ഇതാണ് ബിജെപിയുടെ മുഖ്യമന്ത്രി; കൊല്ലപ്പെട്ട സൈനീകന്റെ മകളെ വലിച്ചിഴക്കുന്നത് നോക്കി നിന്നു, വീഡിയോ!

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: കശ്മീശിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനീകന്റെ മകളെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ മുന്നിലിട്ട് വലിച്ചിഴച്ചു. സൈനികരുടെ പേരില്‍ രാജ്യസ്‌നേഹം പറയുന്ന ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. 2002ല്‍ ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് സൈനികനായ അശോക് തദ്വിയുടെ മകള്‍ക്കും കുടുംബത്തിനുമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പോലീസിന്റെ ആക്രമണം ഏല്‍ക്കേണ്ടി വന്നത്.

തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്ന മുഖ്യമന്ത്രി വിജയ് രൂപാണിയെ കാണമെന്നാവശ്യപ്പെട്ട സൈനികന്റെ മകളെയാണ് പോലീസ് വലിച്ചിഴച്ച് പുറത്താക്കിയത്. സംഭവത്തിനെതിരെ പ്രതിഷേധം ഗുജറാത്തില്‍ വ്യാപകമാകുന്നു. സോഷ്യൽ മീഡിയയിലും ഇതിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. അച്ഛന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി ഇത് വരെ ലഭിച്ചില്ലെന്ന് പരാതി അറിയിക്കാനാണ് മകള്‍ രൂപാല്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചത്. എന്നാൽ അവർ നേരിട്ടത് കൊടിയ പീഡനമാണ്. കൈരളി ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാഹുൽ ഗാന്ധിയും രംഗത്ത്

സര്‍ക്കാര്‍ പല വാഗ്ദാനങ്ങളും 2002ല്‍ നല്‍കിയെങ്കിലും പതിനെഞ്ച് വര്‍ഷങ്ങള്‍ ശേഷവും ഈ അമ്മയും മകള്‍ക്കും ഒന്നും ലഭിച്ചിട്ടില്ല. പോലീസ് വലിച്ചിഴച്ച് പുറത്തേയ്ക്ക് എറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് ഉപദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത് എത്തിയിട്ടുണ്ട്. അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സൈനികരുടെ കുടുംബത്തെ ബിജെപി ബഹുമാനിക്കുന്നത് ഇങ്ങനെയാണന്ന അടികുറിപ്പോടെ രാഹുല്‍ഗാന്ധി ട്വിറ്റര്‍ ദൃശ്യങ്ങള്‍ പങ്ക് വെക്കുകയിയരുന്നു.

വലിച്ചിഴച്ച് പുറത്തേയ്ക്ക് എറിഞ്ഞു

വലിച്ചിഴച്ച് പുറത്തേയ്ക്ക് എറിഞ്ഞു

വേദിയ്ക്ക് സമീപം വച്ച് തന്നെ പോലീസുകാര്‍ ഇവരെ പിടികൂടി വലിച്ചിഴച്ച് പുറത്തേയ്ക്ക് എറിഞ്ഞു. മുഖ്യമന്ത്രി നോക്കി നില്‍ക്കേയായിരുന്നു സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. 2002ല്‍ ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദി ആക്രമണത്തിലാണ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് സൈനികനായ അശോക് തദ്വി കൊല്ലപ്പെട്ടത്. ഗുജറാത്ത് കെവാഡിയ കോളനിയിലെ തെരഞ്ഞെടുപ്പ് റാലിയ്ക്ക് മുഖ്യമന്ത്രി എത്തിയതറിഞ്ഞ്, വേദിയിലെത്തി വിജയ് രൂപാണിയെ കാണാന്‍ രൂപല്‍ എത്തുകയായിരുന്നു.

24 പേരെ ബിജെപി പുറത്താക്കി

24 പേരെ ബിജെപി പുറത്താക്കി

അതേസമയം ഗുജറാത്തിൽ ബിജെപിക്കുള്ളിൽ അഭിപ്രായ ഭിന്നത ശക്തമാകുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഗുജറാത്തിൽ നിയമസഭ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അഭിപ്രായ ഭിന്നതകൾ ശക്തമാകുന്നത്. വിഭാഗിയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 24 പേരെ ബിജെപി പുറത്താക്കിയെന്നും റിപ്പോർട്ടുകളുണ്ട്. പുറത്താക്കപ്പെട്ടവരില്‍ പലരും തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വിമതരായായി മത്സരിക്കാന്‍ തയാറെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നടപടിയെടുത്തത്.

പുറത്താക്കിയവരിൽ പ്രമുഖർ

പുറത്താക്കിയവരിൽ പ്രമുഖർ

മുന്‍ എംപിമാരായ ഭൂപേന്ദ്രസിന്‍ഹ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരും നിരവധി മുന്‍ എംഎല്‍എമാരും പുറത്താക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. അജയ് ഭായ് ചൗധരി (സുറത്ത്), ഖുമന്‍ സിംഗ് വാസിയ (ഭറൂച്ച്), വല്ലഭ് ഭായ് ധര്‍വി, രമേഷ് ഭായ് ദാങ്കര്‍ (ജാംനഗര്‍), അര്‍ജന്‍ ഭായ് കാഞ്ചയ്യ (ദേവ് ഭൂമി ദ്വാരക), ശ്രീ ഗൗര്‍ധന്‍ ഭായ് (മോര്‍ബി), സോമനാഥ് തുളസി ഭായ് (ഗിര്‍), ഹമീര്‍ ഭായ്(അ്മരേലി), ദില്‍വാര്‍ സിംഗ്(ഭാവ്‌നഗര്‍), നനോഭായ്(പലിറ്റാന), ജാസ്‌വന്ത് സിംഗ് (പഞ്ച്മഹല്‍), ഭവേശ് ഭായ്, ബാബു ഭായി (ദാഹോഡ്), ജുവാന്‍ സിംഗ് വിമല്‍ ഭായി (ഖേദ്ര), കമ ഭായ് (അഹമ്മദാബാദ്), ഷിര്‍ രോഹിത് നാനാനി (ഗാന്ധി നഗര്‍), ഡോ. വിഷ്ണു ദാന്‍ ജലാല (പാടന്‍), ഹിതേന്ദ്ര പട്ടേല്‍, ഭൂപേന്ദര്‍ സിംഗ് സോളങ്കി (മഹാസാഗര്‍) എന്നിവരെയാണ് ബിജെപി പുറത്താക്കിയിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Murdered army man's daughter attacked in front of Gujarat Chief Minister

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്