കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഡംബര കാറുകളില്‍ ചീറിപായുന്നവര്‍ ജാഗ്രതൈ!! നിങ്ങളെ കാത്ത് ഉദ്യോഗസ്ഥര്‍, മലബാറില്‍ പണിതുടങ്ങി

വ്യാജവിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഒരു സംഘം ശ്രമിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: ആഡംബര കാറുകളില്‍ വിലസുന്നവര്‍ ഇനി അല്‍പ്പം പ്രയാസം നേരിടേണ്ടിവരും. മതിയായ നികുതി ഒടുക്കാത്തവര്‍ക്കാണ് തിരിച്ചടി വരുന്നത്. പുതുച്ചേരി രജിസ്‌ട്രേഷനില്‍ വാഹനമിറക്കി കേരളത്തില്‍ വിലസുന്നവരെ തേടി മോട്ടോര്‍ വാഹന വകുപ്പ് ഇറങ്ങിക്കഴിഞ്ഞു. മലബാറിലാണ് ഇത്തരത്തില്‍ നികുതി വെട്ടിച്ച് വാഹനങ്ങള്‍ കൂടുതലായി ഒടുന്നത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ വാഹനങ്ങളുള്ളതെന്ന് മോട്ടോര്‍ വാഹന വകുപ്പിന് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടുതന്നെ നികുതി രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് അയച്ചുതുടങ്ങി. മലബാറില്‍ മാത്രം 376 കാറുകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ നോട്ടീസ് ലഭിച്ച പലരും തിടുക്കത്തില്‍ നികുതി അടയ്ക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ലഭ്യമാകുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്...

ഗള്‍ഫില്‍ ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം; ആശങ്ക പരക്കുന്നു, പ്രതിഫലനം കണ്ടുതുടങ്ങിഗള്‍ഫില്‍ ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം; ആശങ്ക പരക്കുന്നു, പ്രതിഫലനം കണ്ടുതുടങ്ങി

കോടികളുടെ വെട്ടിപ്പ്

കോടികളുടെ വെട്ടിപ്പ്

കണ്ണൂര്‍ ജില്ലയില്‍ 121 കാറുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് 72 വാഹനങ്ങള്‍ക്കും നോട്ടീസ് നല്‍കി. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്താന്‍ ഉടമകള സഹായിക്കുന്ന വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം. നേരത്തെ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ നികുതി വെട്ടിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പല താരങ്ങളും പിന്നീട് നികുതി അടച്ചു. കോഴിക്കോട് 19 കാറുടമകള്‍ നികുതി അടച്ചു. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് പല ഉടമകളും നികുതി അടയ്ക്കാന്‍ തയ്യാറായിട്ടുണ്ട്. മൂന്ന് കോടിയോളം രൂപ ഈ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചു.

ഇടപാടുകള്‍ ഇങ്ങനെ

ഇടപാടുകള്‍ ഇങ്ങനെ

നികുതി വെട്ടിപ്പ് വഴി കുറഞ്ഞ ചെലവില്‍ വാഹനം കൈക്കലാക്കുകയാണ് ചെയ്യുന്നത്. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് രേഖകള്‍ ഉണ്ടാക്കുന്നതിനും പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇഷ്ടമുള്ള വാഹനം വീട്ടിലെത്തിച്ച് താക്കോല്‍ കൈമാറുന്നതിന് നിശ്ചിത സംഖ്യ കൈമാറണമെന്നാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥ. പലരും ഇതിന്റെ പിന്നിലുള്ള വെട്ടിപ്പുകള്‍ അറിയാതെയാണ് കാര്‍ വാങ്ങുന്നത്. എന്നാല്‍ ചിലര്‍ എല്ലാം അറിഞ്ഞുകൊണ്ടുതന്നെ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്നു. നോട്ടീസ് നല്‍കിയിട്ടും ഒരാള്‍ പോലും നികുതി അടയ്ക്കാത്തത് വയനാട് ജില്ലയിലാണ്. നോട്ടീസ് ലഭിച്ചിട്ടും നികുതി അടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ തീരുമാനം.

സിനിമാ താരങ്ങളുടെ കാര്യം

സിനിമാ താരങ്ങളുടെ കാര്യം

സിനിമാ താരങ്ങളുടെ നികുതി വെട്ടിപ്പ് കഥ പുറത്തായതോടെയാണ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. സുരേഷ് ഗോപി, അമല പോള്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങള്‍ കേസില്‍പ്പെട്ടിരുന്നു. ചില കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. വന്‍ സംഘം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ദില്ലിയിലും ബെംഗളൂരുവിലുമുള്ള ഡീലര്‍മാരെ കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ശേഖരിച്ചിട്ടുള്ളത്. കേസില്‍ കുടുങ്ങിയ സിനിമാ താരങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ഡീലര്‍മാരെ കുറിച്ചുള്ള സൂചന ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളത്തില്‍ നിരവധി പേര്‍ ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന വിവരം ലഭിച്ചത്.

രക്ഷപ്പെടുത്താന്‍ പ്രത്യേക സംഘം

രക്ഷപ്പെടുത്താന്‍ പ്രത്യേക സംഘം

ബെംഗളൂരുവിലെയും ദില്ലിയിലെയും ഡീലര്‍മാരെ ചോദ്യം ചെയ്തിട്ടുണ്ട്. വെട്ടിപ്പ് കേസില്‍ ഇവരെ പ്രതി ചേര്‍ക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയക്കുന്ന നടപടിയാണ് ആദ്യപടിയായി ചെയ്യുന്നത്. രണ്ടുതവണ നോട്ടീസ് അയച്ചിട്ടും നികുതി അടയ്ക്കാത്തവരുടെ കാറുകള്‍ പിടിച്ചെടുക്കും. പിന്നീട് നിയമ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും. നേരത്തെ വ്യാജവിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഒരു സംഘം ശ്രമിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ ഫ്‌ളാറ്റ് വാങ്ങി ആ വിലാസത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റി നല്‍കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കേസില്‍ കുടുങ്ങിയ പ്രമുഖരെ ഈ ആവശ്യവുമായി ചില ഡീലര്‍മാരുടെ പ്രതിനിധികള്‍ സമീച്ചതായാണ് പോലീസിന് ലഭിച്ച വിവരം.

അസ്‌നയെ മറന്നോ? ബോംബേറില്‍ ജീവിതം തകര്‍ന്ന കണ്ണൂരിന്റെ ദു:ഖപുത്രി!! ഇന്നവര്‍ തിളങ്ങുന്നു, അഭിനന്ദനംഅസ്‌നയെ മറന്നോ? ബോംബേറില്‍ ജീവിതം തകര്‍ന്ന കണ്ണൂരിന്റെ ദു:ഖപുത്രി!! ഇന്നവര്‍ തിളങ്ങുന്നു, അഭിനന്ദനം

English summary
Puducheri Vehicle Registration Case: Action Starts against Tax evaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X