കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈസൂർ കൂട്ട ബലാത്സംഗം: രാത്രി പെൺകുട്ടിയും സുഹൃത്തും എന്തിന് അവിടെ പോയെന്ന് കർണാടക മന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: മൈസൂരില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയേയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനേയും അപമാനിക്കുന്ന പ്രസ്താവനയാണ് ബിജെപി മന്ത്രി നടത്തിയിരിക്കുന്നത്. രാത്രി സമയത്ത് ഒറ്റപ്പെട്ട സ്ഥലത്ത് എന്തിനാണ് പെണ്‍കുട്ടിയും സുഹൃത്തും പോയത് എന്ന് ചോദിച്ച മന്ത്രി ആക്രമണത്തിന് കാരണം അതാണെന്നും പറഞ്ഞു.

മക്കൾക്കൊപ്പം ചിരിയോടെ ദിലീപ്, മഞ്ജുവിനെ ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ, ചിത്രങ്ങൾ

ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ വിശദീകരണം നല്‍കണം എന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് ബിജെപിയുടെ മനസ്സിലിരുപ്പാണ്. പെണ്‍കുട്ടികള്‍ക്ക് പുറത്ത് പോകാനുളള സ്വാതന്ത്ര്യമില്ല എന്നാണ് ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര പറയുന്നത് എന്ന് ഡികെ ശിവകുമാര്‍ കുറ്റപ്പെടുത്തി.

ഒരു രക്ഷയുമില്ലെന്ന് ആരാധകർ.. മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ

1

പെണ്‍കുട്ടി ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട് നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി. പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളും സ്ത്രീപക്ഷ സംഘടനകളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അടക്കം മൈസൂരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തില്‍ കുറ്റക്കാരാവരെ ഉടന്‍ പിടികൂടാന്‍ പോലീസും അധികാരികളും തയ്യാറാകണമെന്നും അവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ് എന്നും അതിന് ഉത്തരവാദികള്‍ ബിജെപി ആണെന്നും കോണ്‍ഗ്രസ്, ആം ആദ്മി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

അവന്‍ ഭയങ്കര ചൂടനാണ്, മണിക്കുട്ടന്‍ ഭയങ്കര സപ്പോര്‍ട്ടീവ്, ബിഗ് ബോസ് താരങ്ങളെ കുറിച്ച് റിതു മന്ത്രഅവന്‍ ഭയങ്കര ചൂടനാണ്, മണിക്കുട്ടന്‍ ഭയങ്കര സപ്പോര്‍ട്ടീവ്, ബിഗ് ബോസ് താരങ്ങളെ കുറിച്ച് റിതു മന്ത്ര

അതേസമയം കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു. മനുഷ്യത്വരഹിതമായ സംഭവം ആണ് നടന്നത്. എന്നാല്‍ രാത്രി 7 മണി വരെ പെണ്‍കുട്ടി എന്ത് ചെയ്യുകയായിരുന്നുവെന്നും ആളൊഴിഞ്ഞ സ്ഥലത്ത് പോകാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. വളരെ വൈകാരികമായ ഒരു പ്രശ്‌നത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കുറ്റവാളികളെ പിടികൂടാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ വിഷയത്തെ രാഷ്ട്രീയവത്ക്കരിച്ച് കൊണ്ട് കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രിയെ പീഡിപ്പിക്കുകയാണ് എന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

ചൊവ്വാഴ്ച വൈകിട്ടാണ് മൈസൂരിലെ ചാമുണ്ഡി ഹില്‍സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. സുഹൃത്തിനൊപ്പം ചാമുണ്ടി ഹില്‍സ് കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. സുഹൃത്തിനെ അടിച്ച് വീഴ്ത്തിയ ശേഷം ആയിരുന്നു 6 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മഹാരാഷ്ട്ര സ്വദേശിനിയാണ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി. ക്രൂരമായി ഉപദ്രവിച്ചതിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ ആണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തും പരിക്കുകളോടെ ആശുപത്രിയിലാണ് ഉളളത്. സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രദേശവാസികള്‍ തന്നെ ആകാം പ്രതികള്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. ഇവര്‍ ചാമുണ്ഡി ഹില്‍സിലേക്ക് വന്നു എന്ന് കരുതുന്ന ഇന്നോവ കാറിന്റെ സിസിടിവി ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ട്. എംബിഎ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഇരുപത്തിരണ്ടുകാരിയാണ്. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിലാണ് ഇവര്‍ ചാമുണ്ഡി ഹില്‍സിലേക്ക് എത്തിയത്. അക്രമികള്‍ മദ്യപിച്ചിരുന്നുവെന്ന് സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല സംഭവം പുറത്ത് പറയരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആലനഹള്ളി പോലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

English summary
Mysoor gang rape karnatak ministers comment controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X