• search

പദ്മാവതിയിലെ പാട്ടിന് ചുവടുവെച്ച് മുലായത്തിന്റെ മരുമകൾ; വീഡിയോ വൈറൽ, പ്രതിഷേധവുമായി കർണിസേ‌ന!

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ലക്നൗ: പദ്മാവതി സിനിമയ്ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും വിവാദം. സമാജ് വാദി പാർട്ടിയാണ് ഇപ്പോൾ പെട്ടിരിക്കുന്നത്, അതും ഒരു ഡാൻസിന്റെ പേരിൽ. പദ്മാവതിയിലെ പാട്ടിനൊത്ത് പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതോടെയാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്. മുലായം സിങ്ങിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവ് തന്റെ സഹോദരന്റെ വിവാഹാഘോഷങ്ങള്‍ക്കിടെ പദ്മാവതിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന വീഡിയോ എഎൻഐയാണ് പുരത്തു വിട്ടത്.

  വീഡിയോ വൈറലായതോടെ പ്രതിഷേധവുമായി കര്‍ണിസേന രംഗത്തെത്തി. പദ്മാവതി സിനിമയ്‌ക്കെതിരെ പോരാടാന്‍ വ്യക്തമായ കാരണങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും രജപുത്രവികാരം മാനിക്കാതെയുള്ള അപര്‍ണയുടെ പ്രവൃത്തി ന്യായീകരിക്കാനാവില്ലെന്നുമാണ് കർണിസേന തലവൻ ലോകേന്ദ്രസിങ് കൽവി പ്രതികരിച്ചത്. ലഖ്‌നൗവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം നടന്നത്. ഒരു രജപുത്രവനിതയായിട്ടും ആ പാട്ടിനൊത്ത് നൃത്തം ചെയ്യാന്‍ അപര്‍ണയ്ക്ക് എങ്ങനെ മനസ്സുവന്നെന്നാണ് കര്‍ണിസേനയുടെ വിമര്‍ശനം.

  വേറെയും പാട്ടുകൾ അയച്ചു തരാം

  വേറെയും പാട്ടുകൾ അയച്ചു തരാം

  നൃത്തം ചെയ്യാന്‍ അത്രയ്ക്ക് താല്‍പര്യമാണെങ്കില്‍ ചിത്രത്തിലുപയോഗിച്ചിരിക്കുന്ന പാട്ടിന്റെ യഥാര്‍ത്ഥ പതിപ്പും മറ്റ് രാജസ്ഥാന്‍ നാടോടി ഗാനങ്ങളും അപര്‍ണയ്ക്ക് അയച്ചുകൊടുക്കാമെന്ന് കൽവി പറഞ്ഞിട്ടുണ്ട്. അതേസമയം വിവാദത്തിലായ പത്മവാതി സിനിമയെ ബീഹാറും നിരോധിച്ചിരുന്നു. ഇതിനു മുന്നേ രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പത്മാവതി സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. സിനിമ ബീഹാറിൽ റിലീസ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. അതേസമയം ബോളിവുഡ് ചിത്രം പത്മാവതിയുടെ വിദേശത്തെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

  മുഖ്യമന്ത്രിമാർക്ക് കനത്ത തിരിച്ചടി

  മുഖ്യമന്ത്രിമാർക്ക് കനത്ത തിരിച്ചടി

  പദ്മാവതി വിഷയത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കുൾപ്പെടെ കനത്ത തിരിച്ചടിയാകുമന്നതാണ് കോടതിയുടെ നിരീക്ഷണം. സെൻസർ ബോർഡിൽ(സിബിഎഫ്സി)നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാതെ പദമാവതി പോലുള്ള സിനിമകളെപ്പറ്റി പരാമർശങ്ങൾ നടത്തുന്നതിനെയും കോടതി വിമർശിച്ചിരുന്നു. ഗുജറാത്താകട്ടെ ചിത്രം നിരോധിച്ചു വിജ്ഞാപനവും പുറത്തിറക്കിയിരിക്കുകയാണ്. പൊതുവികാരങ്ങളെ മാനിക്കാതെ വിവാദം മാത്രം ലക്ഷ്യമിട്ടാണു ബൻസാലി പ്രവർത്തിക്കുന്നതെന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം. സംസ്ഥാനത്തു ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും വിവധ രജ്പുത് സംഘടനകൾക്ക് വാക്കു നൽകിയിട്ടുണ്ട്.

  അപകീർത്തിപ്പെടുത്താൻ ശ്രമം

  അപകീർത്തിപ്പെടുത്താൻ ശ്രമം

  ഗുജറാത്ത് ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക് നീങ്ങവേയാണ് പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്. 200 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിനെതിരെ രജ്പുത് കര്‍ണിസേനയും സംഘപരിവാര്‍ സംഘടനങ്ങളും പ്രതിഷേധം തുടരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 13-ാം നൂറ്റാണ്ടിലെ രാജകുമാരിയായിരുന്ന റാണി പത്മിനിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഭാഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് രാജ്യത്ത് ചിത്രത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നത്. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയും തമ്മിലുള്ള റൊമാന്‍സ് രംഗങ്ങളുണ്ടെന്നും കര്‍ണി സേന പോലുള്ള സംഘടനകള്‍ വാദിക്കുന്നു.

  സ്ത്രീകൾക്ക് നേരെ കൈയുയർത്താറില്ല

  സ്ത്രീകൾക്ക് നേരെ കൈയുയർത്താറില്ല

  രജപുത്തുകള്‍ സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്താറില്ല, എന്നാല്‍ ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നാണ് കര്‍ണി സേനയുടെ ഭീഷണി. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീ‍ഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ണി സേന വ്യക്തമാക്കിയിരുന്നു.

  സുപ്രീംകോടതി

  സുപ്രീം കോടതി വാദം സുപ്രീം കോടതി തള്ളി വിവാദങ്ങള്‍ക്കിടെ ബോളിവുഡ് ചിത്രം പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച് സഞ്ജയ് ലീലാ ബെന്‍സാലിയുടെ ചിത്രത്തിന്‍റെ റിലീസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞത്. ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് മുമ്പായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ എല്ലാക്കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡില്‍ വിശ്വാസമുള്ളതിനാല്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ​

  English summary
  Sanjay Leela Bhansali's "Padmavati" continues to be the film du jour. The film just refuses to leave the public consciousness. A video has now surfaced showing Aparna Yadav, younger daughter-in-law of Samajwadi Party patriarch Mulayam Singh Yadav, swinging to "Ghoomar", a song from "Padmavati".

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more