കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ ഇന്ന് 490 പേര്‍ക്ക് കോവിഡ്; ഏറ്റവും ഉയര്‍ന്ന കണക്കെന്ന് അധികൃതര്‍

Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 490 പേര്‍ക്ക്. കഴിഞ്ഞ 48 ദിവസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത് ഏറ്റവും ഉയര്‍ന്ന കോവിഡ് കേസാണിതെന്നാണ് അധികൃതര്‍ പറഞ്ഞത്. മഹാരാഷ്ട്രയില്‍ 1201 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തതിനേക്കാള്‍ 160ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ മുംബൈയില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം മഹാരാഷ്ട്രയില്‍ ഇന്ന് എട്ട് പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. തിങ്കളാഴ്ച്ച 327 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വഴ്ച 204 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

പഞ്ചാബില്‍ കിട്ടിയതിന് ഗോവയില്‍ തിരിച്ചടി, ബിജെപിയുടെ മുന്‍ എംഎല്‍എ കോണ്‍ഗ്രസില്‍, അടുത്തത് തൃണമൂല്‍പഞ്ചാബില്‍ കിട്ടിയതിന് ഗോവയില്‍ തിരിച്ചടി, ബിജെപിയുടെ മുന്‍ എംഎല്‍എ കോണ്‍ഗ്രസില്‍, അടുത്തത് തൃണമൂല്‍

എന്നാല്‍ ഒമൈക്രോണ്‍ കേസുകളൊന്നും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം വരെ 65 പേര്‍ക്കാണ് സംസ്ഥാനതത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായ 35 പേര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. നിവില്‍ മുംബൈയിലെ കോവിഡ് രോഗികളുടെ എണ്ണം 7,68,148ലെത്തി. 16,366 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടുവെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,014 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. 1,32,91,717 പേരെയാണ് ഇതുവരെ പരിശോധനക്ക് വിധേയമാക്കിയത്.

co

നിലവില്‍ 2419 കോവിഡ് രോഗികളാണ് മുംബൈയില്‍ സജീവമായുള്ളത്. അതില്‍ 229 പേര്‍ രോഗ മുക്തി നേടിയതിനാല്‍ അവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മുംബൈയില്‍ ഇതുവരെ 7,46,784 രോഗികള്‍ സുഖം പ്രാപിച്ചത്. രോഗ മുക്തി നിരക്ക് 97 ശതമാനമാണ്. അണുബാധയുടെ മൊത്തത്തിലുള്ള വളര്‍ച്ചാ നിരക്ക് ഡിസംബര്‍ 15 നും ഡിസംബര്‍ 21 നും ഇടയില്‍ 0.03 ശതമാനമായിരുന്നു.

 പിടി തോമസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി പിടി തോമസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

മുംബൈയില്‍ 14 സീല്‍ ചെയ്ത കെട്ടിടങ്ങളുണ്ട് അവിടെ ഓരോന്നിലും അഞ്ചിലധികം താമസക്കാര്‍ കോവിഡ് പോസിറ്റീവ് രഗികളുമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചേരികളിലും കണ്ടെയ്ന്‍മെന്റ് സോണുകളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗമായ മെയ് 1നാണ് മുംബൈയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 11,663 രോഗികളും 90 പേര്‍ മരണപ്പെടുകയും ചെയ്തു. ഡല്‍ഹിയില്‍ ഇന്ന് 57 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചും കേന്ദ്ര ഭരണ പ്രദേശങ്ങളെ അപേക്ഷിച്ചും ഏറ്റവും ഉയര്‍ന്ന കേസാണിത്. ഇന്ത്യയില്‍ മൊത്തം 213 ഒമൈക്രോണ്‍ കേസുകലാണ് റിപ്പോര്‍ട്ട് ചെയ്തത്.

 'കെ റെയില്‍ പദ്ധതി ഭൂമാഫിയയെ സഹായിക്കാന്‍;' പദ്ധതിക്കെതിരെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ 'കെ റെയില്‍ പദ്ധതി ഭൂമാഫിയയെ സഹായിക്കാന്‍;' പദ്ധതിക്കെതിരെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

English summary
mubai reported 490 covid case today Authorities say the figure is even higher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X