ലോക്സഭാംഗത്വം തിരികെ ലഭിക്കാൻ ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിലേക്ക്
ലോക്സഭാംഗത്വം തിരികെ ലഭിക്കാൻ ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ. തിങ്കളാഴ്ച കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും എന്ന് ഫൈസൽ പറഞ്ഞു. ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ കീഴ്ക്കോടതി വിധി കേരള ഹൈക്കോടതി റദ്ദാക്കി 2 മാസമായിട്ടും ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അംഗത്വം പുനഃസ്ഥാപിച്ചിട്ടില്ല. ഇതിനെതിരാണ് ഫൈസൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടി കോടതിയലക്ഷ്യമെന്ന് ഫൈസൽ പറഞ്ഞു. അംഗത്വം പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം വൈകുന്നത് രാഷ്ട്രീയ കാരണങ്ങളാൽ ആണ് എന്നും അദ്ദേഹം ആരോപിച്ചു. വധശ്രമക്കേസിൽ പത്ത് വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യൻ ആക്കുന്നത്. ജനുവരി 11ന് ആണ് കവരത്തി കോടതിയുടെ വിധിയുണ്ടായത്.

പിന്നാലെ ഫൈസലിനെ ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് എത്തിച്ച് ജയിലിലാക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കവരത്തി കോടതിയുടെ വിധി ജനുവരി 25നു ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി വിധി വന്നതോടെ തിരഞ്ഞെടുപ്പു നടപടികൾ നിർത്തിവച്ചു. ഈ സാഹചര്യത്തിൽ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ഫൈസൽ ലോക്സഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകി. എന്നാൽ അയോഗ്യത പിൻവലിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഇതുവരെ ഉത്തരവിറക്കിയില്ല. കോടതിവിധിപ്രകാരമുള്ള അയോഗ്യത ആ ഉത്തരവ് റദ്ദാകുന്നതോടെ ഇല്ലാതാകുമെങ്കിലും സ്പീക്കറുടെ എക്സിക്യൂട്ടീവ് ഉത്തരവാണ് ഫൈസലിന് മുന്നിലെ ആ വലിയ പണി.
അതേസമയം, ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. വയനാട്ടിൽ നിന്നുള്ള ലോക്‌സഭാംഗമാണ് രാഹുൽ ഗാന്ധി. ഒരു ചക്കയ്ക്ക് വില ഒന്നര ലക്ഷത്തിനടുത്ത്; ലേലത്തിലെ താരം ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു. വ്യാഴാഴ്ച ആയിരുന്നു രാഹുൽ കുറ്റക്കാരനെന്നു കണ്ടെത്തി സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്കു മരവിപ്പിച്ചിട്ടുണ്ട്.
പാർലമെന്റിലെ തന്റെ അടുത്ത പ്രസംഗത്തെ ഭയന്നാണ് പ്രധാനമന്ത്രി തന്നെ അയോഗ്യനാക്കിയത് എന്ന് രാഹുൽ പറഞ്ഞിരുന്നു, അദാനിയും മോദിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാരിക്കുകയാണ് അയോഗ്യനാക്കപ്പെട്ടത്. ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്നാണ് വിജ്ഞാപനത്തിൽ പറയുന്നു. വ്യാഴാഴ്ചയാണ് രാഹുൽ കുറ്റക്കാരനെന്നു കണ്ടെത്തി സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications