കൊതുക് വല, മഴ, തന്തൂരി വിവാദം... എംപിമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്
ന്യൂഡല്‍ഹി: എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷ എംപിമാരുടെ രാപ്പകൽ സമരം രണ്ട് ദിവസം പിന്നിടുന്നു. കൊതുക് വലയില്‍ ഉറങ്ങിയും, പാട്ടുപാടിയുമെല്ലാണ് പാര്‍ലമെന്‍റിലെ 50 മണിക്കൂര്‍ സമരം പുരോഗമിക്കുന്നത്. ഇതിനിടെ ഗാന്ധി പ്രതിമയക്ക് മുമ്പില്‍ തന്തൂരി ചിക്കൻ വിളമ്പിയെന്ന ആരോപണവും എംപിമാര്‍ക്കെതിരെ ഉയര്‍ന്ന് കഴിഞ്ഞു.
50 മണിക്കൂര്‍ സമരത്തിന്‍റെ രണ്ടാം ദിന കാഴ്ചകള്‍ എംപിമാര്‍ തന്നെയാണ് ട്വറ്ററിലൂടെ പങ്കുവച്ചത്. രാത്രി കൊതുക് വലയില്‍ കഴിയുന്ന എംപിമാരുടെ ചിത്രങ്ങളായിരുന്നു ഇതില്‍ ശ്രദ്ധേയം. സമരം രാത്രിയിലും തുടരുകയാണ് എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങള്‍ എംപിമാര്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യം ഗാന്ധി പ്രതിമയക്ക് മുമ്പില്‍ ആരംഭിച്ച സമരം പിന്നീട് മഴ പെയ്യ്തതോടെ പാര്‍ലമെന്‍റ് കവാടത്തിലേക്ക് മാറ്റി. കാവടത്തില്‍ പാട്ടുകള്‍ പാടിയായിരുന്നു സമര തുടര്‍ച്ച.

അതേസമയം എംപിമാരിൽ ചിലർ ഗാന്ധി പ്രതിമക്ക് മുന്നിൽ തന്തൂരി ചിക്കൻ കഴിച്ചെന്നും ഗാന്ധിയെ അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത് എത്തി.നടക്കുന്നത് പ്രതിഷേധമാണോ പ്രഹസനമാണോ എന്നായിരുന്നു ബിജെപിയുടെ പരിഹാസം.'മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ചില എംപിമാർ തന്തൂരി ചിക്കൻ കഴിച്ചു. മൃഗങ്ങളെ കൊല്ലുന്നതിൽ ഗാന്ധിജിക്ക് ഉറച്ച വീക്ഷണമുണ്ടായിരുന്നെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് പ്രതിഷേധമാണോ പ്രഹസനമാണോ'ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ചോദിച്ചു.
Due to heavy rain,50hr dharna has moved from Gandhi statue to #Parliament main entrance
— Derek O'Brien | ডেরেক ও'ব্রায়েন (@derekobrienmp) July 28, 2022
29hrs down. 21hrs to go. Oppn MPs still at Dharna demanding Govt to revoke suspension of (now) 27 MPs & discuss #PriceRise #GST@SanjayAzadSln sings his version of a golden hit.Enjoy video! pic.twitter.com/wWejot3rKO
രാജ്യസഭയിൽ വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി പ്രതിഷേധം കടുപ്പിച്ചതിനു പിന്നാലെയാണ് 27 എംപിമാരെ പാര്‍ലമെന്‍റ്ി നിന്ന് സസ്പെൻഡ് ചെയ്‌തത്. മോശം പെരുമാറ്റം ആരോപിച്ചായിരുന്നു നടപടി. തുടര്‍ന്നാണ് എംപിമാര്‍ 50 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന രാപ്പകല്‍ സമരം ആരംഭിച്ചത്. മലയാളി എം.പിമാരായ എ.എ റഹീം, വി. ശിവദാസൻ, പി. സന്തോഷ്‌കുമാർ ഉൾപ്പെടെയുള്ള അംഗങ്ങളാണ് രാജ്യസഭ സസ്‌പെൻഷൻ നേരിട്ടത്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഒരാഴ്ചത്തേക്കാണ് വിലക്ക്. ലോകസഭയിൽ പ്രതിഷേധിച്ചതിന് ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ നാല് കോൺഗ്രസ് എം.പിമാരെയും സസ്പെൻഡ് ചെയ്തിരുന്നു. മാണിക്യം ടാഗോർ, ജ്യോതി മണി എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് എം.പിമാർ. സഭ കാലയളവ് വരെയാണ് സസ്പെൻഷൻ തുടരുക. അതേസമയം പ്രതിഷേധം ഒഴിവാക്കിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്നാണ് കേന്ദ്രസർക്കാർ നിലപാട്.
മിന്നിത്തിളങ്ങുന്ന ലുക്കില്‍ സംയുക്ത; ക്യൂട്ട് ചിരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications