മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതിക്ക് അധികാരം ലഭിക്കുമോ? സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്കുന്നതില് സുപ്രീംകോടതി ഇന്ന് വിധി പറയും. മുല്ലപ്പെരിയാര്‍ ഡാമിന്റെ മേല്‍നോട്ട സമിതിയെ ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഡാം സേഫ്റ്റി അതോറിറ്റി നിലവില്‍ വരുന്നതു വരെ മുല്ലപ്പെരിയാര്‍ ഡാമിന്റെ മേല്‍നോട്ട സമിതി തുടരട്ടയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അഡീഷണല്‍ സോണിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
അതേ സമയം അണക്കെട്ടിന്റെ അറ്റകുറ്റപ്പണിയും സുരക്ഷയും സംബന്ധിക്കുന്ന മേല്‍നോട്ട സമിതിയുടെ തീരുമാനങ്ങള്‍ ഇരു സംസ്ഥാനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേരള, തമിഴ്നാട്, ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഇന്ന് വിധി പറയുക.

Recommended Video

കേരളത്തിനും തമിഴ്നാടിനും മേല്‍നോട്ട സമിതിയിലേക്ക് ഒരോ സാങ്കേതിക വിദഗ്ധനെ കൂടി നിയോഗിക്കാമെന്നും നിര്‍ദേശിച്ചിരുന്നു. ദേശിയ ഡാം സുരക്ഷ അതോറിറ്റി പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അതോറിറ്റി ഏറ്റെടുക്കുകയും സമിതി പിരിച്ചുവിടുകയും ചെയ്യും.
ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ഫയല്‍ ചെയ്യപ്പെട്ട പൊതുതാത്പര്യ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ഡാമിന്റെ ഘടനയും ദൃഢതയും സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. സമിതിയുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാല്‍ മേല്‍നോട്ട സമിതിക്ക് നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാനാകും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെയായിരുന്നു നിര്‍ദേശം. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ പരിഗണിയ്ക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മേല്‍നോട്ട സമിതിക്ക് ഡാം സേഫ്റ്റി അതോറിറ്റിക്കുള്ള അധികാരങ്ങള്‍ ലഭിച്ചാല്‍ സുരക്ഷ സംബന്ധിച്ചുള്ള കേരളത്തിന്റെ ആശങ്കകള്‍ക്ക് പരിഹാരമാകും. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ സമിതിക്കു നേരിട്ടു നടപടിയെടുക്കാം. തമിഴ്നാടിനാണ് അണക്കെട്ടിന്റെ സുരക്ഷ ചുമതല. സേഫ്റ്റി അതോറിറ്റി നിലവില്‍ വന്നാല്‍ അണക്കെട്ട പൂര്‍ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സൺ കിസസ്സ് റെബ മോണിക്ക; അതല്ലെ ശെരി....വൈറലായ ചിത്രങ്ങൾ ഇങ്ങനെ
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications