70 കുട്ടികളെ നഗ്നരാക്കി വാര്‍ഡന്‍; ലക്ഷ്യം ആര്‍ത്തവ രക്തം പരിശോധന
The students said that the female warden ordered them to assemble and ordered to strip.
മുസ്സാഫര്‍നഗര്‍: വാര്‍ഡന്‍ 70 ഓളം പെണ്‍കുട്ടികളെ നഗ്നരാക്കി ആര്‍ത്തവ രക്തം പരിശോധിച്ചു എന്ന് പരാതി. ഉത്തര്‍ പ്രദേശിലെ മുസ്സാഫര്‍നഗറിലുള്ള കസ്തൂര്‍ബാ ഗാന്ധി ഗേള്‍സ് റസിഡന്‍ഷ്യന്‍ സ്‌കൂളിലാണ് സംഭവം. ഞായറാഴ്ച മറ്റു അധ്യാപകരൊന്നും സ്‌കൂളില്‍ ഇല്ലാത്ത സമയത്താണ് സംഭവം. സ്ത്രീയായ വാര്‍ഡന്‍ കുട്ടികളെയെല്ലാം വിളിപ്പിച്ച് നഗ്നരാവാന്‍ ആവശ്യപ്പെടുകയായിരുന്നത്രേ. അനുസരിക്കാത്തവരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. കുട്ടികളുടെ വീട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

ടോയ്‌ലറ്റില്‍ രക്തത്തിന്റെ അംശം കണ്ട വാര്‍ഡന്‍ തങ്ങളെ വിവസ്ത്രരാക്കി പരിശോധിക്കുകയായിരുന്നുവെന്ന ഒരു വിദ്യാര്‍ഥി പറഞ്ഞു. തങ്ങളെ വളരെയധികം അപമാനിക്കുന്ന പ്രവര്‍ത്തനമാണ് വാര്‍ഡന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അവര്‍ക്കെതിരെ ശക്തമായ് നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു.
വാര്‍ഡന്‍ സംഭവം പാടേ നിഷേധിച്ചു. വിദ്യാര്‍ഥികള്‍ പറയുന്നത് പോലെ സംഭവിച്ചിട്ടില്ല എന്നും ടോയ്‌ലറ്റില്‍ രക്തക്കറ കണ്ടപ്പോള്‍ അതിനെ കുറിച്ച് ചോദിക്കുകയുണ്ടായി എന്നും ചില ചെറിയ കുട്ടികള്‍ക്ക് ആര്‍ത്തവത്തെ കുറിച്ച് അറിവില്ലാതിരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ചോദ്യം ചെയ്തത് മാത്രമായിരുന്നു എന്നും അവര്‍ അറിയിച്ചു. പഠനകാര്യത്തില്‍ താന്‍ വിട്ടുവീഴ്ച ചെയ്യാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ ഇഷ്ടമല്ലെന്നും, താനിവിടെ ജോലി ചെയ്യുന്നത് ഇഷ്ടമല്ലാത്ത മറ്റു സ്റ്റാഫുകളുടെ പ്രേരണ മൂലം വിദ്യാര്‍ഥികള്‍ തനിക്കെതിരെ തിരിഞ്ഞതാണെന്നും അവര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അടിയന്തിര അന്വേഷണം ആരംഭിച്ചിട്ടുണ്ട്












Click it and Unblock the Notifications