കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് പിന്തുണ ശക്തം; മുരളി മനോഹര്‍ ജോഷി അടുത്ത രാഷ്ട്രപതി?

  • By Desk
Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുരളി മനോഹര്‍ ജോഷി അടുത്ത രാഷ്ട്രപതിയാകുമോ. രാജ്യത്തിന്റെ പ്രഥമ പൗരനാകാനുള്ള ശ്രമങ്ങള്‍ ബി ജെ പിയുടെ ഈ വെറ്ററന്‍ നേതാവ് തുടങ്ങിക്കഴിഞ്ഞു എന്നാണ് സൂചനകള്‍. ആര്‍ എസ് എസ് - ബി ജെ പി പിന്തുണയോടെയാണ് രാഷ്ട്രപതി സ്ഥാനത്തെത്താന്‍ ജോഷി ശ്രമം നടത്തുന്നതെന്ന് രഹസ്യ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

<strong>ദില്ലിയില്‍ വെള്ളത്തിന് വേണ്ടി പെണ്ണുങ്ങളുടെ കൂട്ടത്തല്ല്.. വീഡിയോ വൈറല്‍!</strong>ദില്ലിയില്‍ വെള്ളത്തിന് വേണ്ടി പെണ്ണുങ്ങളുടെ കൂട്ടത്തല്ല്.. വീഡിയോ വൈറല്‍!

പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നതോടെ അടുത്ത വര്‍ഷമാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് തുടങ്ങി പ്രമുഖരായ നേതാക്കളുമായി ജോഷി ഇക്കാര്യം ചര്‍ച്ച ചെയ്തതായി അറിയുന്നു. മെയ് അവസാന വാരം മുരളി മനോഹര്‍ ജോഷി അത്താഴത്തിനായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7, റേസ് കോഴ്‌സ് റോഡിലെത്തിയിരുന്നു.

-muralimanoharjoshi-modi

രാഷ്ട്രപതി പദമടക്കമുളള പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. ജൂണ്‍ ആദ്യവാരമാണ് നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തെത്തി ജോഷി മോഹന്‍ ഭാഗവതിനെ കണ്ടത്. പ്രസിഡണ്ട് പദവിയിലേക്ക് ആര്‍ എസ് എസ് ചൂണ്ടിക്കാട്ടുന്ന ആളെ പരിഗണിക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും തയ്യാറാകാനാണ് സാധ്യത.

പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ സംസ്‌കാരം പിന്തുടരുന്ന നേതാവായാണ് ജോഷിയെ ആര്‍ എസ് എസ് നേതാക്കള്‍ കാണുന്നത്. ദേവേന്ദ്ര സ്വരൂപ്, രാം ബഹാദൂര്‍ റായ് തുടങ്ങിയ പ്രമുഖരും ജോഷിക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയ്, എല്‍ കെ അദ്വാനി എന്നിവര്‍ക്കൊപ്പം ബി ജെ പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ മുരളി മനോഹര്‍ ജോഷി വാജ്‌പേയ് മന്ത്രിസഭയില്‍ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയായിരുന്നു.

English summary
Murli Manohar Joshi joins race to be next President of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X