കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ മക്കള്‍ പട്ടിണി കിടന്ന് മരിക്കരുത്, എല്ലാവര്‍ക്കും ബിസിനസ് നടത്താനുള്ള അവകാശമുണ്ട്

അനധികൃത ഭൂമി സമ്പാദനത്തില്‍ വിശദീകരണവുമായി ആര്‍ജെഡി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ലാലുപ്രസാദ് യാദവ്.

  • By Akhila
Google Oneindia Malayalam News

പാട്‌ന: അനധികൃത ഭൂമി സമ്പാദനത്തില്‍ വിശദീകരണവുമായി ആര്‍ജെഡി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ലാലുപ്രസാദ് യാദവ്. തന്റെ മക്കളെ ദാരിദ്രത്തില്‍ മരിക്കാന്‍ വിടില്ലെന്നും എല്ലാവര്‍ക്കും ബിസിനസ് നടത്താന്‍ അവകാശമുണ്ടെന്നും ലാലുപ്രസാദ് യാദവ്.

ആരോപിക്കപ്പെട്ട രണ്ട് ഏക്കര്‍ ഭൂമി തന്റെ കുടുംബത്തിന്റെ സ്വത്താണെന്നും അവിടെ നിര്‍മ്മാണം നടക്കുന്ന ഷോപ്പിങ് മാളിന്റെ 50 ശതമാനം ഓഹരി തന്റെ കുടുംബത്തിനാണെന്നും ലാലുപ്രസാദ് യാദവ് വ്യക്തമാക്കി.

laluprasadyadhav

2005ല്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ റെയില്‍വേയ്ക്ക് വേണ്ടിയാണെന്ന പേരില്‍ ചുളുവില്‍ സംഘടിപ്പിച്ച ഭൂമിയാണിതെന്ന ആരോപണം ലാലുപ്രസാദ് യാദവ് തള്ളി. 2005ല്‍ എന്റെ സഹായിയായി ജോലി നോക്കിയിരുന്ന പ്രേം ഗുപ്ത എന്ന ആളാണ് ഈ ഭൂമി വാങ്ങിയതെന്നും 2008ല്‍ ഇദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരികളടക്കം തന്റെ കുടുംബത്തിന്റെ കമ്പനികള്‍ക്ക് കൈമാറി.

2008ല്‍ ലാലുപ്രസാദ് റെയില്‍വേ മന്ത്രിയായിരിക്കെ പദവി ദുരപയോഗം ചെയ്ത് സ്വന്തമാക്കിയതാണ് പാട്‌നയിലെ ഭൂമിയെന്ന് ബിജെപിയുടെ ആരോപണം.

English summary
'My Sons Can't Die In Poverty': Lalu On Alleged 500-Crore Land Scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X