തുടച്ചർയായ രണ്ടാം ദിനവും 8000-ല്‍ അധികം രോഗികള്‍: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു
ദില്ലി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളി മാത്രം ഇന്ത്യയിൽ 8,582 പുതിയ കേസുകൾ സ്ഥിരീകരിച്ചെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരാഴ്ചക്കിടെ 8,000-ത്തിലധികം പുതിയ കേസുകള്‍ രേഖപ്പെടുത്തുന്നത് ഇത് രണ്ടാം ദിവസമാണ്. ശനിയാഴ്ച 8,329 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ മൊത്തം എണ്ണം ഇപ്പോൾ 43,222,017 ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച മുതൽ നാല് മരണങ്ങൾ രജിസ്റ്റർ ചെയ്തതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് മരണസംഖ്യ 5,24,761 ആയിട്ടുണ്ട്. 2,922 കേസുകളുമായി മഹാരാഷ്ട്രയാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. സംസ്ഥാനത്ത് ഒരു മരണവും റിപ്പോർട്ട് ചെയ്തു. പട്ടികയിൽ അടുത്തത് കേരളവും (2,415), കർണാടക (562) യുമാണ്. ശനിയാഴ്ചത്തെ സംസ്ഥാന കണക്കുകൾ പ്രകാരം, ദേശീയ തലസ്ഥാനമായ ദില്ലിയില്‍ 795 പുതിയ കേസുകൾ രേഖപ്പെടുത്തിയതിനാൽ പ്രതിദിന കണക്ക് 800-ൽ എത്തി. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

അതേസമയം, കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾ ഉൾപ്പെടെ 217 പുതിയ അണുബാധകൾ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ മാറ്റമില്ലാതെ തുടരുന്നു. പശ്ചിമ ബംഗാളിൽ പുതിയ അണുബാധകളിൽ 30 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 139 കേസുകളുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസത്തെ 4143 അണുബാധകളുടെ വർദ്ധനവിന് ശേഷം രാജ്യവ്യാപകമായി സജീവമായ കേസുകളുടെ എണ്ണം 44,513 ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സജീവ കേസുകൾ 0.10 ശതമാനം മാത്രമാണ് എന്നതാണ് ആശ്വാസകരം. പോസിറ്റിവിറ്റി നിരക്ക് 2.71 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.02 ശതമാനവുമാണ്.
ഇതാര് ജയിംസ് ബോണ്ട് നായികയോ; കിടുക്കന്‍ ലുക്കില്‍ അമ്പരിപ്പിച്ച് റിതു മന്ത്ര
അതേസമയം, ശനിയാഴ്ച രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 194.92 കോടി (1,94,92,71,111) പിന്നിട്ടു. 2,49,83,454 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.50 കോടി യിലധികം (3,50,34,278) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. അതേസമയം, പുതിയ രോഗബാധിതരുടെ എണ്ണം കൂടിയാൽ നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications