ജയ് ശ്രീറാം വിളിച്ചില്ല, മുസ്ലീം ബാലനെ അക്രമികള്‍ തീ കൊളുത്തി, പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ
ലഖ്നൗ: ജയ് ശ്രീറാം വിളിയുടെ പേരില്‍ വീണ്ടും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലീം ബാലനെ അക്രമി സംഘം തീകൊളുത്തിയിരിക്കുകയാണ്. ഗുരുതരമായി പൊള്ളലേറ്റ ബാലന് ആശുപത്രിയില്‍ ചികിത്സയിലാണ്. മുസ്ലീം ബാലനെ അക്രമണി സംഘം നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിക്കാന്‍ നോക്കിയെന്നാണ് റിപ്പോര്‍ട്ട്.

കാശിയിലെ കാബിര് ചൗര ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 15കാരനായ മുസ്ലീം ബാലനാണ് പരിക്കേറ്റിരിക്കുന്നത്. ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം പോലീസ് റിപ്പോര്‍ട്ടുകള്‍ ഈ സംഭവത്തെ തള്ളിയിട്ടുണ്ട്. ജയ് ശ്രീറാം മുഴക്കാത്തത് കൊണ്ടല്ല തീവെച്ചതെന്ന് പോലീസ് റിപ്പോര്‍ട്ടും പറയുന്നു. രണ്ട് വ്യത്യസ്ത മൊഴികളാണ് മുസ്ലീം ബാലന് നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.
നേരത്തെ മഹാരാജ്പൂര് ഗ്രാമത്തില്‍ വെച്ച് നാല് പേര് തന്നെ ആക്രമിക്കുകയും വലിയൊരു പാടത്തേക്ക് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി തീകൊളുത്തുകയായിരുന്നുവെന്നുമാണ് മൊഴി നല്‍കിയത്. അക്രമികള്‍ തന്നെ നിര്‍ബന്ധപൂര്‍വം ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞെന്നും, എന്നാല്‍ ഇത് തള്ളിയതോടെ തന്നെ ആക്രമിച്ചെന്നും, പിന്നീട് തീകൊളുത്തിയെന്നുമാണ് ചന്ദോലി എസ്പി സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ വെച്ച് മൊഴി മാറ്റിയതായും എസ്പി പറയുന്നു.
ബൈക്കില്‍ വന്ന നാല് പേര് തന്നെ തട്ടിക്കൊണ്ടുപോയെന്നും, പിന്നീട് ഹതീജ ഗ്രാമത്തില്‍ വെച്ച് തന്നെ തീകൊളുത്തിയെന്നുമാണ് മുസ്ലീം ബാലന് പറഞ്ഞത്. എന്നാല്‍ മഹാരാജ്പൂര് ഗ്രാമവും ഹതീജ ഗ്രാമത്തും രണ്ട് ഭാഗത്തുള്ളതാണ്. ഇവര്‍ എതിര് ദിശയിലാണ്. അതുകൊണ്ട് മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്നും പോലീസ് പറയുന്നു. അതേസമയം ഗൗരവത്തോടെയാണ് കേസ് അന്വേഷിക്കുന്നതെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications