ത്രിപുരയില്‍ വിഎച്ച്പി റാലിക്കിടെ പള്ളികള്‍ക്ക് നേരെ ആക്രമണം; നിരവധി കടകളും തകര്‍ത്തു
അഗര്‍ത്തല: ത്രിപുരയില്‍ വിഎച്ച്പി നടത്തിയ റാലിക്കിടെ വ്യാപക അക്രമം. മുസ്ലിം കടകളും പള്ളികളും ആക്രമിച്ചു. രണ്ട് കടകള്‍ അഗ്നിക്കിരയാക്കി. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ റാലിക്കിടെയാണ് ത്രിപുരയില്‍ മുസ്ലിം സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടത്. പനിസാഗര്‍ സബ് ഡിവിഷനിലാണ് വ്യാപക അക്രമം നടന്നത്. 3500 ഓളം പേരാണ് വിഎച്ച്പിയുടെ റാലിയില്‍ പങ്കെടുത്തതെന്ന് പോലീസ് ഓഫീസര്‍ ഷൗബിക് ദേയ് പറഞ്ഞു.
ചംത്തില്ല ഭാഗത്തെത്തിയപ്പോള്‍ റാലിയിലുള്ളവര്‍ പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ശേഷം സമീപത്തെ മൂന്ന് വീടുകളും രണ്ട് കടകളും കൊള്ളയടിച്ചു. റോവ ബസാറിലെ രണ്ട് കടകള്‍ കത്തിക്കുകയും ചെയ്തു. മുസ്ലിം കടകളും വീടുകളുമാണ് ആക്രമിക്കപ്പെട്ടതെന്നും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ഇനി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പനിസാഗറില്‍ നടന്ന റാലിയില്‍ പങ്കെടുത്ത ബജ്റംഗ്ദള്‍ നേതാവ് നാരായണ്‍ ദാസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത് ഇങ്ങനെ- വിഎച്ച്പിയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. പനിസാഗറിലെ സ്റ്റാന്റില്‍ ഞങ്ങള്‍ ഒത്തുകൂടി. വിവിധ പ്രദേശങ്ങളിലൂടെ റാലി കടന്നുപോകുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. ചംത്തില്ല, റോവ, ജാലെബാഷ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് റാലി നീങ്ങിയത്. ആരംഭിച്ച സ്ഥലത്ത് തന്നെ റാലി അവസാനിപ്പിക്കാനും തീരുമാനിച്ചിരുന്നു.
റോവയിലെത്തിയപ്പോള് അവിടെയുള്ള പള്ളിക്ക് മുമ്പില്‍ കുറച്ച് യുവാക്കള്‍ നിന്നിരുന്നു. അവര്‍ ഞങ്ങളോട് മോശമായി പെരുമാറി. അവരുടെ കൈയ്യില്‍ ആയുധമുണ്ടായിരുന്നു. പാകിസ്താന് സിന്ദാബാദ് എന്ന് അവര്‍ വിളിച്ചു. തുടര്‍ന്നാണ് മറ്റു സംഭങ്ങളുണ്ടായത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പാളിച്ചയുണ്ടായി. അവര്‍ മതിയായ പോലീസിനെ വിന്യസിച്ചിരുന്നില്ലെന്നും ദാസ് പറയുന്നു.
സിപിഎം സംസ്ഥാന നേതാവ് പബിത്ര കര് പറയുന്നത് ഇങ്ങനെ- ബംഗ്ലാദേശിലെ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ത്രിപുരയില്‍ അക്രമങ്ങള്‍ തുടങ്ങിയത്. ബിജെപിയാണ് എല്ലാം നടത്തുന്നത്. സാമുദായിക സൗഹാര്‍ദം നിലനിന്നിരുന്ന നാടായിരുന്നു ത്രിപുര. സൗഹാര്‍ദം നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സിപിഎം നേതാവ് പ്രതികരിച്ചു. അക്രമസംഭവങ്ങളെ കുറിച്ച് അറിയില്ലെന്നും പോലീസ് ശക്തമായ നടപടി എടുത്തിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ബിജെപി വക്താവ് നബേന്ദു ഭട്ടാചാര്യ പറഞ്ഞു.
അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം
ത്രിപുരയിലെ വിവിധ പ്രദേശങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ജംഇയ്യത്തുല്‍ ഉലമ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി ബിപ്ലപ് കുമാര്‍ ദേബിന് സംഘടന നിവേദനം സമര്‍പ്പിച്ചു. പള്ളികള്‍ക്കും മുസ്ലിം സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടക്കുന്നുണ്ടെന്നും അത് തടയണമെന്നുമായിരുന്നു നിവേദനം. 150 പള്ളികള്‍ക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ട് എന്നാണ് പോലീസ് പറഞ്ഞത്. അഗര്ത്തലയ്ക്കടുത്ത പള്ളികള്‍ ആക്രമിച്ചവരെ കണ്ടെത്താന്‍ സിസിടിവികള്‍ പരിശോധിച്ചുവരികയാണെന്നും ഓഫീസര്‍ പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications