മകൻ വീടിന്റെ വാതിൽ തുറന്നപ്പോൾ ഞെട്ടി; കിടക്കയിൽ അസ്ഥികൂടം, അമ്മയ്ക്ക് സംഭവിച്ചത്!! കേട്ടാൽ ഞെട്ടും

  • By: Akshay
Subscribe to Oneindia Malayalam

മുംബൈ: അമേരിക്കയിൽ നിന്ന് അമ്മയെ കാണാനെത്തിയ മകൻ കണ്ടത് അസ്ഥികൂടം. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സോഫ്റ്റ് വെയർ എഞ്ചിനീയർ ഋതുരാജ് സഹാനി അമ്മ താമസിക്കുന്ന ഫ്ലാറ്റിലെത്തിയപ്പോഴാണ് ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. അന്ധേരിയിൽ അമ്മ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി ബെൽ അടിച്ചപ്പോൾ ആരും വാതിൽ തുറന്നില്ല.

തുടർന്ന് പുതിയ താക്കോലുണ്ടാക്കി ഋതുരാജ് വാതിൽ തുറക്കുകയായിരുന്നു. കിടപ്പുമുറിയിലെ കിട്ടക്കയിലാണ് അമ്മയുടെ അസ്ഥികൂടം മകൻ കണ്ടത്. അന്ധേരിയിലെ ലോഖണ്ഡ് വാല അപാര്‍ട്ട്‌മെന്റിലെ പത്താം നിലയില്‍ ഋതുരാജിന്റെ മാതാവ് ആശാ സാഹ്നി (63) ഭര്‍ത്താവിന്റെ മരണ ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മകനായ ഋതുരാജ് 1997 മുതൽ അമേരിക്കയിലാണ് താമസം.

സ്വാഭാവിക മരണത്തിന് കേസെടുത്തു

സ്വാഭാവിക മരണത്തിന് കേസെടുത്തു

സംഭവം ഋതുരാജ് പോലീസിനെ അറിയിച്ചു. പോലീസ് സ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

താമസം ഒറ്റയ്ക്ക്

താമസം ഒറ്റയ്ക്ക്

അന്ധേരിയിലെ ലോഖണ്ഡ് വാല അപാര്‍ട്ട്‌മെന്റിലെ പത്താം നിലയില്‍ ഋതുരാജിന്റെ മാതാവ് ആശാ സാഹ്നി (63) ഭര്‍ത്താവിന്റെ മരണ ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

പത്താം നിലയിൽ

പത്താം നിലയിൽ

ആശാ സാഹ്നി താമസിച്ചിരുന്ന പത്താം നിലയിൽ ആകെ രണ്ട് ഫ്ലാറ്റുകളാണ് ഉള്ളത്. അവ രണ്ടും ഇവരുടേതാണ്.

ജഡം അഴുകിയ ഗന്ധം

ജഡം അഴുകിയ ഗന്ധം

സമീപത്ത് ആരും ഇല്ലാത്തതുകൊണ്ട് തന്നെ ജഡം അഴുകിയതിന്റെ ഗന്ധം ആരും ശ്രദ്ധിക്കാഞ്ഞത് എന്നാണ് സൂചന.

അമ്മയും മകനും

അമ്മയും മകനും

അമ്മയും മകനും തമ്മിൽ ഫോണിൽ ബന്ധപ്പെടുന്നത് വളരെ കുറവാണ്. കഴിഞ്ഞ ഏപ്രിൽ മാസമാണ് അമ്മയും മകനും സംസാരിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.

അയൽവാസികളുമായി ബന്ധമില്ല

അയൽവാസികളുമായി ബന്ധമില്ല

മറ്റു നിലകളിലെ താമസക്കാരുമായി ആശാ സാഹ്നി അധികം ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് സൂച. പോസ്റ്റ് മോർട്ടത്തിന് ശഷം മാത്രമെ മരകണതകാരണം എന്തെന്ന് വ്യക്തമാകുകയുള്ളൂു.

English summary
When Rituraj Sahani arrived from the US and reached his mother’s Oshiwara flat Sunday morning, no one answered the door. He managed to enter the house with the help of a keymaker. On reaching the bedroom, he found his 63-year-old mother’s skeletal remains. Given the complete decomposition of the body, police believe she passed away at least a few weeks ago.
Please Wait while comments are loading...