കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് മുംബൈ ട്രാഫിക് പോലീസിന്റെ തെറ്റല്ല, അവരെ മാത്രം കുറ്റപ്പെടുത്താൻ വരട്ടെ, തെറ്റ് ചെയ്തത് യുവതി...

  • By Desk
Google Oneindia Malayalam News

മംബൈ: മുലയൂട്ടികൊണ്ടിരുന്ന അമ്മയും കുഞ്ഞും ഇരുന്നിരുന്ന കാർ‌ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവം പുതിയ വഴിത്തിരിവിലേക്ക്. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനു മുൻപ് കാറിനുള്ളിൽ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് പുതിയ വെളിപ്പെടുത്തൽ. രാജ്യവ്യാപകമായി മുംബൈ ട്രാഫിക് പൊലീസ് വിമർശിക്കപ്പെട്ട സംഭവത്തിൽ പുതിയ വിശദീകരണം വന്നതോടെ യഥാർഥത്തിൽ ആരാണ് കുറ്റം ചെയ്തതെന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. കാർ കെട്ടിവലിക്കുന്നതിനു മുൻപ് യുവതിക്ക് പൊലീസുകാരൻ മുന്നറിയിപ്പു നൽകിയെന്നും പറയുന്നു. ഇതിന്റെ വിഡിയോയും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

സ്വയം വിമർശനവുമായി വരുൺ ഗാന്ധി; 29-ാം വയസ്സിൽ എംപി ആകാൻ സാധിച്ചത് എന്തുകൊണ്ട്? കാരണം ഇതാണ്...സ്വയം വിമർശനവുമായി വരുൺ ഗാന്ധി; 29-ാം വയസ്സിൽ എംപി ആകാൻ സാധിച്ചത് എന്തുകൊണ്ട്? കാരണം ഇതാണ്...

രക്തബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് തെറ്റാണോ? അമ്മ വിവാഹം ചെയ്തത് മകളെയും മകനെയും... പിന്നീട്രക്തബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് തെറ്റാണോ? അമ്മ വിവാഹം ചെയ്തത് മകളെയും മകനെയും... പിന്നീട്

കാറിനുള്ളിൽ മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെയും കുഞ്ഞിനെയും ഗൗനിക്കാതെ, നിയമലംഘനം ആരോപിച്ച് വാഹനം കെട്ടിവലിച്ചു കൊണ്ടുപോകുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ട്രാപിക് പോലീസുകാരനെതിരെ വൻ പ്രതിഷേധമായിരുന്നു ഉയർന്നിരുന്നത്. ഇതിനു പിന്നാലെയാണ് പുതിയ വീ‍ഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. എൻഐ ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളാണ് പുതചിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്. വാഹനം കെട്ടിവലിക്കുകയാണെന്ന് മുന്നറിയിപ്പു പോലും നൽകാതെയാണ് പൊലീസുകാരൻ വാഹനം വലിച്ചുനീക്കാൻ ശ്രമിച്ചതെന്ന യുവതി വാദത്തെയും പുതിയ വീഡിയോ ഖണ്ഡിക്കുന്നു.

Mumbai Map

ആദ്യം പുറത്ത് വന്ന വീഡിയോയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ തുടങ്ങിയവർ സംഭവത്തിൽ ഇടപെടുകയും പോലീസുകാരനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇയാളെ സസ്പെൻഡ് ചെയ്തതായി അറിയിച്ച ഫഡ്നാവിസ്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രാഫിക് പോലീസുകാർക്ക് പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസുകാരനെ കുറ്റ വിമുക്തനാക്കത്തക വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

ഗൗരി ലങ്കേഷിന്റെ ഘാതകരെ ഒരാഴ്ചക്കുള്ളിൽ അറിയാം; എല്ലാ വിവരവും ലഭിച്ചു, ഇനി വേണ്ടത് തെളിവുകൾ മാത്രംഗൗരി ലങ്കേഷിന്റെ ഘാതകരെ ഒരാഴ്ചക്കുള്ളിൽ അറിയാം; എല്ലാ വിവരവും ലഭിച്ചു, ഇനി വേണ്ടത് തെളിവുകൾ മാത്രം

ഗതാഗത നിയമം ലംഘിച്ച് പാർക്കു ചെയ്തിരുന്ന വാഹനം നീക്കാൻ പൊലീസ് ഉദ്യോഗസ്ഥനെത്തുമ്പോൾ, വാഹനത്തിനുള്ളിൽ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പുതിയ വീഡിയോ വെളിപ്പെടുത്തുന്നു. പോലീസ് യുവതിക്ക് താക്കീത് നൽകുമ്പോൾ കുഞ്ഞ് വാഹനത്തിന് പുറത്ത് ബന്ധുവിന്റെ കൈയ്യിലായിരുന്നു. വാഹനം വലിക്കാൻ പോലീസ് ശ്രമിക്കുന്ന സമയത്ത് കുഞ്ഞിനെ വാഹനത്തിനുള്ളിലേക്ക് വാങ്ങി താൻ മുലയൂട്ടുകയാണെന്ന് യുവതി വരുത്തി തീർക്കുകയായിരുന്നെന്നാണ് പുതിയ വീഡിയോ വെളിപ്പെടുത്തുന്നത്.

English summary
Another video capturing yesterday's incident of a car being towed while a woman was breastfeeding her baby inside it, has surfaced today, turning the whole argument over the incident on its head.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X