കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസഫര്‍നഗറില്‍ മുസ്ലീങ്ങള്‍ക്ക് വീടില്ല!! യോഗിയുടെ ഭരണം... ഹിന്ദുക്കള്‍ക്ക് മാത്രം വീട്!!

മുസഫര്‍നഗറില്‍ മുസ്ലീങ്ങള്‍ക്ക് വീട് നല്‍കാതെ യോഗി സര്‍ക്കാര്‍

Google Oneindia Malayalam News

Recommended Video

cmsvideo
മുസ്ലിങ്ങൾക്ക് വീടുനൽകാതെ യോഗിയുടെ ഭരണം | Oneindia Malayalam

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ 2013ല്‍ ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപം വലിയ രീതിയില്‍ നാടിനെ ഞെട്ടിച്ച സംഭവമാണ്. 62 പേരാണ് ആ കലാപത്തില്‍ കൊല്ലപ്പെട്ടത്. പലര്‍ക്കും സ്വന്തം വീട് പോലും നഷ്ടപ്പെടുകയും ചെയ്തു. കലാപത്തിന് പിന്നില്‍ ബിജെപിയാണെന്ന് അന്ന് തന്നെ ആരോപണമുണ്ടായിരുന്നു. ഈ കലാപം കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയതും ബിജെപിയായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വമ്പിച്ച ഭൂരിപക്ഷമാണ് ബിജെപി നേടിയത്.

എന്നാല്‍ കലാപത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് ദുരിതം തന്നെയായിരുന്നു. ഇപ്പോഴിതാ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ മുസ്ലീങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. യോഗി കടുത്ത മുസ്ലീം വിരുദ്ധനാണെന്നും ഇതുവരെ വീട് പോലും തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. നേരത്തെ തന്നെ സാമൂഹ്യപ്രവര്‍ത്തകരും മറ്റും യോഗി കടുത്ത രീതിയിലുള്ള മുസ്ലീം വിരുദ്ധതയാണ് ഭരണത്തില്‍ കാണിക്കുന്നതെന്ന് ആരോപിച്ചിരുന്നു.

മുസഫര്‍നഗര്‍ കലാപം

മുസഫര്‍നഗര്‍ കലാപം

2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ കലാപങ്ങളിലൊന്നായിരുന്നു മുസഫര്‍നഗര്‍ കലാപം. 2013 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായിട്ടായിരുന്നു കലാപം. കൊലപ്പെട്ട 62 പേരില്‍ 42 പേര്‍ മുസ്ലീങ്ങളായിരുന്നു. 20 പേര്‍ ഹിന്ദുക്കളും. 93 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 50000 പേര്‍ക്ക് വീട് നഷ്ടമായി. ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ കലാപമായിരുന്നു ഇത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം സുപ്രീം കോടതിയില്‍ നിന്ന് നേരിടേണ്ടി വന്നിരുന്നു. ഈ കലാപം ബിജെപി പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തതാണെന്നായിരുന്നു പ്രധാന ആരോപണം. ബൈക്ക് അപകടവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കലാപത്തിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ മുസ്ലീം യുവാവ് ശല്യം ചെയ്യുകയും ഈ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ തല്ലിക്കൊല്ലുകയും ചെയ്തതിനെ തുടര്‍ന്നാണ് കലാപം ഉണ്ടായതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

യോഗിയുടെ മുസ്ലീം വിരുദ്ധത

യോഗിയുടെ മുസ്ലീം വിരുദ്ധത

യോഗിക്കെതിരെ കടുത്ത ആരോപണങ്ങളാണ് മുസ്ലീം കുടുംബങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മുസ്ലീങ്ങള്‍ വീട് വച്ച് തരാനോ തങ്ങളെ വന്നു കാണാനോ പോലും തയ്യാറാവുന്നില്ലെന്ന് ഇവര്‍ പറയുന്നു. നൂറിലധികം കുടുംബങ്ങളാണ് ഇത്തരത്തില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഷംലി ഗ്രാമത്തില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ ആരോപണങ്ങള്‍ മുഴുവന്‍ സത്യമാണ്. ഭൂരിപക്ഷത്തിന്റെ തണലില്‍ അധികാരത്തില്‍ വന്നതാണ് സര്‍ക്കാരെന്നാണ് യോഗി പറയുന്നത്. ഇത് അദ്ദേഹം നേരത്തെ തന്നെ പരസ്യമായി പറയുന്നതാണ്. കലാപത്തില്‍ വീട് നഷ്ടപ്പെട്ട 20 ഹിന്ദു കുടുംബങ്ങളെ സംരക്ഷിക്കാന്‍ മാത്രമാണ് അദ്ദേഹം താല്‍പര്യപ്പെടുന്നത്. ഇവര്‍ ബിജെപിക്ക് വേണ്ടി കലാപം ഉണ്ടാക്കിയതാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇവരെ പിന്തുണയ്ക്കണമെന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ഞങ്ങള്‍ മനുഷ്യരല്ലേ

ഞങ്ങള്‍ മനുഷ്യരല്ലേ

മുസഫര്‍നഗറില്‍ കലാപത്തിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. അതേസമയം ഹിന്ദുക്കള്‍ക്ക് മാത്രം വീട് വെച്ച് നല്‍കുന്നത് സഹിക്കാനാവാത്ത കാര്യമാണെന്ന് ഇവിടെയുള്ള മുസ്ലീം കുടുംബങ്ങള്‍ പറയുന്നു. അവരൊന്നും മുസ്ലീങ്ങളെ സ്വന്തം വീട്ടിലേക്ക് കയറ്റാറില്ല. കടുത്ത ശത്രുതയാണ് ഇവര്‍ക്കുള്ളതെന്നും മുസ്ലീം വിഭാഗം പറയുന്നു. ഞങ്ങളൊന്നും മനുഷ്യരല്ലേ എന്നാണ് ചോദിക്കാനുള്ളത്. ഒരു വിഭാഗത്തെ മാത്രം സഹായിക്കുന്ന എന്തൊരു അനീതിയാണ്. സര്‍ക്കാര്‍ മുസ്ലീങ്ങളെ കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കുന്നില്ല. അതുകൊണ്ട് സഹായം എന്ന് പറയുന്നത് ഒരിക്കലും ലഭിക്കാത്ത കാര്യമായി മാറിയിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം ഇക്കാര്യത്തില്‍ ഒരു പ്രതികരണം പോലും നടത്താന്‍ സര്‍ക്കാരോ യോഗി ആദിത്യനാഥോ തയാറായിട്ടില്ല.

കടുത്ത ദാരിദ്ര്യം

കടുത്ത ദാരിദ്ര്യം

കലാപത്തില്‍ സര്‍വവും നഷ്ടപ്പെട്ട മുസ്ലീങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. പലരും സഹായധനമായി നല്‍കുന്ന പണം ഉപയോഗിച്ചാണ് ഇവര്‍ ജീവിക്കുന്നത്. അതേസമയം കലാപത്തിലെ ഇരകള്‍ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. പലരും ഈ ഗ്രാമത്തില്‍ നിന്ന് സര്‍വവും നഷ്ടപ്പെട്ട് ഓടിപ്പോവേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഈ ഗ്രാമത്തിലേക്ക് തിരിച്ചുവന്നവരും ഇക്കൂട്ടത്തിലുണ്ട്. തന്റെ കുടുംബത്തിന് ഭക്ഷണം വാങ്ങി നല്‍കുന്നത് ആരെങ്കിലും നല്‍കുന്ന പണം കൊണ്ടാണെന്ന് കലാപത്തിലെ ഇരകളിലൊരാള്‍ പറയുന്നു. മുസഫര്‍നഗറില്‍ പലരും ഭയന്നിട്ടാണ് ജീവിക്കുന്നത്. സര്‍ക്കാരിനെയും ഹിന്ദു വിഭാഗത്തെയും ഒന്നടങ്കം ഇവര്‍ ഭയപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഹിന്ദുക്കളെ മാത്രം സഹായിക്കുന്നത് ഭൂരിപക്ഷം സമുദായത്തെ ഒന്നിപ്പിച്ച് നിര്‍ത്തി വീണ്ടും കലാപം ഉണ്ടാക്കാനാണോയെന്ന് ഇവര്‍ സംശയിക്കുന്നുണ്ട്.

ആര് വീട് തരും

ആര് വീട് തരും

ഞങ്ങള്‍ക്ക് ആര് വീട് തരുമെന്നാണ് ഇവിടെ മുസ്ലീം കുടുംബങ്ങള്‍ ചോദിക്കുന്നത്. ഇപ്പോള്‍ ബിജെപി സര്‍ക്കാരും നേരത്തെയുണ്ടായിരുന്നു സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും അഞ്ച് വര്‍ഷത്തോളം ഒന്നും ചെയ്യാതെ ഇരിക്കുകയായിരുന്നു. മുന്‍ കൈരാന എംപി ഹുക്കും സിംഗ് 346 ഹിന്ദു കുടുംബങ്ങളെ ഷംലി, മുസഫര്‍നഗര്‍, കൈരാന എന്നിവിടങ്ങളില്‍ പുനരധിവസിപ്പിച്ചു. ഇതിനെല്ലാം യോഗി ആദിത്യനാഥിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഹുക്കും സിംഗിന്റെ മകള്‍ മൃഗങ്ക സിംഗ് നിഷേധിച്ചു. പുനരധിവസിപ്പിച്ചതില്‍ എല്ലാ വിഭാഗവും ഉണ്ടെന്ന് മൃഗങ്ക പറയുന്നു. ഇതെല്ലാം എതിരാളികള്‍ പറഞ്ഞുണ്ടാക്കുന്നവയാണെന്ന് ബിജെപിയും പറയുന്നു. അതേസമയം ബിജെപി പറയുന്നത് പോലെയല്ല മുസഫര്‍നഗറിലെ കാര്യങ്ങള്‍. ഹിന്ദുക്കളെ ഭൂരിപക്ഷത്തിന്റെ പേരില്‍ സര്‍ക്കാര്‍ രക്ഷിക്കുമ്പോള്‍ രാഷ്ട്രീപരമായി ബലിയാടാക്കപ്പെടുകയാണ് മുസ്ലീങ്ങള്‍.

വരുണയില്‍ ഒത്തുകളി!! യെദ്യൂരപ്പയുടെ മകന്‍ മത്സരിക്കില്ല!! ബിജെപി പ്രവര്‍ത്തകര്‍ കട്ടക്കലിപ്പില്‍!!വരുണയില്‍ ഒത്തുകളി!! യെദ്യൂരപ്പയുടെ മകന്‍ മത്സരിക്കില്ല!! ബിജെപി പ്രവര്‍ത്തകര്‍ കട്ടക്കലിപ്പില്‍!!

രാജ്യത്ത് എടിഎമ്മില്‍ നിന്ന് ലഭിക്കുന്നത് വ്യാജ കറന്‍സികള്‍.. വീഡിയോ വൈറല്‍!രാജ്യത്ത് എടിഎമ്മില്‍ നിന്ന് ലഭിക്കുന്നത് വ്യാജ കറന്‍സികള്‍.. വീഡിയോ വൈറല്‍!

English summary
Muslim families allege bias by Yogi Adityanath government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X