ചരിത്ര നിയോഗം പോലെ കുഞ്ഞാപ്പ; മൂന്നില്‍ കുട്ടി, സിഎച്ചിന് ശേഷം ആദ്യം, എല്ലാം ദൈവനാമത്തില്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 11ന് ലോക്‌സഭാ നടപടികള്‍ ആരംഭിച്ച ഉടനെയായിരുന്നു സത്യപ്രതിജ്ഞ. സഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് അദ്ദേഹം ദൈവനാമത്തില്‍ സത്യവാചകം ചൊല്ലിയത്.

തിരഞ്ഞെടുപ്പ് ഫലം ഏപ്രിലില്‍ വന്നിരുന്നെങ്കിലും അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂവെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്‌സഭയിലേക്ക് മല്‍സരിച്ച് ജയിക്കുന്ന മുസ്ലിം ലീഗിലെ രണ്ടാമത്തെ വ്യക്തിയാണ് കുഞ്ഞാലിക്കുട്ടി.

മുസ്ലിം ലീഗ് എംപിമാര്‍ മൂന്നായി

മുസ്ലിം ലീഗ് എംപിമാര്‍ മൂന്നായി

കുഞ്ഞാലിക്കുട്ടി കൂടി എത്തിയതോടെ പാര്‍ലമെന്റിലെ മുസ്ലിം ലീഗ് എംപിമാരുടെ എണ്ണം മൂന്നായി. ലോക്‌സഭയില്‍ ഇടി മുഹമ്മദ് ബഷീറും രാജ്യസഭയില്‍ പിവി അബ്ദുല്‍ വഹാബും നേരത്തെ മുസ്ലിം ലീഗ് പ്രതിനിധികളായുണ്ട്.

ദില്ലിയിലെ ചലനങ്ങള്‍

ദില്ലിയിലെ ചലനങ്ങള്‍

ഇനി മുസ്ലിം ലീഗിന്റെ ദില്ലിയിലെ ചലനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക കുഞ്ഞാലിക്കുട്ടിയാകും. ഇദ്ദേഹത്തെ ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ദേശീയ നേതാവായെങ്കിലും സംസ്ഥാനത്ത് നിരന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടി ഐക്യത്തോടെ

പാര്‍ട്ടി ഐക്യത്തോടെ

തൊട്ടുപിന്നാലെയാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിപ്പിക്കാനും പാര്‍ട്ടി ഐക്യത്തോടെ തീരുമാനമെടുത്തത്. പലരുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും അഹമ്മദിന്റെ പിന്‍ഗാമി ശക്തനാകണമെന്ന് മുസ്ലിം ലീഗ് നേതൃത്വത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.

ഫലം അനുകൂലം

ഫലം അനുകൂലം

തുടര്‍ന്നാണ് വേങ്ങര എംഎല്‍എ ആയിരുന്ന കുഞ്ഞാലിക്കുട്ടി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് കച്ച കെട്ടിയത്. തുടര്‍ന്ന് ഇടതു സ്ഥാനാര്‍ഥിയായി എംബി ഫൈസല്‍ രംഗത്തെത്തിയതോടെ പോരാട്ടം ശക്തമായി. ഫലം കുഞ്ഞാലിക്കുട്ടിക്ക് അനുകൂലം.

171023 വോട്ടിന്റെ ഭൂരിപക്ഷം

171023 വോട്ടിന്റെ ഭൂരിപക്ഷം

171023 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് നേതൃത്വവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത്

മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത്

മാത്രമല്ല, ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയും മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പണ്ട് ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി പിന്നീട് നിരവധി കാരണങ്ങളാല്‍ സാന്നിധ്യം കുറയുകയായിരുന്നു.

പ്രത്യേക അജണ്ട തയ്യാറാക്കി

പ്രത്യേക അജണ്ട തയ്യാറാക്കി

ദേശീയ തലത്തില്‍ പ്രത്യേക അജണ്ട തയ്യാറാക്കിയാണ് കുഞ്ഞാലിക്കുട്ടി ദില്ലിയിലെത്തിയിരിക്കുന്നത്. മുസ്ലിം നേതൃത്വങ്ങളുടെ ഐക്യമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. അതോടൊപ്പം ബിജെപി ഭരണത്തിനെതിരേ മതേതര ചേരിയെ ശക്തിപ്പെടുത്തലും.

ബൈത്തുറഹ്മ പദ്ധതി

ബൈത്തുറഹ്മ പദ്ധതി

മുസ്ലിം ലീഗിന്റെ ബൈത്തുറഹ്മ പദ്ധതി ദേശീയ തലത്തില്‍ വ്യാപിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് ഉദ്ദേശമുണ്ട്. ഇതിന്റെ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. അവശരായ മുസ്ലിംകളെ സഹായിക്കാന്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു.

സിഎച്ചിന്റെ വഴി

സിഎച്ചിന്റെ വഴി

കുഞ്ഞാലിക്കുട്ടിയെ പോലെ എംഎല്‍എ ആയിരിക്കെ എംപി സ്ഥാനത്തേക്ക് മല്‍സരിച്ച് ജയിച്ച പാര്‍ട്ടി നേതാവ് സിഎച്ച് മുഹമ്മദ് കോയയാണ്. മുന്‍ മുഖ്യമന്ത്രി കൂടിയായ സിഎച്ച് കൊണ്ടോട്ടി എംഎല്‍എ ആയിരിക്കെയാണ് മഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്.

ഖാഇദെമില്ലത്തിന്റെ വിയോഗം

ഖാഇദെമില്ലത്തിന്റെ വിയോഗം

ദേശീയ പ്രസിഡന്റ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ വിയോഗത്തെ തുടര്‍ന്നായിരുന്നു സിഎച്ച് മഞ്ചേരി മണ്ഡലത്തില്‍ ജനവിധി തേടിയത്. കുഞ്ഞാലിക്കുട്ടിയെ കൂടാതെ കശ്മീരില്‍ നിന്നുള്ള എന്‍സി നേതാവ് ഫാറൂഖ് അബ്ദുല്ലയും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

English summary
Muslim League Leader PK Kunjalikutty oath as MP
Please Wait while comments are loading...