കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗയ്‌ക്കെതിരെ മുസ്ലീം നേതാക്കള്‍; സൂര്യനമസ്‌കാരം മതത്തിന് എതിര്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ആദ്യ അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഇന്ത്യയെമ്പാടും യോഗ പ്രചരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങവെ യോഗ തങ്ങളുടെ മതത്തിന് എതിരാണെന്ന് കാട്ടി ഒരു സംഘം മുസ്ലീം നേതാക്കള്‍ രംഗത്തെത്തി. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദില്ലിയില്‍ വന്‍ പരിപാടിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ എല്ലാ സ്‌കൂളുകളിലും മറ്റു പ്രധാന സ്ഥലങ്ങളിലും അന്നേ ദിവസം യോഗയെക്കുറിച്ചുള്ള പരിപാടി അവതരിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഇത് നിര്‍ബന്ധമല്ലെന്നും സര്‍ക്കാര്‍ പറയുന്നു.

യോഗ ഒരു ശാരീരിക അഭ്യാസമാണ്. അതിന് മതവുമായി ബന്ധമില്ല. അതുകൊണ്ടുതന്നെ എല്ലാ മതക്കാരും അത് പരിശീലിക്കുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ യോഗയിലെ സൂര്യനമസ്‌കാരം ഇസ്ലാം മതത്തിന് എതിരാണെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലീം നേതാവ് അസുദ്ദിന്‍ ഒവൈസി പറയുന്നു.

suryanamaskar

യോഗ നിര്‍ബന്ധമാക്കുകയാണെങ്കില്‍ ഞങ്ങള്‍ എതിര്‍ക്കും. മതവിരുദ്ധമായ കാര്യങ്ങള്‍ യോഗയിലുണ്ട്. ശാരീരിക അഭ്യാസമാണ് കേന്ദ്രസര്‍ക്കാരിന് ആവശ്യമെങ്കില്‍ ഏതെങ്കിലും മാര്‍ഷ്യല്‍ ആര്‍ട്‌സ് നിര്‍ബന്ധമാക്കാത്തതെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. കോണ്‍ഗ്രസും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗ പ്രേമത്തിനെ വിമര്‍ശിക്കുന്നു.

വിവിധ സംസ്‌കാരങ്ങള്‍ ഇന്ത്യയുടെ ഭാഗമാണ്. അതിനാല്‍ത്തന്നെ യോഗ നിര്‍ബന്ധമാക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി യോഗയെ പുകഴ്ത്തുന്നുണ്ടെങ്കിലും അദ്ദേഹം ഇത് ദിനചര്യയുടെ ഭാഗമാക്കിയിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജ്വല ചോദിച്ചു. മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നും യോഗയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

English summary
Muslim leaders oppose Yoga, say Suryanamaskar against the basic teaching of Islam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X