കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നേയും ഒത്തുകളിയേയും ബന്ധിപ്പിക്കരുത്; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും ധോണി

Google Oneindia Malayalam News

ചെന്നൈ: തനിക്കെതിരായ ഒത്തുകളി ആരോപണത്തില്‍ ഐ പി എസ് ഉദ്യോഗസ്ഥനെതിരെ നിയമ നടപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. 2014 ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാലാം ടെസ്റ്റ് മത്സരത്തിനിടെ മഹേന്ദ്ര സിങ് ധോണി ഒത്തുകളിച്ചു എന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ ജി സമ്പത്ത് കുമാറിന്റെ പ്രസ്താവനകള്‍ക്ക് എതിരെയാണ് ധോണി രംഗത്തെത്തിയിരിക്കുന്നത്.

ജി സമ്പത്ത് കുമാറിന്റെ പ്രസ്താവനകള്‍ക്ക് എതിരെ കോടതിയലക്ഷ്യം ഉള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്. ഇതിനായി വീണ്ടും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എം എസ് ധോണി.

1

ഒത്തുകളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതിക്കും ചില മുതിര്‍ന്ന അഭിഭാഷകര്‍ക്കുമെതിരായ പ്രസ്താവനകളുടെ പേരില്‍ ജി സമ്പത്ത് കുമാറിന് സമന്‍സ് അയക്കണം എന്നും കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കണം എന്നും എം എസ് ധോണി മദ്രാസ് ഹൈക്കോടതിയോട് പറഞ്ഞു.

അഹമ്മദ് പട്ടേലാകുമോ കെസി? ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകാന്‍ സാധ്യതഅഹമ്മദ് പട്ടേലാകുമോ കെസി? ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകാന്‍ സാധ്യത

2

2014 ല്‍ അന്നത്തെ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറലായിരുന്ന ജി സമ്പത്ത് കുമാറിനെ തന്നേയും ഒത്തുകളിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രസ്താവന നടത്തുന്നതില്‍ നിന്ന് സ്ഥിരമായി തടയണം എന്നാവശ്യപ്പെട്ട് ധോണി സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. നഷ്ടപരിഹാരമായി 100 കോടി രൂപ നല്‍കണം എന്നും എം എസ് ധോണി ആവശ്യപ്പെട്ടിരുന്നു.

എന്തൊരു ഐക്യൂ..! സിവില്‍ സര്‍വീസ് കോച്ചിംഗ് നടത്തുന്ന 11 കാരന് 9-ാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനംഎന്തൊരു ഐക്യൂ..! സിവില്‍ സര്‍വീസ് കോച്ചിംഗ് നടത്തുന്ന 11 കാരന് 9-ാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനം

3

ഇതേ തുടര്‍ന്ന് 2014 മാര്‍ച്ച് 18 ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലൂടെ ധോണിക്കെതിരെ പ്രസ്താവന നടത്തുന്നതില്‍ നിന്ന് സമ്പത്ത് കുമാറിനെ കോടതി വിലക്കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും സമ്പത്ത് കുമാര്‍ സുപ്രീം കോടതിയില്‍ ജുഡീഷ്യറിക്കും തനിക്കെതിരായ കേസുകളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ബാര്‍ബര്‍ ഷോപ്പിലും റിലയന്‍സ് എത്തുമോ? സലൂണ്‍, സ്പാ ബിസിനസിലേക്ക് കണ്ണെറിഞ്ഞ് അംബാനിബാര്‍ബര്‍ ഷോപ്പിലും റിലയന്‍സ് എത്തുമോ? സലൂണ്‍, സ്പാ ബിസിനസിലേക്ക് കണ്ണെറിഞ്ഞ് അംബാനി

4

ഇത് മദ്രാസ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 2021 ഡിസംബറില്‍ ഫയലില്‍ സ്വീകരിച്ചിരുന്നു. ഈ വര്‍ഷം ജൂലൈ 18 ന് അഡ്വക്കേറ്റ് ജനറല്‍ ആര്‍ ഷണ്‍മുഖസുന്ദരത്തില്‍ നിന്നും നിയമോപദേശം സ്വീകരിച്ച എം എസ് ധോണി ഒക്ടോബര്‍ 11 ന് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനം എടുക്കുകയായിരുന്നു.

English summary
MS Dhoni has taken legal action against an IPS officers claim of match-fixing against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X