കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രെയ്​നെ നാറ്റോയിലെടുക്കാനുള്ള നീക്കം റഷ്യക്ക്​ ഭീഷണി; സൈനിക നടപടി നിർഭാഗ്യകരമെന്നും സിപിഎം

Google Oneindia Malayalam News

ദില്ലി: റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ പ്രതികരിച്ച് സി പി എം പോളിറ്റ് ബ്യൂറോ. റഷ്യയുടെ സൈനിക നടപടി ദൗർഭാഗ്യകരമാണെന്ന്​ വിലയിരുത്തിയ സി പി എം പിബി യുക്രെയ്​നെ നാറ്റോയിൽ ഉൾപ്പെടുത്താനുള്ള നീക്കം റഷ്യക്ക്​ ഭീഷണിയാണെന്നും വിലയിരുത്തുന്നു. യുദ്ധം ഉടൻ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണമെന്നും പിബി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

'നാദിർഷയെ സുനി ജയിലില്‍ നിന്നും വിളിച്ചിട്ടുണ്ട്': വെളിപ്പെടുത്തലുമായി ജിന്‍സണ്‍''നാദിർഷയെ സുനി ജയിലില്‍ നിന്നും വിളിച്ചിട്ടുണ്ട്': വെളിപ്പെടുത്തലുമായി ജിന്‍സണ്‍'

'ഉക്രയ്‌നെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണ്. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. ഉക്രയ്‌നെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നു. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയും, ഒപ്പം ഉക്രയ്‌നെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്' - സി പി എം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.

 cpm

സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യു എസ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നു. കിഴക്കന്‍ ഉക്രയ്‌നിലെ ഡോണ്‍ബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു. ഉക്രയ്‌നിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സി പി എം പിബി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

അതേസമയം, റഷ്യന്‍ സൈന്യം തലസ്ഥാനമായ കീവില്‍ എത്തിയെന്ന റിപ്പോർട്ടാണ് യുക്രൈനില്‍ നിന്നും പുറത്ത് വരുന്നത്. ആക്രമണം തുടങ്ങി 48 മണിക്കൂറിനൂള്ളിലാണ് റഷ്യന്‍ സൈന്യം കീവില്‍ പ്രവേശിച്ചത് . കീവിലെ ജനവാസ കേന്ദ്രങ്ങളിലൂടെ റഷ്യന്‍ ടാങ്കറുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് വിട്ടുണ്ട്. റഷ്യന്‍ സേന കീവിലെത്തിയ കാര്യം യുക്രൈന്‍ പ്രതിരോധ മന്ത്രാലയലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ബെലോണ്‍ മേഖലയില്‍ നിന്ന് വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും റഷ്യന്‍ ടാങ്കറുകള്‍ക്ക് നേരെ കാര്യമായ പ്രതിരോധം യുക്രൈന്‍ സേനയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

Recommended Video

cmsvideo
ഉക്രൈനൊപ്പം നിൽക്കാൻ ആകില്ലെന്ന് ബൈഡൻ, സൈന്യത്തെ അയക്കില്ല | Oneindia Malayalam

English summary
Move to include Ukraine in NATO threatens to russia:military action was unfortunate: CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X