കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീന ബോറ കേസ്; അന്വേഷണോദ്യോഗസ്ഥരെ മാറ്റിയിട്ടില്ലെന്ന് എസ്പി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: അന്തര്‍ദേശീയ മാധ്യമങ്ങളുടെയടക്കം ശ്രദ്ധനേടിയ ഷീന ബോറ കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയെന്ന വാര്‍ത്ത തെറ്റാണെന്ന് മുംബൈ പോലീസ് കമ്മീഷണറായി ചുമതലയേറ്റ അഹമ്മദ് ജാവേദ്. മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയയെ സ്ഥാനത്തും നിന്നും മാറ്റിയതോടെയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നത്.

കേസില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയ രാകേഷ് മരിയ എസ്പി സ്ഥാനത്തുനിന്നും മാറിയതിന് പിന്നാലെ കേസ് അന്വേഷണ സംഘത്തെയും മാറ്റിയെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും നേരത്തെ ഉണ്ടായിരുന്ന സംഘം അന്വേഷണം തുടരുമെന്നും അഹമ്മദ് ജാവേദ് പറഞ്ഞു.

sheena-bora

പലതരത്തിലുള്ള ബന്ധങ്ങളും കൊണ്ട് കെട്ടുപിണഞ്ഞിരുന്ന കേസ് കുറ്റപത്രം നല്‍കാനിരിക്കെയാണ് രാകേഷ് മരിയയ്‌ക്കെതിരെ നടപടിയെന്ന രീതിയില്‍ സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തിങ്കളാഴ്ച വൈകിട്ട് തന്നെ മരിയയെ മാറ്റുന്നതിനുള്ള ഉത്തരവില്‍ തിടുക്കപ്പെട്ട് ഒപ്പിട്ടത് ദുരൂഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷീന ബോറയുടെ കൊലപാതകക്കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി രാഷ്ട്രീയ രംഗത്തെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. കേസില്‍ രാഷ്ട്രീയപരമായ ഇടപെടലുകള്‍ നടക്കുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് മുഖ്യ അന്വേഷകനെ സ്ഥലം മാറ്റിയിരിക്കുന്നത്.

English summary
Mumbai Police's new chief says Sheena Bora probe team not removed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X