കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം കയ്യബദ്ധം; മുലായത്തിന് പണികിട്ടും

Google Oneindia Malayalam News

ദില്ലി: ബലാത്സംഗങ്ങള്‍ വെറും കയ്യബന്ധമാണ് എന്നും അതിന് ആണ്‍കുട്ടികളെ തൂക്കിക്കൊല്ലേണ്ടതുണ്ടോ എന്നും ചോദിച്ച സമാജ് വാദി പാര്‍ട്ടി ചെയര്‍മാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കും. മുലായത്തിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസംഗത്തിന്റെ വീഡിയോ ആവശ്യപ്പെട്ടു.സി ഡി പരിശോധിച്ച ശേഷം ആവശ്യമായ നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉമേഷ് സിന്‍ഹ പറഞ്ഞു.

മുലായം സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ദില്ലിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മതാപിതാക്കളും മുലായത്തിന്റെ വാക്കുകളെ അപലപിച്ചു. അധികാരത്തിലുള്ളവര്‍ തന്നെ ഇങ്ങനെ പറഞ്ഞാല്‍ ഇവിടത്തെ പെണ്‍കുട്ടികളുടെ അവസ്ഥ എന്താകും.
മുലായത്തെ പോലെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്ന ഒരാള്‍ ഇത്തരം വാക്കുകള്‍ പറയുന്നത് നിര്‍ഭാഗ്യകരമാണ് എന്നും മുലായത്തെ ജയിപ്പിക്കരുതെന്നും അവര്‍ പറഞ്ഞു.

mulayam

മുലായത്തിന്റെ വാക്കുകളെ ശക്തമായി അപലപിച്ച സ്മൃതി ഇറാനി മുലായം പറഞ്ഞത് പോലുള്ള നിയമങ്ങള്‍ കൊണ്ടുവരാന്‍ ഒരിക്കലും സമ്മതിക്കില്ല എന്നും പറഞ്ഞു. ദേശീയ വനിതാ കമ്മീഷനും മുലായം സിംഗിന് നോട്ടീസ് അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ സമാജ് വാദി പാര്‍ട്ടിയുടെ പല നേതാക്കളും വിവാദ പ്രസ്താവനകളിലൂടെ നടപടികള്‍ നേരിടുകയാണ്.

എന്നാല്‍ തന്റെ വാക്കുകളെ ന്യായീകരിക്കാനാണ് മുലായം ഇപ്പോഴും ശ്രമിക്കുന്നത്. താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. ബലമായി പീഡിപ്പിക്കുന്നവര്‍ മാത്രമേ ശിക്ഷിക്കപ്പെടാന്‍ പാടുള്ളൂ. നിഷ്‌കളങ്കരെ ശിക്ഷിക്കരുത്. മാത്രമല്ല വധശിക്ഷയും പാടില്ല. വധശിക്ഷയെ കുറിച്ച് ലോകം മുഴുവനും സംവാദങ്ങള്‍ നടക്കുകയാണ് എന്നും മുലായം പറഞ്ഞു.

English summary
Mulayam in trouble, EC demands CD of his controversial rape speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X