കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 യുവതികളെ കാണാതായി; മൗനം പാലിച്ച് ഉദ്യോഗസ്ഥര്‍, ഒടുവില്‍ തെളിഞ്ഞത് ക്രൂര പീഡനകഥ!! വിവാദം

Google Oneindia Malayalam News

പട്‌ന: 11 യുവതികളെ കാണാതായി എന്ന വിവരം ജില്ലാ സാമൂഹിക വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് കഴിഞ്ഞ മാര്‍ച്ചിലാണ്. എന്നാല്‍ യാതൊരു നടപടിയും എടുത്തില്ല. പിന്നീട് കോളിളക്കം സൃഷ്ടിച്ച മുസാഫര്‍പൂര്‍ ശിശുസംരക്ഷണ കേന്ദ്രത്തിലെ പീഡനം പുറത്തായതോടെ സംസ്ഥാനത്തുടനീളം പരിശോധന സജീവമാക്കി. യുവതികളെ കാണാതായി എന്നു പറയുന്ന കേന്ദ്രത്തില്‍ വീണ്ടും പരിശോധനയ്‌ക്കെത്തി. അപ്പോഴേക്കും രണ്ടരമാസം പിന്നിട്ടിരുന്നു. നടപടിയെടുക്കേണ്ട ജീവനക്കാര്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം വരട്ടെ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു... ബിഹാറില്‍ നിന്ന് വരുന്നത് ക്രൂര ബലാല്‍സംഗങ്ങളുടെ കഥയാണ്. ഒട്ടേറെ യുവതികളെയാണ് കൂട്ടമായി അഭയ കേന്ദ്രത്തില്‍ വച്ച് പീഡിപ്പിച്ചത് എന്ന വിവരമാണ് പോലീസ് പുറത്തുവിടുന്നത്. വിവരങ്ങള്‍ ഇങ്ങനെ...

രണ്ടിടത്തും ഒരേ പ്രതികള്‍

രണ്ടിടത്തും ഒരേ പ്രതികള്‍

ബിഹാറിലെ മുസാഫര്‍പൂരിലെ അഗതി മന്ദിരത്തിലെ അന്തേസാവികളായ 16 വയസുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നായിരുന്നു കഴിഞ്ഞദിവസം വരെ കേട്ട വാര്‍ത്ത. എന്നാല്‍ ഈ സ്ഥാപനത്തിന് ചുക്കാന്‍ പിടിച്ചിരുന്ന ബ്രജേഷ് താക്കൂറിന്റെ നിയന്ത്രത്തിലുള്ള മറ്റൊരു സ്ഥാപനത്തിലെ യുവതികുളും പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തിയിരിക്കുകയാണിപ്പോള്‍.

 11 യുവതികളെ കാണാതായി

11 യുവതികളെ കാണാതായി

11 യുവതികളെ സ്ഥാപനത്തില്‍ നിന്ന് കാണാതായി എന്ന വിവരം അറിഞ്ഞത് മാര്‍ച്ച് 20നാണ്. എന്നാല്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം കിട്ടാതെ തുടര്‍നടപടിയെടുക്കില്ല എന്ന നിലപാടാണ് ശിശു സംരക്ഷണ സമിതി ജീവനക്കാര്‍ സ്വീകരിച്ചത്. ഇവര്‍ പോലീസിനെ അറിയിച്ചില്ല. തുടര്‍നടപടിയും സ്വീകരിച്ചില്ല.

താന്‍ ഒന്നുമറിഞ്ഞില്ല

താന്‍ ഒന്നുമറിഞ്ഞില്ല

താന്‍ ഒന്നുമറിഞ്ഞില്ല എന്നാണ് മുസാഫര്‍പൂര്‍ ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ദേവേശ് കുമാര്‍ ശര്‍മ പറയുന്നു. പട്‌ന കേന്ദ്രമായുള്ള ഉന്നത ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. ബിഹാറിലെ കൂട്ട ബലാല്‍സംഗങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് തെളിയുന്നത്. ജൂലൈ 20നാണ് പട്‌നയില്‍ നിന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിര്‍ദേശം ലഭിച്ചത്.

മാര്‍ച്ച് 20ന് നടന്നത്

മാര്‍ച്ച് 20ന് നടന്നത്

മുസാഫര്‍പൂരിലെ ശിശുഭവനത്തില്‍ നിന്ന് അല്‍പ്പം അകലെയുള്ള കേന്ദ്രത്തില്‍ നിന്നാണ് 11 യുവതികളെ കാണാതയത്. 18 വയസ് കഴിഞ്ഞ, ബന്ധുക്കളില്ലാത്തവരെയാണ് ഇവിടെ താമസിപ്പിച്ചിട്ടുള്ളത്. മാര്‍ച്ച് 20ന് പതിവ് പരിശോധന സാമൂഹിക ക്ഷേമ വകുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയ്ക്കിടെ രജിസ്റ്ററില്‍ പേരുള്ള 11 യുവതികളെ കേന്ദ്രത്തില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

വീണ്ടും പരിശോധന

വീണ്ടും പരിശോധന

ജില്ലാ സാമൂഹിക ക്ഷേമ സമിതി ജീവനക്കാര്‍ പതിവ് പരിശോധന കഴിഞ്ഞ് മടങ്ങി. പോലീസിനെ വിവരം അറിയിച്ചില്ല. മുസാഫര്‍പൂരിലെ അഗതി മന്ദിരത്തിലെ പീഡന വിവരം പുറത്തായ പശ്ചാത്തലത്തില്‍ കേന്ദ്രത്തിലെത്തി ജില്ലാ ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചു. അപ്പോള്‍ കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു.

 ഗര്‍ഭനിരോധന ഉറകള്‍

ഗര്‍ഭനിരോധന ഉറകള്‍

പോലീസിനെ വിളിച്ച് അകത്ത് കയറി പരിശോധിച്ചപ്പോള്‍ ലഹരി മരുന്നുകളും ഗര്‍ഭനിരോധന ഉറകളും കണ്ടെത്തി. കാലിയായ മദ്യക്കുപ്പുകളുമുണ്ടായിരുന്നു. എന്നാല്‍ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല. ബ്രജേഷ് താക്കൂറിന്റെ സ്വാധീനം ഭയന്നാണ് നടപടിയെടുക്കാതിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സര്‍വസമ്മതന്‍, മാന്യന്‍

സര്‍വസമ്മതന്‍, മാന്യന്‍

പ്രാദേശിക പത്രം നടത്തുന്ന, നാട്ടിലെ സര്‍വസമ്മതനാണ് ബ്രജേഷ് താക്കൂര്‍. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ മാധ്യമ സമിതികളില്‍ അംഗമാണ്. പ്രസ് അക്രഡിറ്റേഷന്‍, ബിഹാര്‍ അസംബ്ലി പ്രസ് കമ്മിറ്റി എന്നിവയിലും അംഗമാണ്. ഇയാളുടെ സ്വാധീനം ഭയന്നാണ് നടപടിയെടുക്കാതിരുന്നത്. ബ്രജേഷ് താക്കൂറിന് സഹായം ചെയ്തത് നിതീഷ് കുമാര്‍ സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

തൊടുപുഴയിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ അടുപ്പക്കാര്‍; മഴയുള്ള ദിവസം തിരഞ്ഞെടുത്തു, കോഴിക്കുരുതിതൊടുപുഴയിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ അടുപ്പക്കാര്‍; മഴയുള്ള ദിവസം തിരഞ്ഞെടുത്തു, കോഴിക്കുരുതി

English summary
11 Women Missing For 52 Days, Bihar Official Knew All, Did Nothing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X