• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആഭ്യന്തര മന്ത്രാലയം എന്തുചെയ്യുകയാണെന്ന് രാഹുല്‍ ഗാന്ധി; നാഗാലാന്റ് വെടിവയ്പില്‍ രൂക്ഷ പ്രതികരണം

Google Oneindia Malayalam News

ന്യൂഡല്‍ഹി: നാഗാലാന്റില്‍ സൈനികരുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആഭ്യന്തര മന്ത്രാലയം എന്ത് ചെയ്യുകയാണെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശരിക്കും എന്താണ് സംഭവിച്ചത് എന്നതിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണം. ഹൃദയം തകര്‍ക്കുന്നതാണ് സംഭവം. സിവിലിയന്‍മാരും സൈനികരും രാജ്യത്ത് സുരക്ഷിതരല്ലേ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

മോഹന്‍ലാല്‍ പറഞ്ഞു, എനിക്കൊരാളോട് ചോദിക്കണം; അവസാന നിമിഷം മമ്മൂട്ടിയെ വിളിച്ചു...മോഹന്‍ലാല്‍ പറഞ്ഞു, എനിക്കൊരാളോട് ചോദിക്കണം; അവസാന നിമിഷം മമ്മൂട്ടിയെ വിളിച്ചു...

ഒരു സൈനികനും 13 ഗ്രാമീണരുമാണ് നാഗാലാന്റിലെ മോന്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്. സൈനികര്‍ക്ക് അബദ്ധം പറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍. സായുധ സംഘങ്ങള്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് അസം റൈഫിള്‍സിലെ സൈനികര്‍ തിരച്ചില്‍ നടത്തിയത്. അതിനിടെയാണ് കല്‍ക്കരി ഖനിയില്‍ ജോലി കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന തൊഴിലാളികളെ വെടിവച്ച് കൊന്നത്. ഇതില്‍ ക്ഷുഭിതരായ ഗ്രാമീണര്‍ സൈനികരെ ആക്രമിച്ചു. രക്ഷപ്പെടാന്‍ വേണ്ടി വെടിവയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാഗാലാന്റ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സൈന്യവും അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു. സൈന്യം ഖേദം പ്രകടിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് കൊഹിമയിലെ ഏറ്റവും വലിയ ഉല്‍സവമായ ഹോണ്‍ബില്‍ നിര്‍ത്തിവച്ചു. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമാണ് സംഭവങ്ങളുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തേണ്ട സമയം കഴിഞ്ഞിട്ടും ഖനി തൊഴിലാളികള്‍ എത്താതിരുന്നതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇവരെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് സാഹചര്യം കൈവിട്ടത്.

ഖുശ്ബുവിന് രോഗം ബാധിച്ചോ? ആശങ്കയോടെ ചോദിച്ചവര്‍ക്ക് നന്ദി, പണ്ട്... പിന്നീട്... ഇപ്പോള്‍

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായുള്ള ചര്‍ച്ചയ്ക്ക് വേണ്ടി ഡല്‍ഹിയിലായിരുന്നു നാഗാലാന്റ് മുഖ്യമന്ത്രി നിഫിയു റിയോ. വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം തിടുക്കത്തില്‍ തിരിച്ച് കൊഹിമയിലെത്തി. ഖനി തൊഴിലാളികള്‍ മിനി വാനിലാണ് തിരിച്ചുവന്നിരുന്നത്. ഈ വാഹനത്തില്‍ തന്നെയാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും. ജനങ്ങള്‍ ക്ഷുഭിതരായി സൈനികരെ ആക്രമിച്ചു. സൈന്യം തിരിച്ചുവെടിയുതിര്‍ത്തു. സൈനികരുടെ വാഹനം ജനങ്ങള്‍ കത്തിച്ചു. സൈനികരെ വളയുകയും ചെയ്തു. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ആയുധം ഉപയോഗിക്കുകയായിരുന്നു സൈനികര്‍.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ഗവര്‍ണര്‍ ജഗദീഷ് മുഖി ഉത്തരവ് പുറപ്പെടുവിച്ചു. വെടിവയ്പ് നടത്തിയ സൈനികര്‍ക്കെതിരെ പട്ടാള വിചാരണ നടക്കും. ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. ജനങ്ങള്‍ ഇനിയും സൈനികര്‍ക്കെതിരെ തിരിയുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. സൈനികരുടെ സുഗമമായ സഞ്ചാരം അസാധ്യമായാല്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.

cmsvideo
  പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ
  English summary
  Nagaland Firing; Congress MP Rahul Gandhi Criticized Home Ministry, SIT Constituted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X