Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ രണ്ട് പേരെയും കേസില്‍ കുടുക്കണം, മുംബൈ പോലീസ് തന്നോട് ആവശ്യപ്പെട്ടു, നടിയുടെ വെളിപ്പെടുത്തല്‍

മുംബൈ: പോണ്‍ വീഡിയോ കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ഗെഹന വസിഷ്ഠ്. കേസില്‍ നടിയും കേസ് നേരിടുന്നുണ്ട്. എന്നാല്‍ രാജ് കുന്ദ്രയുടെയും നിര്‍മാതാവ് ഏക്താ കപൂറന്റെയും പേരുകള്‍ പറയാന്‍ മുംബൈ പോലീസ് നിര്‍ബന്ധിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ താന്‍ ഇവര്‍ക്കെതിരെ മൊഴി നല്‍കാന്‍ തയ്യാറായില്ലെന്ന് ഗെഹന വസിഷ്ഠ് പറഞ്ഞു. അതേസമയം കേസില്‍ രാജ് കുന്ദ്രയെ പ്രതിക്കൂട്ടിലാക്കുന്നതാണ് നടിയുടെ വെളിപ്പെടുത്തല്‍.

1

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

രാജ് കുന്ദ്രയ്‌ക്കെതിരെ നിര്‍ണായക തെളിവുകള്‍ ഉണ്ടെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് നേരത്തെ പറഞ്ഞിരുന്നത്. രാജ് കുന്ദ്രയുടെ അക്കൗണ്ടുകളിലേക്ക് പണം വന്നിരുന്നതായും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് പോണ്‍ വീഡിയോ ഡാറ്റ കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാജ് കുന്ദ്രയ്‌ക്കെതിരെയാണ് ആരോപണങ്ങള്‍ തള്ളുന്ന തരത്തിലാണ് ഗെഹനയുടെ വെളിപ്പെടുത്തല്‍. മുംബൈ പോലീസ് തന്നെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് ഗെഹന പറഞ്ഞു. അത്രയും പണം തന്നാല്‍ അറസ്റ്റില്‍ നിന്ന് ഒഴിവാക്കാമെന്ന് പോലീസ് തന്നോട് പറഞ്ഞതായും നടി പറഞ്ഞു.

താന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ തന്നെ അവര്‍ അറസ്റ്റ് ചെയ്തു. നാല് മാസത്തോളമാണ് താന്‍ ജയിലില്‍ കിടന്നതെന്നും ഗെഹന പറഞ്ഞു. നടിക്ക് കേസില്‍ ജാമ്യം കിട്ടിയിരുന്നു. രണ്ട് കേസുകളാണ് ഗെഹനയ്‌ക്കെതിരെ മുംബൈ പോലീസ് എടുത്തിരിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ച് നടിക്കെതിരെ മറ്റൊരു കേസ് കൂടി കഴിഞ്ഞ ദിവസം എടുത്തിരുന്നു. ചില ചൂടന്‍ രംഗങ്ങളില്‍ താന്‍ അഭിനയിച്ചിരുന്നുവെന്ന് നടി സമ്മതിച്ചു. രാജ് കുന്ദ്രയുടെ ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ അതൊരിക്കലും പോണ്‍ ചിത്രങ്ങളുടെ പരിധിയില്‍ വരില്ലെന്നും ഗെഹന പറഞ്ഞു.

ഈ ആപ്പ് നേരത്തെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതുവഴി പോണ്‍ വീഡിയോ റിലീസ് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നു. താന്‍ തെറ്റായി ഒന്നും ചെയ്തില്ല. അതുകൊണ്ട് പോലീസുകാര്‍ക്ക് പണവും നല്‍കിയിരുന്നില്ല. ബോള്‍ഡായിട്ടുള്ള ചില ദൃശ്യങ്ങള്‍ താന്‍ ചെയ്തിരുന്നു. രാജ് കുന്ദ്രയും താനും തെറ്റായിട്ടൊന്നും ചെയ്തിട്ടില്ല. തങ്ങളെ അനുസരിക്കാതിരുന്നാല്‍ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവരെ എതിര്‍ത്തത് കൊണ്ട് ഞാന്‍ ജയിലിലായി. ഇക്കാര്യങ്ങളൊന്നും ആരെയും അറിയിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ പോലീസ് കാരണമാണ് ഇപ്പോള്‍ പുറത്തുപറയേണ്ടി വന്നതെന്നും ഗെഹന പറഞ്ഞു.

അതേസമയം ക്രൈംബ്രാഞ്ചിന് മുന്നില്‍ താന്‍ ഹാജരാവാതിരുന്നത് ഭയന്നിട്ടാണ്. അവരെന്നെ അറസ്റ്റ് ചെയ്യുമോ എന്ന പേടിയുണ്ടായിരുന്നു. എനിക്കെതിരെ പുതിയ കേസെടുത്തിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ കേസില്‍ ആരോപണം നേരിടുന്ന വ്യക്തിയായി മാറിയെന്നും നടി പറഞ്ഞു. നേരത്തെ നടി മുംബൈ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

Recommended Video

cmsvideo
    Shilpa Shetty shouted at Raj Kundra during raid in house | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+