പവാറും ഉദ്ധവും കണ്ണുരുട്ടി, വാലും ചുരുട്ടിയോടി പടോലെ, മഹാരാഷ്ട്രയില്‍ പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ്
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും അജിത് പവാറിനെയും ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങള്‍ പിന്‍വലിച്ച് നാനാ പടോലെ. സംസ്ഥാന അധ്യക്ഷന്‍ തന്നെ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് മഹാരാഷ്ട്രയില്‍ വഴിയൊരുക്കിയത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായ വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് പടോലെ പറഞ്ഞു. മഹാവികാസ് അഗാഡി സഖ്യത്തില്‍ വിള്ളലുണ്ടാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് അതിന് പിന്നിലെന്നും പടോലെ പറഞ്ഞു.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ തിരിച്ചുവരികയാണ്. 2024ല്‍ ഇവിടെ ഏറ്റവും വലിയ പാര്‍ട്ടിയായിരിക്കും കോണ്‍ഗ്രസ്. അതിനുള്ള തെളിവാണ് ബിജെപി മഹാവികാസ് അഗാഡിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികച്ചിരിക്കുമെന്നും പടോലെ വ്യക്തമാക്കി. അതേസമയം തന്നെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച് വരുത്തി വിശദീകരണം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകളെ പടോലെ തള്ളി. തന്നെ പറ്റി ആരും പരാതി നല്‍കിയിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ വിശദീകരണം നല്‍കുമെന്നും നാനാ പടോളെ വ്യക്തമാക്കി.
അതേസമയം പവാര്‍ അതിരൂക്ഷമായിട്ടായിരുന്നു പടോലെയോട് പ്രതികരിച്ചത്. വളരെ ചെറിയ നേതാക്കളൊന്നും പറയുന്നതിനോട് പ്രതികരിക്കാനില്ലെന്ന് പവാര്‍ പറഞ്ഞിരുന്നു. തീരെ അപ്രസക്തനായ നേതാവാണ് പടോലെ എന്നായിരുന്നു പവാറിന്റെ പരാമര്‍ശം. സോണിയാ ഗാന്ധി ഇതുപോലെ എന്തെങ്കിലും പറഞ്ഞാല്‍ തീര്‍ച്ചയായും താന്‍ പ്രതികരിക്കാമെന്നും പവാര്‍ പറഞ്ഞു. പൂനെയുടെ രക്ഷാധികാര മന്ത്രി സ്ഥാനത്ത് നിന്ന് അജിത് പവാറിനെ മാറ്റി പകരം കോണ്‍ഗ്രസിന്റെ ആളുകളെ കൊണ്ടുവരണമെന്നും പടോലെ പറഞ്ഞിരുന്നു.
ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ
അജിത് പവാര്‍ കാര്യമായ സഹായങ്ങളൊന്നും പൂനെയ്ക്ക് നല്‍കുന്നില്ലെന്നായിരുന്നു പരാതി. തുടര്‍ന്നാണ് ഇത്തരമൊരു വിവാദ പരാമര്‍ശം പടോലെ നടത്തിയത്. അതേസമയം ഒറ്റയ്ക്ക് മത്സരിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെയും പടോലെയുടെയും വാദങ്ങള്‍ വലിയ ഗൗരവത്തോടെ കാണേണ്ടതില്ലെന്നും പവാര്‍ പറയുന്നു. ശിവസേനയ്ക്കും എന്‍സിപിക്കും അത്തരം ആഗ്രഹങ്ങളുണ്ട്. അപ്പോള്‍ കോണ്‍ഗ്രസിനും അത്തരം ആഗ്രഹങ്ങളാവാമെന്നും പവാര്‍ പറഞ്ഞു. അതേസമയം പടോലെയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നുള്ള വിവാദങ്ങളെ അവാനിപ്പിക്കാന്‍ അശോക് ചവാനും പൃഥ്വിരാജ് ചവാനും രംഗത്തെത്തി. പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications