കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബപ്പി ലഹിരി ബിജെപിയില്‍

Google Oneindia Malayalam News

ദില്ലി: ഡിസ്‌കോ സംഗീതത്തിലൂടെ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും പാട്ടാരാധകരെ കയ്യിലെടുത്ത പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി ബി ജെ പിയില്‍ ചേര്‍ന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാര്‍ട്ടിയിലെക്കെത്തുന്ന പ്രമുഖരില്‍ ഒടുവിലത്തെയാളാണ് 62 കാരനായ ബാപ്പി ലഹിരി.

ബോളിവുഡ് സിനിമാ - സീരിയല്‍ നിന്നുള്ള ഒട്ടേറെ പ്രവര്‍ത്തകരും ബപ്പി ലഹിരിക്കൊപ്പം ബി ജെ പിയില്‍ ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ബി ജെ പിയില്‍ ചേര്‍ന്ന പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. ദില്ലിയില്‍ രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബപ്പി ലഹിരി ബി ജെ പിയില്‍ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്.

bappi-lahiri

മധ്യപ്രദേശ് മുഖ്യമന്ത്ര ശിവരാജ് സിംഗ് ചൗഹാനും ട്വിറ്ററിലൂടെ ബപ്പി ലഹിരിയെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്തു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രഹിരി മത്സരിക്കുമോ അതോ ക്യാംപെയ്‌നിംഗില്‍ പങ്കെടുക്കുക മാത്രമാണോ എന്ന കാര്യത്തില്‍ തല്‍ക്കാലം തീരുമാനമായിട്ടില്ല. അഥവാ മത്സരിക്കുകയാണെങ്കില്‍ അത് മുംബൈയില്‍ ആയിരിക്കുമോ ജന്മനാടായ കൊല്‍ക്കത്തയില്‍ ആയിരിക്കുമോ എന്ന സംശയത്തിലാണ് ആരാധകര്‍.

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ജനിച്ച ബപ്പി ലഹിരി കഴിഞ്ഞ നാല്‍പത് വര്‍ഷത്തിലധികമായി മുംബൈയിലാണ് താമസം. 1973 ല്‍ സംഗീതരംഗത്ത് സജീവമായ ബപ്പി ലഹിരിയാണ് ഇന്ത്യന്‍ സിനിമയ്ക്ക് സിന്തസൈസ്ഡ് ഡിസ്‌കോ സംഗീതം പരിചയപ്പെടുത്തിയത്. 80 കളെയും 90 കളെയും ഇളക്കിമറിച്ച ഡിസ്‌കോ ഡാന്‍സര്‍. ഡാന്‍സ് ഡാന്‍സ്, ഗാംഗ് ലീഡര്‍ തുടങ്ങിയവ ലഹിരിയുടെ സൂപ്പര്‍ നമ്പറുകളാണ്.

English summary
Famous music director and singer Bappi Lahiri joined Bharatiya Janata Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X