ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കത്തിച്ച് കളയും..!! മുസ്ലീം മാധ്യമപ്രവര്‍ത്തകന് സംഭവിച്ചത്..!

  • By: Anamika
Subscribe to Oneindia Malayalam

പാറ്റ്‌ന: ബീഹാറില്‍ മുസ്ലീം മാധ്യമപ്രവര്‍ത്തകന് നേരെ ബജ്‌റംഗദളിന്റെ കൊലവിളി. കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ മുന്നെ ഭാര്‍തിക്ക് നേരെയാണ് സംഘപരിവാര്‍ കൊലവിളി മുഴക്കിയത്. ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ കാറോടെ കത്തിക്കുമെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. ബീഹാറിലെ വൈശാലി ജില്ലയിലെ ക്രനേജി ഗ്രാമത്തില്‍ നിന്നും സമസ്ഥിപ്പൂരിലെ റഹീമാബാദിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു മുന്നെ. സംഭവത്തെക്കുറിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് മുന്നെ പരാതി നല്‍കിയിട്ടുണ്ട്.

THREAT

സംഭവത്തെക്കുറിച്ച് മുന്നെ പറയുന്നത് ഇങ്ങനെയാണ്. മുസഫര്‍ നഗര്‍ ദേശീയ പാതയ്ക്ക് അടുത്തുള്ള ടോള്‍ ബൂത്തിന് സമീപത്ത് വെച്ചാണ് മുന്നെയ്ക്കും കുടുംബത്തിനും ദുരനുഭവം ഉണ്ടായത്. ഹൈവേയ്ക്ക് നടുവിലായി ഒരു ട്രക്ക് നിര്‍ത്തി ഇട്ടിരിക്കുകയായിരുന്നു. കാര്യമെന്താണെന്ന് സമീപത്ത് കൂടി വന്ന ഒരാളോട് ചോദിച്ചപ്പോള്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ കാര്‍ കത്തിക്കുമെന്ന് അയാള്‍ മുന്നറിയിപ്പ് നല്‍കി. തിരിച്ച് പോകുന്നതിനിടെ കാവി ധരിച്ച നാലഞ്ച് പേര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞു. താടിവെച്ച പിതാവിനേയും പര്‍ദ ധരിച്ച സ്ത്രീകളേയും കണ്ടതോടെ ജയ്ശ്രീറാം വിളിക്കാന്‍ വര്‍ ആക്രോശിച്ചു. വിളിച്ചില്ലെങ്കില്‍ കത്തിച്ച് കളയുമെന്നായിരുന്നു ഭീഷണി. ജീവന് ഭയന്ന് ജയ് ശ്രീറാം വിളിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും മുന്നെ പറയുന്നു.

English summary
Muslim journalist forced to say ‘Jai Shri Ram’ to stop saffron-clad mob from torching his car
Please Wait while comments are loading...