കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം പെണ്‍കുട്ടികള്‍ക്ക് 15 വയസായാല്‍ കല്യാണമാകാമെന്ന് ഹൈക്കോടതി

  • By Gokul
Google Oneindia Malayalam News

അഹമ്മദാബാദ്: സംസ്ഥാനത്ത് മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് 15 വയസായാല്‍ കല്യാണമാകാമെന്ന് ഗുജറാത്ത് ഹൈക്കോടതി. 17 വയസുള്ള യൂസഫ് ലൊഖത് എന്ന യുവാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായകമായ ഉത്തരവ്. പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരമാണ് വിവാഹിതനായെന്ന് യൂസഫ് കോടതിയില്‍ ബോധിപ്പിച്ചു.

മുസ്ലീം വ്യക്തിനിയമം അനുസരിച്ചാണ് വിധി പ്രസ്താവിച്ചതെന്ന് കോടതി വ്യക്തമാക്കി. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഋതുമതിയാകുമ്പോഴോ അല്ലെങ്കില്‍ 15 വയസ് പൂര്‍ത്തിയാകുമ്പോഴോ വിവാഹിതരാകാന്‍ അവകാശമുണ്ടെന്ന് കോടതി വിധിയില്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ സമ്മതമാണെങ്കില്‍ മാതാപിതാക്കളുടെ അനുവാദം ആവശ്യമില്ലെന്നും വിധിയില്‍ സൂചിപ്പിക്കുന്നുണ്ട്.

court-order

മകളെ വിവാഹം ചെയ്ത യൂസഫിനെതിരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂസഫിന്റെ ഹര്‍ജി. മുസ്ലീം വ്യക്തി നിയമപ്രകാരം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുംമുന്‍പ് വിവാഹിതയാകാമെന്ന് യൂസഫ് കോടതിയില്‍ വാദിച്ചു.

യുവാവിന്റെ വാദം അംഗീകരിച്ച കോടതി ക്രിമിനല്‍ കേസ് തുടരേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടി വിവാഹത്തിന് സമ്മതമാണെന്നും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. മാത്രമല്ല, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തെ അനുകൂലിച്ചുകഴിഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റു കാര്യങ്ങളൊന്നും പരിഗണിക്കുന്നില്ലെന്നും വിധിയില്‍ മുസ്ലീം വ്യക്തിനിയമം മാത്രമാണ് പരിഗണിച്ചതെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Gujarat High Court says Muslim girl can marry once she completes 15 yrs of age.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X