Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഗാലാന്റ് ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തോല്‍വി; എന്‍ഡിപിപിക്ക് മിന്നും ജയം

കൊഹിമ: നാഗാലാന്‍ഡിലെ താപി നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിക്ക് (എന്‍ ഡി പി പി) ജയം. എന്‍ ഡി പി പിയുടെ വാങ്പാങ് കൊന്യാക് ആണ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത്. കോണ്‍ഗ്രസിന്റെ വാങ്ലെം കൊന്യാക്കിനെ 5333 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് വാങ്പാങ് കൊന്യാക് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയത്.

ആഗസ്റ്റ് 28 ന് എന്‍ ഡി പി പി എം എല്‍ എ നോക്കെ വാങ്നാവോ മരിച്ചതിനെ തുടര്‍ന്നാണ് താപി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പോള്‍ ചെയ്തതില്‍ 10053 വോട്ടുകളും വാങ്പാങ് കൊന്യാക് സ്വന്തമാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 4720 വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ. നോട്ട വിഭാഗത്തില്‍ 45 വോട്ടുകളും പോള്‍ ചെയ്തു. യുണൈറ്റഡ് ഡെമോക്രാറ്റിക് അലയന്‍സ് (യുഡിഎ) സര്‍ക്കാരില്‍ലെ മുഖ്യകക്ഷിയാണ് എന്‍ഡിപിപി.

Assembly Election Results 2023

നവംബര്‍ ഏഴിനായിരുന്നു താപി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. 23 പോളിംഗ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടന്നത്. 7788 പുരുഷന്മാരും 7468 സ്ത്രീകളും ഉള്‍പ്പെടെ ആകെ 15256 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ക്ക് കീഴില്‍ നടന്ന വോട്ടെടുപ്പില്‍ 96.25 ശതമാനമായിരുന്നു പോളിംഗ്. എല്ലാ പോളിങ് സ്റ്റേഷനുകളും സിസിടിവി നിരീക്ഷണത്തിലായിരുന്നു.

60 അംഗ നിയമസഭയില്‍ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന് 37 സീറ്റാണ് ഉള്ളത്. ബി ജെ പി ഭാഗമായ സഖ്യമാണ് ഇത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒരു സീറ്റ് പോലുമില്ല. എന്‍ സി പി (7), എന്‍ പി പി (7), എല്‍ ജെ പി (2), നാഗാ പീപ്പിള്‍സ് ഫ്രണ്ട് (2), റിപ്പബ്ലിക്കന്‍ പാര്‍ട്ടി (2), ജെഡിയു (1) എന്നിവരാണ് നിയമസഭയിലെ മറ്റ് കക്ഷികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+