കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായം പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധി ഉപപ്രധാനമന്ത്രി; അഖിലേഷിന് ഇതെന്ത് പറ്റി?

  • By Muralidharan
Google Oneindia Malayalam News

ലഖ്‌നൊ: മുലായം സിംഗ് യാദവ് പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധി ഉപപ്രധാനമന്ത്രി - ഇങ്ങനെ ഒരു ഐഡിയ ആരെങ്കിലും പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ചിരിക്കും. അത് പറയുന്നത് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കൂടി ആകുമ്പോള്‍ വെറുതെ ചിരിക്കുക മാത്രമല്ല, ഇദ്ദേഹത്തിന് ഇതെന്ത് പറ്റി എന്ന് വരെ ചോദിച്ചു എന്നും ഇരിക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ഇങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിച്ച് ആളുകളെ അമ്പരപ്പിച്ചത്.

<strong>Read Also: ദുരിതാശ്വാസ പാക്കറ്റിലും അമ്മ സ്റ്റിക്കര്‍ നിർബന്ധം; ജയലളിതയ്‌ക്കെതിരെ ജനരോഷം!</strong>Read Also: ദുരിതാശ്വാസ പാക്കറ്റിലും അമ്മ സ്റ്റിക്കര്‍ നിർബന്ധം; ജയലളിതയ്‌ക്കെതിരെ ജനരോഷം!

ഇന്ത്യയുടെ ഭരണം നിശ്ചയിക്കുന്നതില്‍ ഉത്തര്‍ പ്രദേശിലെ 80 സീറ്റുകള്‍ക്ക് വലിയ പങ്കുണ്ട്. ഏറ്റവും അധികം ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍ പ്രദേശില്‍ രണ്ട് പാര്‍ട്ടികള്‍ക്കും കൂടി കിട്ടിയ സീറ്റിന്റെ എണ്ണം 7 ആണ്. അഖിലേഷ് യാദവിന്റെ ആഗ്രഹം എത്ര വലിയ അത്യാഗ്രഹമാണ് എന്നറിയാന്‍ ഈ കണക്ക് മാത്രം മതി. കഴിഞ്ഞില്ല, തുടക്കത്തില്‍ വലിയ പ്രതീക്ഷകള്‍ നല്‍കിയ അഖിലേഷ് യാദവിന്റെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടാതായിക്കൊണ്ടിരിക്കുകയാണ് എന്നത് മറ്റൊരു കാര്യം.

akhilesh

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വെറ്ററനായ മുലായം സിംഗ് യാദവ് പ്രധാനമന്ത്രിയായി കാണാത്തതില്‍ മകനെന്ന നിലയില്‍ അഖിലേഷ് യാദവിനുള്ള സങ്കടം മനസിലാക്കാവുന്നതേ ഉള്ളൂ. ഈ ആഗ്രഹം തന്നെയാണ് ഈ തുറന്നുപറച്ചിലിലൂടെ അഖിലേഷ് പ്രകടിപ്പിക്കുന്നതും. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ലോക്‌സഭയിലേക്ക് ഒന്നിച്ച് മത്സരിച്ചില്ലെങ്കിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരുമിച്ചേക്കും എന്നതിന്റെ സൂചനയായും ഈ വാക്കുകളെ കാണുന്നവരുമുണ്ട്.

English summary
Uttar Pradesh Chief Minister Akhilesh Yadav's wish that his father Mulayam Singh be the prime minister of India with Congress vice-president Rahul Gandhi as his deputy as it was expressed at a talking shop on Friday has a tremendous potential to be ridiculed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X