കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഹൃത്തിനെ മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തി: കുറ്റകൃത്യം ആ ലക്ഷ്യത്തിന് വേണ്ടി, പൊലീസും പൊക്കി!

Google Oneindia Malayalam News

മുംബൈ: പണത്തിന് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. ഡിന്നറിന് ക്ഷണിച്ച് മയക്കുമരുന്ന് നല്‍കി പണം തട്ടാന്‍ പദ്ധതിയിട്ട യുവാക്കളാണ് അറസ്റ്റിലായത്. ഭക്ഷണത്തിന് ശേഷം സുഹൃത്തിനെ മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തിയ യുവാക്കള്‍ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ആറ് കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കുകയായിരുന്നു. യുവാവിന്‍റെ കുടുംബത്തില്‍ നിന്ന് 25 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു ഇരുവരുടേയും ലക്ഷ്യം. ഞായറാഴ്ചയാണ് ഇവര്‍ മുംബൈ പോലീസിന്‍റെ പിടിയിലായത്. നവംബര്‍ 11 നായിരുന്നു സംഭവം.

പാകിസ്താന്‍റെ ഭൂചലന പ്രവചനത്തിന് പിന്നില്‍ മലയാളി!! മലയാളി പ്രൊഫസര്‍ കൊടുത്തത് ഒരൊന്നൊന്നര പണിപാകിസ്താന്‍റെ ഭൂചലന പ്രവചനത്തിന് പിന്നില്‍ മലയാളി!! മലയാളി പ്രൊഫസര്‍ കൊടുത്തത് ഒരൊന്നൊന്നര പണി

21 കാരനെ കാണാനില്ലെന്ന് കാണിച്ച് യുവാവിന്‍റെ കുടുംബം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നവംബര്‍ എട്ട് മുതല്‍ 21 കാരനെ കാണാനില്ലെന്ന് കാണിച്ച് മയൂര്‍ ദോസ്ലെ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അ‍ഞ്ജാത മൃതദേഹം കണ്ടെത്തിയതായി ഖടക്പട പോലീസില്‍ വിവരം ലഭിച്ചതോടെയാണ് കേസില്‍ വഴിത്തിരിവായത്. മൃതദേഹം കണ്ട വഡാവലി ഗോണിലെ പ്രദേശ വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്.

 ഡിന്നറിന് വിളിച്ചുവരുത്തി

ഡിന്നറിന് വിളിച്ചുവരുത്തി

മരിച്ച 21 കാരന്‍റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അവസാനം യുവാവ് സംസാരിച്ചത് ഒരു പെണ്‍കുട്ടിയോട് ആണെന്ന് കണ്ടെത്തിയത്. താന്‍ സുഹൃത്തുക്കളായ ഗോകുല്‍ പര്‍ദേഷി, പ്രമോദ് രാജ്പുത് എന്നിവരെ കാണാന്‍ പോകുകയാണെന്ന് തന്നോട് പറഞ്ഞതായി പെണ്‍ കുട്ടി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരെയും പോലീസ് കണ്ടെത്തിയെങ്കിലും കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന വാദമാണ് ഇരുവരുും ഉന്നയിച്ചത്. ഗോകുലിനെ ബേട്ടൂര്‍ക്കാര്‍ പദയില്‍ നിന്നും പ്രമോദിനെ ഔറംഗാബാദില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.

 കൊലപ്പെടുത്തിയത് പണത്തിന് വേണ്ടി!!

കൊലപ്പെടുത്തിയത് പണത്തിന് വേണ്ടി!!

സുഹൃത്തിന്‍റെ വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് പണം തട്ടാനായിരുന്നുവെന്ന് പ്രതികളില്‍ ഒരാളായ ഗോകുല്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. ഡിന്നറിന് വിളിച്ചപ്പോള്‍ മറ്റൊരു സുഹൃത്തിനൊപ്പം വരാമെന്ന് മയൂര്‍ പറഞ്ഞെങ്കിലും ഒറ്റയ്ക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇരുവരും സമ്മതിച്ചു. ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കിയ ശേഷം ഉറങ്ങിത്തുടങ്ങിയപ്പോള്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നും ഇരുവരും സമ്മതിച്ചിട്ടുണ്ട്.

 മൃതദേഹം ഉപേക്ഷിച്ചു

മൃതദേഹം ഉപേക്ഷിച്ചു

മയൂറിനെ കൊലപ്പെടുത്തിയ സംഘം വീട്ടില്‍ വിളിച്ച് 25 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട ശേഷം മറവുചെയ്യാനാണ് പദ്ധതിയിട്ടത്. എന്നാല്‍ മൃതദേഹം ഉപേക്ഷിച്ചതോടെ മോചന ദ്രവ്യം ആവശ്യപ്പെടാനുള്ള ശ്രമം സംഘം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 201, 34 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വഡാവലി ഗോണില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

 പണത്തിന്‍റെ അത്യാവശ്യം

പണത്തിന്‍റെ അത്യാവശ്യം


മുംബൈയിലെ മയൂറിന്‍രെ വീടിന് സമീപത്ത് താമസിക്കുന്ന രണ്ട് കുറ്റവാളികളും മയൂറിന്‍റെ കുടുംബാംഗങ്ങള്‍ക്ക് പരിചിതരാണ്. അടിന്തരമായി പണത്തിന് അത്യാവശ്യം വന്നതാണ് സുഹൃത്തിനെ കൊലപ്പെടുത്തി പണം തട്ടാന്‍ തീരുമാനിച്ചതെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രമോദ് ദിവസക്കൂലിയ്ക്ക് ചെയ്യുന്നയാളാണ്. ഞ‍ായറാഴ്ച അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടയയ്ക്കുകയായിരുന്നു.

English summary
Two youths from Wadavali invited a friend for dinner, strangled him to death after feeding him sleeping pills, carried his dead body on a bike for six kms and dumped it in the bushes. Why? Because they wanted Rs. 25 lakh ransom from his family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X