മുസ്ലീം സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ആഹ്വാനം, വിദ്വേഷ പ്രസം ഗം നടത്തിയ ആശ്രമത്തലവൻ അറസ്റ്റിൽ
ലഖ്‌നൗ: ഉത്തർ പ്രദേശിൽ മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന വിദ്വേഷ പ്രസം ഗം നടത്തിയ ആൾ അറസ്റ്റിൽ. ഖൈരാബാദിലെ മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദസിൻ ആശ്രമത്തിന്റെ തലവൻ ബജ്‌റംഗ് മുനി ദാസിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പതിനൊന്ന് ദിവസം മുമ്പ് ഒരു മതപരമായ ഘോഷയാത്രയിൽ ആയിരുന്നു ഏറെ പ്രകോപനപരമായ വിദ്വേഷ പ്രസം ഗം ഇയാൾ നടത്തിയത്.
മുസ്ലീം സ്ത്രീകൾക്കെതിരെ ഇയാൾ ബലാത്സംഗ ഭീഷണി മുഴക്കുന്നതിന്റെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സംസ്ഥാനത്ത് വൈറലാണ്. ദേശീയ വനിതാ കമ്മീഷനും സംഭവത്തിൽ വിമർശനം രേഖപ്പെടുത്തി. ഇത്തരം പരാമർശങ്ങൾക്ക് പോലീസിന് നിശബ്ദരായിരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഇയാളുടെ അറസ്റ്റ് ആവശ്യപ്പെട്ടത്. വിദ്വേഷ പ്രസംഗം, അപകീർത്തികരമായ പ്രസ്താവനകൾ, ലൈംഗികാതിക്രമം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ബജ്റംഗ് മുനി ദാസിനെതിരെ കേസെടുത്തിരിക്കുന്നത്.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ

കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്ക് ശേഷം സംഭവത്തിൽ ഖേദം രേഖപ്പെടുത്തി ബജ്‌റംഗ് മുനി രം ഗത്ത് വന്നും. ഇയാൾ മാപ്പ് പറയുന്നതിന്റെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. "എന്റെ പ്രസ്താവന തെറ്റായ രീതിയിലാണ് അവതരിപ്പിച്ചത്. ഇതിന് നിരുപാധികം മാപ്പ് പറയുന്നു" മുനി പറഞ്ഞു. മുസ്‌ലിംകൾക്കെതിരെ ആയുധമെടുക്കാനും വംശഹത്യ നടത്താനുമുള്ള തുറന്ന ആഹ്വാനങ്ങൾ നിരവധി തവണയാണ് രാജ്യത്തിന്റെ വിവിധ ഭാ ഗങ്ങളിൽ ഇപ്പോൾ മുഴങ്ങിക്കേൾക്കുന്നത്. ഹരിദ്വാറിലേത് ഉൾപ്പെടെയുള്ള വിദ്വേഷ പ്രസംഗങ്ങൾ ഏറെ വിവാദമായിരുന്നു
മുസ്ലീങ്ങൾക്കെതിരെയുള്ള വംശഹത്യയുടെ തുറന്ന ആഹ്വാനവുമായി ബന്ധപ്പെട്ട് അഞ്ച് മുൻ സായുധ സേനാ മേധാവികളും ബ്യൂറോക്രാറ്റുകളും പ്രമുഖ പൗരന്മാരും ഉൾപ്പെടെ നൂറിലധികം പേർ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതിയിരുന്നു. ഇതേ തുടർന്ന് സർക്കാർ നടപടിയും സ്വീകരിച്ചിരുന്നു. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും മതസൗഹാർദവും കാത്ത് സൂക്ഷിക്കണമെന്നും ഇവർ കത്തിൽ പറയുന്നു. അതേ സമയം കേസിലെ പ്രധാന പ്രതിയായ യതി നരസിംഹാനന്ദ് ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങുകയും ഡൽഹിയിൽ മറ്റൊരു വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തു. മുസ്ലീങ്ങൾക്കെതിരെ ആയുധം ഉപയോഗിക്കാനുള്ള ആഹ്വാനവും ഇയാൾ ആവർത്തിച്ചു.
അതേ സമയം വിദ്വേഷ പ്രസംഗ കേസുകളിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരി ഗണിക്കും. ഏപ്രിൽ 22 നകം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 17 ന് ഹരിദ്വാറിന് സമാനമായ പരിപാടി ഹിമാചൽ പ്രദേശിൽ നടക്കുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.












Click it and Unblock the Notifications