കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ പദ്ധതി പ്രചാരണത്തിന് നേതൃത്വം കലാപക്കേസ് പ്രതി; വിവാദം കത്തുന്നു

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള പദ്ധതിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് കലാപക്കേസിലെ പ്രതി. ബുലന്ദ്‌ഷെഹര്‍ കലാപത്തിനിടെ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രചാരകന്‍. ഇദ്ദേഹം പരിപാടിയുടെ വേദിയിലെത്തിയ ഫോട്ടോ പ്രചരിച്ചതോടെ സംഭവം വിവാദമായി. പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ രംഗത്തുവന്നു. കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ് മോദിയുടെ പദ്ധതി പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പോലീസ് ഓഫീസറെ കൊന്ന കേസില്‍ പ്രതി

പോലീസ് ഓഫീസറെ കൊന്ന കേസില്‍ പ്രതി

ബിജെപിയുടെ യുവജന വിഭാഗം നേതാവായിരുന്നു ശിഖര്‍ അഗര്‍വാര്‍. 2018ലെ ബുലന്ദ്‌ഷെഹര്‍ കലാപത്തില്‍ പോലീസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാള്‍. ബിജെപി നേതാക്കള്‍ പ്രതികളായ കേസില്‍ ശക്തമായ നിലപാടെടുത്ത ഓഫീസറായിരുന്നു സുബോധ് കുമാര്‍.

ബിജെപി ജില്ലാ പ്രസിഡന്റ് കൈമാറി

ബിജെപി ജില്ലാ പ്രസിഡന്റ് കൈമാറി

സുബോധ് സിങിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ് ശിഖര്‍ അഗര്‍വാള്‍. ഇദ്ദേഹമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള പദ്ധതി പ്രചരിപ്പിക്കുക. ഇതിന്റെ സാക്ഷ്യപത്രം ബിജെപി ജില്ലാ പ്രസിഡന്റ് അനില്‍ സിസോദിയ ഉദ്ഘാടനം നിര്‍വഹിച്ചു.

സംഘടനയുടെ പേര്

സംഘടനയുടെ പേര്

ജൂലൈ 14നാണ് ബുലന്ദ്‌ഷെഹറില്‍ വിവാദമായ പരിപാടി നടന്നത്. അനില്‍ സിസോദിയ ആയിരുന്നു മുഖ്യാതിഥി. പ്രധാനമന്ത്രി ജന കല്യാണ്‍കാരി യോഗി ജാഗ്രത അഭിയാന്‍ എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. ഈ സംഘടനാണ് മോദിയുടെ പേരിലുള്ള പദ്ധതി പ്രചരിപ്പിക്കുക. ഇതിന്റെ സാക്ഷ്യപത്രം സിസോദിയയില്‍ നിന്ന് ഏറ്റുവാങ്ങാനെത്തിയത് ശിഖര്‍ അഗര്‍വാളായിരുന്നു.

സംഘടനയുടെ പ്രധാന ദൗത്യം

സംഘടനയുടെ പ്രധാന ദൗത്യം

പുതിയ സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് ശിഖര്‍ അഗര്‍വാള്‍. ഈ സംഘടനയുടെ പ്രധാന ദൗത്യം കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ്. ചടങ്ങില്‍ പങ്കെടുത്തവരെല്ലാം ബിജെപി നേതാക്കളായിരുന്നു.

ബിജെപി ബന്ധമില്ലെന്ന്...

ബിജെപി ബന്ധമില്ലെന്ന്...

എന്നാല്‍ അനില്‍ സിസോദിയ പറയുന്നത് മറ്റൊന്നാണ്. പുതിയ സംഘടനയ്ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ചീഫ് ഗസ്റ്റ് മാത്രമായിരുന്നു. ഇത്തരം സംഘടനകള്‍ മാതൃകപരമായ പ്രവര്‍ത്തനം നടത്തുന്നവരാകണം എന്നും സിസോദിയ പറഞ്ഞു.

ശിഖര്‍ അഗര്‍വാള്‍ പറയുന്നത്

ശിഖര്‍ അഗര്‍വാള്‍ പറയുന്നത്

എന്നാല്‍ ശിഖര്‍ അഗര്‍വാള്‍ പറയുന്നത് ഇങ്ങനെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള പദ്ധതികള്‍ പ്രചരിപ്പിക്കുകയാണ് സംഘടനയുടെ ദൗത്യം. സംഘടന തന്നില്‍ ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിര്‍വഹിക്കുമെന്നും ശിഖര്‍ അഗര്‍വാള്‍ വ്യക്തമാക്കി.

കലാപം നടന്ന ദിവസം

കലാപം നടന്ന ദിവസം

2018 ഡിസംബര്‍ മൂന്നിന് ബുലന്ദ്‌ഷെഹറില്‍ കലാപം നടന്നിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 400ഓളം പേര്‍ ചിന്‍ഗ്രവാതി ഗ്രാമത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇവിടെയുള്ള വനത്തോട് ചേര്‍ന്ന് പശുവിന്റെ ജഡം കണ്ടെത്തിയതാണ് കലാപത്തിന് കാരണമായത്.

ജയ് ശ്രീറാം

ജയ് ശ്രീറാം

കലാപത്തിനിടെ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാവായിരുന്ന ശിഖര്‍ അഗര്‍വാളിന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജാമ്യം ലഭിച്ചു. ജയ് ശ്രീറാം, ഭാരത് മാതാ കി ജയ്, വന്ദേ മാതരം എന്നിവ വിളിച്ചാണ് ഇയാള്‍ ജയിലിന് പുറത്ത് വന്നത്. കേസിലെ മറ്റു അഞ്ച് പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

ഗെഹ്ലോട്ട് മാജിക്; പൈലറ്റിനെ ഞെട്ടിച്ച് പുതിയ റിപ്പോര്‍ട്ട്, ബിടിപി എംഎല്‍എമാര്‍ കോണ്‍ഗ്രസിനൊപ്പംഗെഹ്ലോട്ട് മാജിക്; പൈലറ്റിനെ ഞെട്ടിച്ച് പുതിയ റിപ്പോര്‍ട്ട്, ബിടിപി എംഎല്‍എമാര്‍ കോണ്‍ഗ്രസിനൊപ്പം

ഫിറോസ് കുന്നംപറമ്പിലിന്റെ പണമിടപാടുകള്‍ പരിശോധിക്കും; വര്‍ഷ കേസില്‍ ഹവാല പണം കണ്ടെത്തിയില്ലഫിറോസ് കുന്നംപറമ്പിലിന്റെ പണമിടപാടുകള്‍ പരിശോധിക്കും; വര്‍ഷ കേസില്‍ ഹവാല പണം കണ്ടെത്തിയില്ല

ശിവശങ്കറിന് കുരുക്ക് മുറുകി; സരിത്തിന്റെ പുതിയ മൊഴി... എല്ലാം അറിയാം, സ്വര്‍ണം എത്തിച്ചത് ഇതിന്...ശിവശങ്കറിന് കുരുക്ക് മുറുകി; സരിത്തിന്റെ പുതിയ മൊഴി... എല്ലാം അറിയാം, സ്വര്‍ണം എത്തിച്ചത് ഇതിന്...

English summary
Murder case accused will lead a team for promoting Prime Minister's schemes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X