Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോഡ് നന്നാക്കും വരെ ചെരിപ്പിടില്ല'; ചെരുപ്പൂരി കയ്യില്‍ പിടിച്ച് മന്ത്രി

ഗ്വാളിയോർ: ‌തന്റെ മണ്ഡലത്തിലെ റോഡ് നന്നാക്കും വരെ ചെരുപ്പില്ലെന്ന് പ്രതിജ്ഞ എടുത്ത് മന്ത്രി. തന്റെ മണ്ഡലത്തിലെ റോഡുകളുടെ സ്ഥിതി മെച്ചപ്പെടുന്നതുവരെ ചെരുപ്പിടാതെ നടക്കുമെന്നാണ് മധ്യപ്രദേശ് ഊർജ മന്ത്രി പ്രധുമൻ സിംഗ് തോമർ അറിയിച്ചത്.

ഗ്വാളിയോറിലെ കുഴികൾ നിറഞ്ഞ റോഡുകളിൽ പരിശോധന നടത്തുന്നതിനിടെയാണ് മന്ത്രി ഇത്തരത്തിലൊരു തീരുമാനം എടുത്തത്. മണ്ഡലത്തിലെ ജനങ്ങൾ റോഡ് തകർന്നത് മൂലം ബുദ്ധിമുട്ടുന്നതായും അതിനെക്കുറിച്ച് പരാതി ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

viral news

കാൽനടയാത്രക്കാർ അനുഭവിക്കുന്ന വേദന എന്താണെന്ന് എനിക്കും അറിയണം. റോഡുകൾ നന്നാക്കുന്നത് വരെ അത് അനുഭവിക്കാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞതായി ആണ് റിപ്പോർട്ട്.

റോഡുകളുടെ മോശം അവസ്ഥക പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ നേരത്തെ ഉറപ്പുനൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ജനങ്ങൾ പറയുന്നത്. റോഡിലൂടെ ചെരിപ്പിടാതെ നടക്കുന്ന മന്ത്രി കൈകൂപ്പി പൊതുജനങ്ങളോട് ക്ഷമ ചോദിക്കുന്നതും റോഡുകളിലെ കുഴികൾ അടക്കാൻ നടപടിയെടുക്കും എന്ന് മന്ത്രി അറിയിച്ചു .

റോഡ് പണി നടക്കുന്നത് താൻ നിരീക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു,. നടപടി വൈകിപ്പിക്കുകയോ റോഡ് പണി എടുക്കാൻ നടപടി എടുക്കാത്തതോ ആയ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി എടുക്കുെമന്നും അദ്ദേഹം പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+