്ചലമാക്കാന്‍ പോകുന്ന തീരുമാനങ്ങളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായിരിക്കുന്നത്. ഓക്‌സ്ഫാമിന്റെ അടക്കം എഫ്‌സിആര്‍എ ലൈസന്‍സ് കാലാവധി നേരത്തെ തന്നെ അവസാനിച്ചതാണ്. ഡിസംബര്‍ 31 ആണ് ഇവര്‍ക്കെല്ലാം ലൈസന്‍സ് പുതുക്കാനുള്ള സമയമായി നല്‍കിയത്. അതാണ് അവസാനിച്ചിരിക്കുന്നത്. ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയും ലൈസന്‍സ് കാലാവധി അവസാനിച്ചവരുടെ പട്ടികയിലുണ്ട്.
ഓക്‌സ്ഫാമിന്റെ എഫ്‌സിആര്‍എ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് കാലാവധി അവസാനിച്ചത്. എന്നാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടില്ല. ഇന്ത്യയില്‍ ഇനി 16829 എന്‍ജിഒകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇവര്‍ക്ക് മാത്രമാണ് എഫ്‌സിആര്‍എ ലൈസന്‍സുള്ളത്. മാര്‍ച്ച് 31 വരെയാണ് ഇവരുടെ ലൈസന്‍സ് കാലാവധി നീട്ടിയത്. 22762 എന്‍ജിഒകള്‍ എഫ്‌സിആര്‍എ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണ്. മിഷണറീസ് ഓഫ് ചാരിറ്റി ഇന്ത്യയില്‍ പലയിടങ്ങളിലെയും അനാഥാലയങ്ങളില്‍ സേവനം നടത്തുന്നവരായിരുന്നു. പാവപപ്പെട്ടവര്‍ക്ക് തണലേകിയും ചികിത്സാ സൗകര്യം ഒരുക്കിയും ഇവര്‍ പലപ്പോഴും പ്രശംസ നേടാറുണ്ടായിരുന്നു. ഇവര്‍ക്ക് വിദേശ ഫണ്ട് കൂടി വരാത്ത സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളൊക്കെ അവതാളത്തിലാകും.
നേരത്തെ ഗുജറാത്തില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവനം നടത്തുന്ന ഡയറക്ടര്‍ക്കെതിരെ പരാതി വന്ന് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായത്. പെണ്‍കുട്ടികളെ മതം മാറ്റുന്നുവെന്നായിരുന്നു ആരോപണം. അതേസമയം തീരുമാനം പുനപ്പരിശോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രൂക്ഷമായി ഇതിനെതിരെ പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ സംഘടനകളെ അടിച്ചമര്‍ത്തി എല്ലാം ആര്‍എസ്എസിന് കീഴിലാക്കുന്നു എന്നാണ് പ്രധാന വിമര്‍ശനം.
ചണ്ഡീഗഡില്‍ കണക്ക് പിഴച്ചു, നേതൃത്വത്തെ പൊളിച്ചെഴുതാന്‍ കോണ്‍ഗ്രസ്, ആദ്യം അധ്യക്ഷന്‍ തെറിക്കും