കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫര്‍നഗര്‍; ഇരകള്‍ക്ക് പാക് ബന്ധമെന്ന്

  • By Meera Balan
Google Oneindia Malayalam News

മുസാഫര്‍നഗര്‍: മുസാഫര്‍ നഗര്‍ കലാപബാധിതര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് അപ്രത്യക്ഷരാകുന്നതായി പ്രാദേശിക മാധ്യമങ്ങള്‍. ഇത്തരത്തില്‍ കാണാതാവുന്ന ചെറുപ്പക്കാര്‍ക്ക് പാക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനവരി എട്ടിനാണ് ദൈനിക് ജഗ്രാന്‍ അതിന്റെ മീററ്റ് എഡിഷനില്‍ ക്യാമ്പുകളില്‍ നിന്ന് കാണാതായ രണ്ട് സഹോദരന്മാരെപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയത്. റോജുദ്ദീന്‍ , സലീം എന്നീ സഹോദരന്മാരാണ് ക്യാമ്പില്‍ നിന്ന് അപ്രത്യക്ഷരായതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ജോഗിയ ഖേദ, ലോയ് എന്നീ ക്യാമ്പുകളില്‍ നിന്നാണ് ഇവരെ കാണാതായതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷ്‌കര്‍ ഇ ത്വയ്ബയില്‍ നിന്നും സഹായം കൈപ്പറ്റി പ്രതികാരത്തിനിറങ്ങിയവരായിട്ടാണ് സലീമിനെയും സഹോദരനെയും പത്രം ചിത്രീകരിച്ചത്.

Muzaffarnagar

ഈ വാര്‍ത്തയ്ക്ക് ശേഷം ഹിന്ദി പത്രമായ ഹിന്ദുസ്ഥാനും ഇതേ വാര്‍ത്ത ഏറ്റുപിടിച്ചു. തുടര്‍ന്നാണ് ടിസിഎന്‍ (ടു സര്‍ക്കിള്‍സ്.നെറ്റ്) വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിച്ചിറങ്ങിയത്. തീവ്രവാദ ബന്ധമുണ്ടെന്ന് മാധ്യമങ്ങള്‍ ആരോപിച്ച യുവാക്കള്‍ കുടുംബത്തോടൊപ്പം താമസിയ്ക്കുന്നതാണ് ലേഖകര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

സലീം കുട്ടികള്‍ക്കും ഭാര്യയ്ക്കുമൊപ്പം ലോയില്‍ തന്നെയാണ് താമസം. വാര്‍ത്തയെപ്പറ്റി താന്‍ അറിഞ്ഞെന്നും ഇക്കാര്യത്തെപ്പറ്റി ഒന്നും പ്രതികരിയ്ക്കാനില്ലെന്നുമായിരുന്നു സലീം പറഞ്ഞത്. റോജുദ്ദീന്‍ കുടുംബത്തോടൊപ്പം ജോഗിയ ഖേദയില്‍ തന്നെയാണ് താമസം.

English summary
If the pain and traumatic experience of Muzaffarnagar riot-victims is not enough to beat the daylight out of their confidence in the idea of justice, the news published in a local newspaper almost a week ago brazenly attempted to vilify the riots’ victims, stooping to the lowest levels of reportage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X