അമ്മായിഅമ്മ ഫോണ്‍ തട്ടിയെടുത്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്തു
ലക്‌നൗ: അവിഹിത ബന്ധം ആരോപിച്ച് അമ്മായിയമ്മ ഫോണ്‍ തട്ടിയെടുത്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ റിവാതിയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് ഗുജറാത്തില്‍ ജോലി ചെയ്യുകയാണ്. മാര്‍ച്ച് 24ന് വൈകുന്നേരം വീട്ടില്‍നിന്നും പോയ യുവതി കഴിഞ്ഞദിവസമാണ് ഭര്‍തൃഗൃഹത്തില്‍ മടങ്ങിയെത്തിയത്.
ഇതിന് പിന്നാലെ അമ്മായിഅമ്മ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. സമീപത്തെ ചെറുപ്പക്കാരനുമായി യുവതിക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഫോണ്‍ തട്ടിയെടുത്തത്. ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ച സ്ത്രീ അത് മരുമകള്‍ക്ക് തിരിച്ചുകൊടുത്തില്ല. ഇതേ തുടര്‍ന്ന് യുവതി മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് എസ്പി മനോജ് കുമാര്‍ പറഞ്ഞു.

അവിഹിതബന്ധം ആരോപിച്ച് നേരത്തെയും യുവതിയെ വഴക്കുപറയുകയും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതായി സൂചനയുണ്ട്. അസ്വാഭവിക മരണത്തിന് പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് വിവരം.
യുവതിയുമായി അവിഹിതബന്ധം ആരോപിക്കപ്പെടുന്ന ചെറുപ്പക്കാരനെയും പോലീസ് ചോദ്യം ചെയ്തു. എന്നാല്‍, സ്ത്രീയുമായി തനിക്ക് ബന്ധമില്ലായിരുന്നെന്നും സൗഹൃദം തെറ്റിദ്ധരിച്ചതായിരിക്കാമെന്നുമാണ് യുവാവിന്റെ മൊഴി. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.












Click it and Unblock the Notifications