കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ടാക്റ്റിക്കല്‍ മൂവ്; നഖ്‌വി ബംഗാള്‍ ഗവര്‍ണറായേക്കും, മമതയുടെ പഴയ സഹപ്രവര്‍ത്തകന്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതി ആകാന്‍ ഒരുങ്ങുകയാണ്. ഇദ്ദേഹത്തിന്റെ പേരാണ് കഴിഞ്ഞ ദിവസം ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം നിര്‍ദേശിച്ചത്. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പാര്‍ലമെന്റിലുള്ളതിനാല്‍ സഖ്യകക്ഷികളുടെ സഹായമില്ലാതെ തന്നെ ധന്‍ഖറിന് വിജയിക്കാം. ലോക്‌സഭയിലേയും രാജ്യസഭയിലേയും അംഗങ്ങള്‍ മാത്രമാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിന് വോട്ട് രേഖപ്പെടുത്തുക.

അടുത്ത മാസം ആറിനാണ് വോട്ടെടുപ്പ്. രാജ്യസഭാ ചെയര്‍മാന്‍ കൂടിയാണ് ഉപരാഷ്ട്രപതി. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന മറ്റൊരു ചോദ്യം, ആരാകും അടുത്ത ബംഗാള്‍ ഗവര്‍ണര്‍ എന്നതാണ്. അടുത്തിടെ രാജിവച്ച കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ബിജെപി മമതാ ബാനര്‍ജിക്കെതിരെ പുതിയ അസ്ത്രം ഒരുക്കുന്നുവെന്നാണ് വാര്‍ത്തകള്‍....

അത് നൂറ്റാണ്ടിലെ വലിയ തമാശ എന്ന് പിഎംഎ സലാം; ലീഗുകാരെ സ്വാഗതം ചെയ്ത് ഐഎന്‍എല്‍അത് നൂറ്റാണ്ടിലെ വലിയ തമാശ എന്ന് പിഎംഎ സലാം; ലീഗുകാരെ സ്വാഗതം ചെയ്ത് ഐഎന്‍എല്‍

1

ബംഗാള്‍ ഗവര്‍ണറായിരുന്ന വേളയില്‍ മമത ബാനര്‍ജി സര്‍ക്കാരിനോട് നിരന്തരം കലഹിച്ചിരുന്നു ജഗദീപ് ധന്‍ഖര്‍. കേന്ദ്രസര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ ബംഗാളില്‍ നടപ്പാക്കുകയാണ് അദ്ദേഹം എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനം. പലപ്പോഴും മമതയും ധന്‍ഖറും വാക് പോര് നടത്തുന്ന സംഭവങ്ങളുണ്ടായിരുന്നു.

2

ജഗദീപ് ധന്‍ഖര്‍ രാജ്യസഭാ ചെയര്‍മാനായി വരുമ്പോള്‍ ബിജെപിക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുമെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം, ധന്‍ഖറിന് പകരം ബംഗാള്‍ ഗവര്‍ണറായി എത്തുന്നത് നഖ്‌വി ആയിരിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. ബിജെപി എത്ര ശ്രമിച്ചിട്ടും പിടികൊടുക്കാത്ത സംസ്ഥാനമാണ് ബംഗാള്‍. അതുകൊണ്ടുതന്നെ നഖ്‌വിയുടെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമോ എന്നാണ് ചോദ്യം.

3

ബിജെപിയുടെ മുതിര്‍ന്ന നേതാവാണ് മുഖ്താര്‍ അബ്ബാസ് നഖ്‌വി. മാത്രമല്ല, പാര്‍ട്ടിയുടെ ദേശീയ തലത്തിലുള്ള മുസ്ലിം മുഖവുമാണ്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഷിയാ മുസ്ലിമാണ് നഖ്‌വി. ഇദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അടുത്തിടെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന്് കേന്ദ്രമന്ത്രി പദവി നഖ്‌വി രാജിവയ്ക്കുകയും ചെയ്തു. നിലവില്‍ കേന്ദ്രമന്ത്രിസഭയിലും പാര്‍ലമെന്റിലും ബിജെപി പ്രതിനിധികളായി മുസ്ലിങ്ങളില്ല എന്നതാണ് മറ്റൊരു കാര്യം.

4

ഗവര്‍ണര്‍മാരെ നിയമിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുന്നതാണ് പതിവ്. ഇത് നിര്‍ബന്ധമല്ലെങ്കിലും ഫെഡറല്‍ സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനം പരിഗണിച്ചാണ് ഈ കീഴ്‌വഴക്കം. 2019ല്‍ ധന്‍ഖറിനെ ബംഗാള്‍ ഗവര്‍ണറാക്കുന്ന വേളയില്‍ പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ മമത ബാനര്‍ജിയുമായി സംസാരിച്ചിരുന്നില്ല.

നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്‌നേഷ്

5

ധന്‍ഖറിനെ ബംഗാള്‍ ഗവര്‍ണറാക്കാന്‍ തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത ശേഷമാണ് 2019ല്‍ അമിത് ഷാ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി സംസാരിച്ചത്. അതുകൊണ്ടുതന്നെ അന്ന് ധന്‍ഖറിന്റെ നിയമനത്തില്‍ തുടക്കത്തിലേ കല്ലുകടിയായിരുന്നു. ഇപ്പോള്‍ പദവി ഒഴിയുന്നത് വരെ മമതയും ഗവര്‍ണറും ഐക്യത്തോടെ മുന്നോട്ട് പോയിട്ടില്ല. അതേസമയം, സാധാരണ അനുനയത്തിന്റെ പാത സ്വീകരിക്കുന്ന വ്യക്തിയാണ് നഖ്‌വി.

6

മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ ബംഗാള്‍ ഗവര്‍ണറായി നിയമിക്കുമോ, ഇക്കാര്യം നേരത്തെ ഔദ്യോഗികമായി മമത ബാനര്‍ജിയെ അറിയിക്കുമോ എന്നീ കാര്യങ്ങളിലൊക്കെ ഉത്തരം വരേണ്ടതുണ്ട്. മമത ബാനര്‍ജിയുടെ പഴയ സഹപ്രവര്‍ത്തകന്‍ കൂടിയാണ് മുക്താര്‍ അബ്ബാസ് നഖ്‌വി. അടല്‍ ബിഹാരി വാജ്‌പേയ് നേതൃത്വം നല്‍കിയ കേന്ദ്ര സര്‍ക്കാരില്‍ മമതയും നഖ്‌വിയും മന്ത്രിമാരായിരുന്നു.

7

മമത ബാനര്‍ജിയുടെ പ്രധാന വോട്ട് ബാങ്കാണ് മുസ്ലിങ്ങള്‍. ബംഗാളിലെ മുസ്ലിം വോട്ടാണ് മമതയെ വീണ്ടും അധികാരത്തിലെത്തിച്ചത്. പതിവ് പോലെ ഇനിയും ഗവര്‍ണറുമായി ഏറ്റുമുട്ടിയാല്‍ ബിജെപി തന്ത്രം മാറ്റുമോ എന്നാണ് ഇനി അറിയേണ്ടത്. മുസ്ലിം വോട്ടുകള്‍ തൃണമൂലില്‍ നിന്ന് അകന്നാല്‍ ബിജെപിക്ക് ലക്ഷ്യം കാണാന്‍ സാധിക്കും. ഈ ഉദ്ദേശത്തോടെയുള്ള നീക്കങ്ങളാകും നഖ്‌വി നിയമിക്കപ്പെട്ടാല്‍ ബംഗാളില്‍ ബിജെപി നടത്തുക എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Mukhtar Abbas Naqvi Who Colleague of Mamata Banerjee Once Likely to Appoint As Bengal Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X