Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഗ്പൂരില്‍ കോണ്‍ഗ്രസിന് വന്‍ വിജയം; 13ല്‍ ഒമ്പതും പിടിച്ചു... ഒന്നുപോലും കിട്ടാതെ ബിജെപി

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച് കോണ്‍ഗ്രസ്. 13ല്‍ ഒമ്പത് പ്രസിഡന്റ് സീറ്റ് കോണ്‍ഗ്രസ് നേടി. കോണ്‍ഗ്രസ് കുതിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് ബിജെപിയാണ്.

ഒരു പഞ്ചായത്ത് പ്രസിഡന്റ് പദവി പോലും ബിജെപിക്ക് കിട്ടിയില്ല. ആര്‍എസ്എസിന്റെ ആസ്ഥാനം നിലനില്‍ക്കുന്ന സ്ഥലമാണ് നാഗ്പൂര്‍. മാത്രമല്ല, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ തുടങ്ങി പ്രമുഖ ബിജെപി നേതാക്കളുടെ തട്ടകം കൂടിയാണിത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

1

മഹാരാഷ്ട്രയില്‍ ശനിയാഴ്ചയാണ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലേക്ക് വോട്ടെടുപ്പ് നടന്നത്. ഇന്നലെ വൈകീട്ടോടെ ഫലം പ്രഖ്യാപിക്കുകയും ചെയ്തു. ഏറെ പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാല്‍ ഒരു പ്രസിഡന്റ് പദവി പോലും പാര്‍ട്ടി പ്രതിനിധികള്‍ക്ക് കിട്ടിയില്ല. അതേസമയം, മൂന്ന് വൈസ് പ്രസിഡന്റ് പദവി ലഭിച്ചു.

2

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, ഉപമുഖ്യമന്ത്രി ദേവേനന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ കൂടി തട്ടകമാണ് നാഗ്പൂര്‍. അതിനെല്ലാം പുറമെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടേയും. എന്നിട്ടും ബിജെപി തകര്‍ന്നടിഞ്ഞതാണ് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാകാന്‍ കാരണം. കോണ്‍ഗ്രസ് പങ്കാളിത്തമുള്ള സര്‍ക്കാരിനെ വീഴ്ത്തി അടുത്തിടെ മഹാരാഷ്ട്രയുടെ ഭരണം ബിജെപി പിടിച്ചിരുന്നു.

3

പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവയിലേക്കായിരുന്നു വോട്ടെടുപ്പ്. രണ്ടിലും 13 വീതം സീറ്റുകളാണുണ്ടായിരുന്നത്. പ്രസിഡന്റ് പദവികളില്‍ 9 എണ്ണം കോണ്‍ഗ്രസ് പിടിച്ചു. മൂന്നെണ്ണം എന്‍സിപിയും. ഒരു സീറ്റ് ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന നേടുകയും ചെയ്തു. അതേസമയം, വൈസ് പ്രസിഡന്റ് സീറ്റുകളില്‍ 8 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. മൂന്നെണ്ണം ബിജെപിയും.

4

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നതെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജേന്ദ്ര മുലക് പ്രതികരിച്ചു. സ്വന്തം തട്ടത്തിലാണ് ബിജെപി തോറ്റത്. പ്രമുഖ നേതാക്കള്‍ ഇവിടെ അവര്‍ക്കുണ്ട്. ജയവും തോല്‍വിയും തിരഞ്ഞെടുപ്പില്‍ സംഭവിക്കും. എന്നാല്‍ ജില്ലയില്‍ ബിജെപിക്ക് സ്വാധീനമില്ല എന്ന് തെളിയിക്കുന്നതാണ് ഫലം എന്നും രാജേന്ദ്ര മുലക് പറഞ്ഞു.

5

പഞ്ചായത്ത് സമിതികളിലേക്കുള്ള വോട്ടെടുപ്പ് ഇന്നലെ നടന്നിട്ടുണ്ട്. ഇന്ന് ഫലം പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്തിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം. മഹാരാഷ്ട്രയില്‍ മാസങ്ങള്‍ക്ക് മുമ്പ് വരെ ഭരണം നടത്തിയത് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യമായിരുന്നു. ശിവസേനയില്‍ ഒരു വിഭാഗം ബിജെപിക്കൊപ്പം പോയതോടെ ഭരണം വീണു. ഇപ്പോള്‍ ശിവസേന (ഷിന്‍ഡെ വിഭാഗം), ബിജെപി സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+