''100 വയസായ എന്റെ അമ്മ വാക്സിൻ എടുക്കാൻ മണിക്കൂറുകൾ കാത്തിരുന്നു'', കുടുംബ വാഴ്ചക്കാരോ?: മോദി
അമേഠി: 100 വയസ്സുള്ള തന്റെ അമ്മ കൊവിഡ് വാക്സിനേഷനായി ക്യൂവിൽ നിന്ന് ചാടി കൃത്രിമം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു മോദിയുടെ വാക്കുകൾ. വയസായ തന്റെ അമ്മ മണിക്കൂറുകൾ ക്യൂവിൽ നിന്നാണ് വാക്സീൻ സ്വീകരിച്ചത്. എന്നാൽ കുടുംബ വാഴ്ചക്കാർ ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു എന്നും മോദി പറഞ്ഞു.
"എനിക്കും എന്റെ അമ്മയ്ക്കും വാക്‌സിൻ ലഭിച്ചു. എന്റെ അമ്മക്ക് 100 വയസ്സ് പ്രായമുണ്ട്, പക്ഷേ വാക്‌സിനായി ക്യൂ വിൽ നിന്ന് ചാടി ക്രതൃമം കാണിച്ചില്ല. അമ്മയുടെ ഊഴം ആകുന്നത് വരെ കാത്തിരുന്നു. എന്നിട്ടാണ് വാക്‌സിൻ സ്വീകരിച്ചത്." പ്രധാനമന്ത്രി മോദി പറഞ്ഞു. അമ്മക്ക് 100 വയസ് ഉണ്ടെങ്കിലും ഇപ്പോഴും ആരോ ഗ്യവതിയാണ്. രോഗാവസ്ഥകളൊന്നുമില്ല, അതിനാൽ അമ്മക്ക് ബൂസ്റ്റർ ഡോസ് പോലും ലഭിച്ചിട്ടില്ല. എന്നാൽ അത് 'പരിവാർ വാദികൾ ' ആയിരുന്നെങ്കിൽ അവർക്കെല്ലാം ആദ്യം വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പിച്ചതിന് ശേഷമെ മറ്റുള്ളവർക്ക് നൽകുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാർട്ടിയേയും പ്രിയങ്ക ഗാന്ധി വദ്ര നയിക്കുന്ന കോൺഗ്രസിനെയും ആക്രമിക്കാൻ. പ്രധാനമന്ത്രി മോദി "ഘോർ പരിവാർ വാദികൾ" എന്ന പദം ഇടക്കിടെ ഉപയോഗിക്കുന്നുണ്ട്. എസ്പിയും കോൺ ഗ്രസും കുടുംബ രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഈ പരിഹാസം എന്നാണ് വിലയിരുത്തൽ. തന്റെ സർക്കാർ ജനങ്ങൾക്ക് കോവിഡ് വാക്സീൻ സൗജന്യമാക്കിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, രാജവംശങ്ങൾക്ക് വിട്ടുകൊടുത്താൽ വാക്സിനുകൾ വിൽക്കപ്പെട്ടേനെ എന്നും മോദി അവകാശപ്പെട്ടു.
2019ൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെടുന്നത് വരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് മണ്ഡലമായിരുന്നു ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠി. സോണിയാ ഗാന്ധിയും രാജീവ് ഗാന്ധിയും ഇവിടെ നിന്ന് ലോക്സഭയിൽ നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ബിജെപിയുടെ വേരുകൾ ഉറപ്പിക്കാനാണ് മോദിയുടെ നിലവിലെ ശ്രമം. ഉത്തർപ്രദേശിൽ ഏഴ് റൗണ്ടുകളായാണ് വോട്ടെടുപ്പ് നടക്കുന്നത്. നാല് റൗണ്ടുകൾ ഇതിനോടകം തന്നെ കഴിഞ്ഞു. ഫെബ്രുവരി 27, മാർച്ച് 3, മാർച്ച് മാർച്ച് 7 എന്നിങ്ങനെയാണ് ബാക്കി റൗണ്ട് വോട്ടെടുപ്പ് നടക്കുക. മാർച്ച് 10 ന് ആയിരിക്കും ഫലം പ്രഖ്യാപിക്കുന്നത്.












Click it and Unblock the Notifications