ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

ഭാരതത്തിന്റെ പൈതൃകം വാനോളമുയർത്തി, ആസിയാന്‍ ഉദ്ഘാടന വേദിയില്‍ രാമായണം

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മനില: ആസിയാൻ ഉച്ചകോടിയുടെ ഉദ്ഘാടനവേദിയിൽ ഇന്ത്യയ്ക്ക് ഏറെ അഭിമാനമായി രാമായണ നൃത്ത ശിൽപം . ഇന്ത്യയ്ക്ക് ഇത് അഭിമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ആസിയാന്‍ ഉച്ചകോടിയുടെ ഉദ്ഘാടനവേദിയില്‍ നൃത്തശില്‍പം അരങ്ങേറിയത് സംസ്‌കാരവും പൈതൃകവും എത്രത്തോളം ആഴത്തില്‍ വേരോടിയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണെന്ന് നരേന്ദ്രമോദി അറിയിച്ചു.  സമ്മേളനത്തിന്റെ മുഖ്യ ആകർഷണം രാമയണത്തെ ഉദ്ധരിച്ച് രമാഹരി എന്ന സംഗീത നൃത്തശില്പമാണ്. ആസിയാൻ രാജ്യങ്ങളിൽ രാമായണം ഏറെ പ്രശസ്തമാണ്. രാമഹരി എന്ന നൃത്ത ശില്പവുമായി രംഗത്തെത്തിയ കലാകാരന്മാർക്ക് നന്ദിയും മോദി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

  ആസിയാൻ സമ്മേളനത്തിൽ റോഹിങ്ക്യൻ വിഷയം ചർച്ചയായില്ല, കാരണം ഓങ് സാൻ സൂചി

  asian

  ഫിലിപ്പൈന്‍കാര്‍ക്ക് രാമായണം എന്നാല്‍ 'മഹാരാദിയ ലാവണ' അഥവാ കിങ് രാവണ ആണ്. ഒമ്പത്,പത്ത് നൂറ്റാണ്ടുകളിലാണ് രാമായണകഥ ഫിലിപ്പൈന്‍സിൽ എത്തുന്നത്. രാജ്യത്ത് ഹിന്ദുമതത്തിന്റെ പ്രചാരത്തോടെയാണ് രാമായണകഥയും എത്തിയതെന്നാണ് ചരിത്രത്തിൽ പറയുന്നുണ്ട്. ഫിലിപ്പൈൻസിലെ ദ്വീപ് നിവാസികളായ മരാനാവോക്കാരാണ് രാമായണത്തെ സിങ്കിളി നൃത്തരൂപമായി അവതരിപ്പിച്ചത്.

  മരണം പിന്നിലുണ്ട്, കാലി ഡ്രമ്മുമായി നദിയിലേക്ക് ചാടി, പിന്നെ സംഭവിച്ചത്.. 13കാരന്റെ സാഹസിക യാത്ര

  തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ സമ്മേളനം . നവംബർ 13 മുതലാണ് ആസിയാൻ സമ്മേളനം ആരംഭിക്കുന്നത്. .ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളും ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ഇടപെടലുമുള്‍പ്പെടെ തെക്കുകിഴക്കേഷ്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ കുറിച്ചാകും പ്രധാന ചര്‍ച്ചകള്‍. ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട്ടുമായും മോദി ചര്‍ച്ച നടത്തും. നിലവില്‍ ആസിയാന്‍ യോഗത്തിന്റെ അധ്യക്ഷനാണ് ഡ്യൂടേര്‍ട്ട്. കൂടാതെ  ഫിലിപ്പൈന്‍സിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

  English summary
  A musical performance based on the epic Ramayana today drew loud applause from several world leaders and delegates at a grand opening ceremony of the two-day ASEAN summit.The play reflected India’s cultural linkages with the Philippines and several member countries of the 10-member powerful bloc.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more