മുസ്ലീങ്ങള്‍ക്കൊരു പാകിസ്താനെങ്കിലും ഉണ്ട്... ജൈനമതക്കാര്‍ക്ക് ശിവസേനയുടെ ഭീഷണി
മുംബൈ: മഹാരാഷ്ട്രയിലെ ജൈനമതക്കാര്‍ക്ക് ശിവസേനയുടെ ഭീഷണി. മുസ്ലീങ്ങള്‍ക്ക് പോകാന്‍ ഒരു പാകിസ്താനെങ്കിലും ഉണ്ട്. നിങ്ങള്‍ക്ക് അത് പോലും ഇല്ലെന്നാണ് മുഖപത്രമായ സാമ്നയില്‍ ശിവസേന ഭീഷണി മുഴക്കിയിരിയ്ക്കുന്നത്.
ജൈനമതക്കാരുടെ ആഘോഷമായ പര്യൂഷന്‍ പര്‍വയുടെ ഭാഗമായി ബോംബെ മുനിസിപ്പല്‍ കോര്പ്പറേഷന് പരിധിയില്‍ മാംസാഹാരങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതാണ് ശിവസേനയെ ചൊടിപ്പിച്ചത്. മഹാരാഷ്ട്രക്കാര്‍ക്കിടയില്‍ സാഹോദര്യത്തോടേയും സമാധാനത്തോടേയും വേണം ജീവിയ്ക്കാന്‍ എന്ന നിര്‍ദ്ദേശവും ശിവസേന നല്കുന്നു.

സാമ്ന പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ഭീഷണിയുടെ സ്വരത്തിലുള്ള എഴുത്ത്. ബാബറി മസ്ദിജ് തകര്പ്പെട്ടതിന് ശേഷമുള്ള കാലത്ത് മഹാരാഷ്ട്രയില്‍ ജൈനമതക്കാരെ സംരക്ഷിച്ചത് ശിവസേനയാണെന്ന കാര്യം മറക്കരുതെന്നും ഓര്‍മപ്പെടുത്തുന്നുണ്ട്. മാഹാരാഷ്ട്രയില്‍ ശത്രുത വളര്‍ത്തിയാല്‍ നിങ്ങളുടെ സാമ്പത്തിക സാമ്രാജ്യം ഇല്ലാതക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.
പര്യൂഷന്‍ പര്‍വയുടെ ഭാഗമായി നാല് ദിവസത്തേയ്ക്കാണ് മുനിസിപ്പാലിറ്റി പരിധിയില്‍ അറവ് ശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ശിവസേന ആദ്യമേ രംഗത്ത് വന്നിരുന്നു.
രാജ്യത്ത് വെറും 45 ലക്ഷം ജൈന മതക്കാരെ ഉള്ളൂ. നിങ്ങള്‍ വിശാല ല ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമാണ്. നിങ്ങള്‍ക്ക് സ്വയം ഹിന്ദു എന്ന് വിളിയ്ക്കുന്നതില്‍ നാണക്കേടുണ്ടെങ്കില്‍ പറയൂ- മുഖപ്രസംഗത്തില്‍ ഇങ്ങനെയൊക്കെയാണ് എഴുതിയിരിയ്ക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications