കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകുള്‍ റോയ് ബിജെപി വിടുമെന്ന് അഭ്യൂഹം; പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തില്ല... വിശദീകരണവുമായി പാര്‍ട്ടി

Google Oneindia Malayalam News

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ബിജെപിയില്‍ കലഹം രൂക്ഷമാണ്. പാര്‍ട്ടിയുടെ ഓരോ നേതാക്കളും സ്വന്തമായി അഭിപ്രായ പ്രകടനം നടത്തുന്നതാണ് കലഹത്തിന് കാരണം. ചില നേതാക്കള്‍ തങ്ങളുടെ പഴയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വരാന്‍ താല്‍പ്പര്യം പരസ്യമായി പ്രകടിപ്പിച്ചു. മറ്റു ചിലര്‍ തൃണമൂല്‍ വിട്ടത് തെറ്റായി പോയി എന്ന ഖേദപ്രകടനവുമായി രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യുന്ന പേരാണ് ബിജെപി വൈസ് പ്രസിഡന്റ് മുകുള്‍ റോയിയുടേത്.

m

ബംഗാളില്‍ ബിജെപിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിലും ഒട്ടേറെ തൃണമൂല്‍ നേതാക്കള്‍ ബിജെപിയുമായി അടുക്കുന്നതിനും ഇടയാക്കിയത് മുകുള്‍ റോയ് ആണ്. അദ്ദേഹം 2017ലാണ് ബിജെപിയില്‍ ചേര്‍ന്നത്. അതുവരെ മമത ബാനര്‍ജിയുടെ വലംകൈ ആയിരുന്നു. ബിജെപിയില്‍ ചേര്‍ന്ന ശേഷം ഒട്ടേറെ തൃണമൂല്‍ നേതാക്കളെയും അദ്ദേഹം ബിജെപിയിലേക്ക് കളംമാറ്റി. എന്നാല്‍ തൃണമൂലില്‍ നിന്ന് കൂട്ടത്തോടെ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ബിജെപിയിലും ആശയക്കുഴപ്പം ഉടലെടുത്തു. പഴയ നേതാക്കള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നു. ഈ ഭിന്നത തിരഞ്ഞെടുപ്പ് വേളയില്‍ ശക്തമായിരുന്നു.

കോണ്‍ഗ്രസ് ഞെട്ടി; പ്രമുഖ നേതാവ് ബിജെപിയില്‍; രാഹുലിന്റെ വിശ്വസ്തന്‍!! ജി23 ഗ്രൂപ്പില്‍ ആദ്യ വിക്കറ്റ് വീണുകോണ്‍ഗ്രസ് ഞെട്ടി; പ്രമുഖ നേതാവ് ബിജെപിയില്‍; രാഹുലിന്റെ വിശ്വസ്തന്‍!! ജി23 ഗ്രൂപ്പില്‍ ആദ്യ വിക്കറ്റ് വീണു

തിരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റ് പിടിച്ചെങ്കിലും മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ തന്നെ അധികാരം നിലനിര്‍ത്തി. ഇതോടെ ബിജെപിയില്‍ കലഹം രൂക്ഷമായി. ഭരണം ലഭിക്കാതിരിക്കാന്‍ കാരണം ചൂണ്ടിക്കാട്ടി പരസ്പരം കുറ്റപ്പെടുത്തുകയാണ് നേതാക്കള്‍. അതിനിടെയാണ് പ്രശ്‌ന പരിഹാരത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രത്യേക യോഗം വിളിച്ചത്. ഈ യോഗത്തിലും മുകുള്‍ റോയ് പങ്കെടുത്തില്ല. ഇതോടെ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി.

Recommended Video

cmsvideo
Jitin Prasada joins BJP in presence of Piyush Goyal, dumps Congress ahead of UP polls

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ തന്റെ മണ്ഡലം സന്ദർശിച്ചപ്പോൾ ചിത്രങ്ങൾ

അതേസമയം, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഇന്നത്തെ ബിജെപി യോഗത്തില്‍ പങ്കെടുത്തില്ല. ഇദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. സുവേന്ദു ദില്ലിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് നേതാക്കള്‍ വിശദീകരിക്കുന്നു. മുകുള്‍ റോയ് ബിജെപിയില്‍ ഉറച്ച് നില്‍ക്കുമെന്നും ഇവര്‍ വാദിക്കുന്നു. മുകുള്‍ റോയിയുടെ ഭാര്യ ആശുപത്രിയിലായതിനാലാണ് അദ്ദേഹം യോഗത്തിനെത്താത്തതെന്നും മറ്റു വാദങ്ങളൊന്നും ശരിയല്ലെന്നും ബിജെപി നേതൃത്വം പ്രതികരിക്കുന്നു.

ബീച്ചിൽ ഹോട്ട് ലുക്കിൽ നടി സുരഭി ജ്യോതി.. ചിത്രങ്ങള്‍

English summary
Mukul Roy Skip BJP Leaders meet amid reports he will return to TMC; West Bengal BJP clarification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X